NEWS

കോഴിക്കോട് ബീച്ചിൽ സംഘർഷം;ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: ബീച്ചില്‍ സംഗീത പരിപാടിക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍.
മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. കൂടാതെ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് ഉള്‍പ്പടെ 70ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു.
കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങി നല്‍കുന്നതിനുള്ള ധനസമാഹരണത്തിന്റെ ഭാ​ഗമായി ജെഡിടി കോളജ് പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ കാര്‍ണിവലിന്റെ സമാപനത്തിലായിരുന്നു സംഘർഷം.
സമാപന ദിവസത്തിൽ ഗാനമേള സംഘടിപ്പിച്ചിരുന്നു.ഇതിന്റെ ടിക്കറ്റുകൾ മുഴുവൻ വിറ്റ് തീർന്നിട്ടും കൂടുതൽ ആളുകൾ തള്ളിക്കയറിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.തടയാനെത്തിയ പോലീസുകാരെയാണ് ആക്രമിച്ചത്.

Back to top button
error: