NEWS

അടുത്ത മാസത്തോടെ 5 ജി ; നിങ്ങളുടെ ഫോണിൽ ലഭ്യമാണോന്ന് പരിശോധിക്കാം

ദില്ലി: 5ജി സേവനങ്ങള്‍  ഇന്ത്യയില്‍ ആരംഭിക്കുന്നു.എയര്‍ടെല്‍ സെപ്തംബര്‍ തുടക്കത്തോടെ അവരുടെ 5ജി സേവനങ്ങള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
പക്ഷേ 5ജി സപ്പോര്‍ട്ട് ചെയ്യുന്ന മൊബൈലിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. ഇപ്പോള്‍ ഇറങ്ങുന്ന പല സ്മാര്‍ട്ട്ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്.എന്നാല്‍ പഴയ സ്മാർട്ട് ഫോണുകളിൽ ഇത് ലഭിക്കണമെന്നില്ല.

ഫോണില്‍ 5 ജി സപ്പോര്‍ട്ട് ചെയ്യുമോ എന്നറിയാന്‍ എളുപ്പമാണ്. അതില്‍ മികച്ച മാര്‍ഗം ഫോണിന്‍റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുക എന്നതാണ്. വിശ്വസനീയമായ ടെക്ക് വെബ്‌സൈറ്റുകളിലോ ഫോണ്‍ ബ്രാന്‍ഡിന്റെ തന്നെ വെബ്‌സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടാവും.

ആന്‍ഡ്രോയിഡ് ഫോണ്‍ സെറ്റിങ്‌സില്‍ സിം ആന്‍ഡ് നെറ്റ്വര്‍ക്ക്സ് സൈറ്റിങ്‌സ് സന്ദര്‍ശിച്ചാല്‍ പ്രിഫേര്‍ഡ് നെറ്റ്വര്‍ക്ക് ടൈപ്പ് ഓപ്ഷനില്‍ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ കാണാം. ഫോണില്‍ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ ഈ ലിസ്റ്റില്‍ 5ജി കാണിക്കുകയുള്ളൂ. ഇപ്പോഴത്തെ 4ജി സിമ്മുകള്‍ ഉപയോഗിച്ച്‌ തന്നെ 5ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

Signature-ad

 

 

 

അതായത് 3ജിയില്‍നിന്ന് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തതുപോലെ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതില്ലെന്ന് അർത്ഥം!

Back to top button
error: