Month: August 2022
-
Kerala
സൈഡ് കൊടുക്കാത്തതിന് കെ.എസ്.ആർ.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്, കുന്നംകുളം സ്വദേശിയായ യുവാവ് പിടിയില്‍
രാത്രികളിൽ കെ.എസ്.ആർ.ടി.സി. ബസുകളുടെ ചില്ലുകൾ എറിഞ്ഞു തകർക്കുന്ന യുവാവ് അറസ്റ്റില്‍. കുന്നംകുളത്തെ മെഡിക്കല്‍ ഷോപ്പ് ഉടമ യാനിയെ ആണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം- തൃശൂർ റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി. ബസുകളുടെ ചില്ലുകളായിരുന്നു ഇയാൾ പതിവായി എറിഞ്ഞു തകർത്തിരുന്നത്. ഇക്കഴിഞ്ഞ 7, 13, 14 തീയതികളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ തുടർച്ചയായി കല്ലേറുണ്ടായി. രാത്രി പന്ത്രണ്ട് മണിക്കും പുലർച്ചെ മൂന്നരയ്ക്കും ഇടയിലായിരുന്നു അതിക്രമം. പതിനാലിനുണ്ടായ കല്ലേറിൽ കെ.എസ്.ആർ.ടി.സി. ബസിന്റെ ചില്ല് പൂർണമായും തകർന്നു. മറ്റു രണ്ട് ദിവസങ്ങളിൽ ചില്ലിന് കേടുപാടുകളും പറ്റി. കല്ലേറ് പതിവായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഈ റൂട്ടിൽ ബൈക്കിലെത്തിയ ഒരാളാണ് കല്ലെറിയുന്നതെന്ന് വിവരം ലഭിച്ചു. തുടർന്ന് നാനൂറോളം സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ആക്രമണം നടന്ന എല്ലായിടത്തും ഒരു ബൈക്കിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈക്കുടമ യാനിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോളാണ് യാനിക്ക്…
Read More » -
LIFE
പരിസ്ഥിതി ചിത്രമായ മാത്തുക്കുട്ടിയുടെ വഴികൾ,കൈപ്പേറിയ ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ച..
നാടിനോടും ഭൂമിയോടും പ്രണയം തോന്നിയ മാത്തുക്കുട്ടിയുടെ ജീവിതകഥ സിനിമയായി അഭ്രപാളിയിൽ വന്നപ്പോൾ പ്രേക്ഷകർ ആകാംക്ഷരായി. അഡ്വക്കറ്റ് സി സി മാത്യുവിന്റെ കൈപ്പേറിയ ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ചിത്രം പറയുന്നത്. ഇതിനോടകം തന്നെ പല വിദേശരാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുള്ള ലോക സഞ്ചാരിയായ അദ്ദേഹത്തിന്റെ കഥ തേങ്ങലോടെയാണ് തീയേറ്ററിൽ ഇരുന്നു പലരും കണ്ടത്. മാത്തുക്കുട്ടിയുടെ യൗവനം അവതരിപ്പിച്ച കൈലാഷും ബാല്യം അവതരിപ്പിച്ച അൽസാബിത്തും പ്രശംസ നേടി. പുതുമുഖ നായിക നൈറ നിഹാർ, സുനിൽസുഗത, ദേവൻ, സന്തോഷ് കീഴാറ്റൂർ, റിയാസ് വയനാട് എന്നിവരും മികച്ചുനിന്നു. കൈലാഷ്,സുനിൽ സുഗത,അഡ്വക്കേറ്റ് സിസി മാത്യു, ദേവൻ,സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ,മിസ്ഫ പി വി, റിയാസ് വയനാട്,പി സി ഗോപിനാഥ്,ഡോക്ടർ സാജൻ എം പണിക്കർ,നൈറ നിഹാര്‍, ജയ സജീവ്,ദിൽപ്രിയ,അൽസാബിത്ത് അദ്രിനാഥ്,ആകാശ് ദാമു, ഇഷാ തണൽ,നാഥൻ തൃശൂർ,സറഹാ പോൾ, ഗിരിജ ബാലൻ എന്നിവർ അഭിനയിക്കുന്നു. മാത്തുക്കുട്ടിയുടെ വഴികൾ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജു എം രാജാണ്.ഭാസ്കരൻ ബത്തേരി തിരക്കഥ സംഭാഷണം ഗാനരചന…
Read More » -
India
‘ദില്ലി ഷൂസ് ‘ ചുമക്കുന്ന ഗുജറാത്തി അടിമകള്‍; അമിത്ഷായുടെ ചെരുപ്പ് കാലിനുമുന്നില്‍ വച്ചുകൊടുത്ത ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെതിരേ ടി.ആര്‍.എസ്.; മുന്‍ ഗുണ്ടയുടെ കാല്‍ക്കല്‍ ആത്മാഭിമാനം അടിയറവ് വച്ചെന്ന് കോണ്‍ഗ്രസ്
ഹൈദരാബാദ്: സെക്കന്തരാബാദില്‍ ക്ഷേത്രസന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചെരുപ്പ് എടുത്ത് കാലിനുമുന്നില്‍ വച്ചുകൊടുത്ത ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെതിരേ തെലങ്കാനയില്‍ വന്‍ വിമര്‍ശനം.സെക്കന്തരാബാദിലെ ഉജ്ജൈനി മഹാകാളി ക്ഷേത്രത്തില്‍ നിന്ന് അമിത് ഷാ പുറത്തേക്ക് വരുമ്പോഴായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് എം.പി. കൂടിയായ തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്. വീഡിയോ ട്വീറ്റ് ചെയ്ത തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) നേതാവ് കെടി രാമറാവു ബിജെപി അധ്യക്ഷനെ രൂക്ഷമായി പരിഹസിച്ചു. ‘ദില്ലി ഷൂസ്’ ചുമക്കുന്ന ഗുജറാത്തി അടിമകളെ തെലങ്കാനയിലെ ജനങ്ങള്‍ കാണുന്നുണ്ട്. തെലങ്കാനയുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന ഏതൊരു ശ്രമത്തിനും തിരിച്ചടിയുണ്ടാകും- രാമറാവു ട്വിറ്ററില്‍ കുറിച്ചു. തെലങ്കാനയുടെ ആത്മാഭിമാനത്തെ അവഹേളിക്കുന്നവരെ തള്ളിക്കളയാനും, അത് സംരക്ഷിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തയ്യാറാവണമെന്നു അദ്ദേഹം പറഞ്ഞു. ‘തെലുങ്ക് ആത്മാഭിമാനം’ എന്ന കമന്റോടെയാണ് തെലങ്കാനയുടെ എഐസിസി ചുമതലയുള്ള മാണിക്കം ടാഗോര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ‘ബിജെപിയില്‍ പിന്നാക്ക വിഭാഗ…
Read More » -
Kerala
ഓണക്കിറ്റ് വിതരണം നാളെ മുതൽ,എല്ലാ ജനവിഭാഗങ്ങള്‍ക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണം നാളെ ആരംഭിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിച്ചു. എല്ലാ ജനവിഭാഗങ്ങള്‍ക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശപ്പ് രഹിത കേരളം യാഥാര്‍ത്ഥ്യമാക്കും. ജനങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ അറിയുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. കാര്യങ്ങള്‍ മനസിലാക്കി ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ രണ്ട് വര്‍ഷം കൊണ്ട് 9,746 കോടി രൂപ ചെലവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഡ് ഉള്ള ഏതൊരാള്‍ക്കും ഓണക്കിറ്റ് നിഷേധിക്കില്ലെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. 87 ലക്ഷം കാര്‍ഡുടമകള്‍ക്കും കിറ്റ് ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് മാത്രമേ കിറ്റ് വാങ്ങാന്‍ കഴിയൂ. പോര്‍ട്ടബിലിറ്റി സൗകര്യം ഉണ്ടാകില്ല. എന്നാല്‍ സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ ഏത് റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങാന്‍ സാധിക്കും. അടുത്ത മാസം നാലിന് റേഷന്‍ കടകള്‍…
Read More » -
Movie
ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ-1’ കേരളത്തിലെ വിതരണവകാശം ഗോകുലത്തിന്
ഇന്ത്യൻ സിനിമയിലെ എറ്റവും വലിയ ചലച്ചിത്ര സംരംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി സംവിധായകൻ മണിരത്നം അണിയിച്ചൊരുക്കിയ മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ.’ മണിരത്നത്തിൻ്റെ മെഡ്രാസ് ടാക്കീസും, സുഭാസ്‌ക്കരൻ്റെ ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിച്ച രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം ‘പൊന്നിയിൻ സെൽവൻ-1’ സെപ്റ്റംബർ 30 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് ‘പൊന്നിയിൻ സെൽവൻ-1’ റീലീസ് ചെയ്യുക. ചിത്രത്തിൻ്റെ കേരളത്തിലെ വിതരണവകാശം ഗോകുലം ഗോപാലൻ്റെ ഗോകുലം മൂവീസ് കരസ്ഥമാക്കി. ലൈക്കയും മെഡ്രാസ് ടാക്കീസും ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. റിലീസിന് മുന്നോടിയായി പുറത്ത് വിട്ട റഫീക്ക് അഹമ്മദ് രചിച്ച് , എ ആർ റഹ്മാൻ സംഗീതം നൽകി അൽഫോൺസ് ജോസഫ്, ബെന്നി ദയാൽ എന്നിവർ ആലപിച്ച ‘പൊന്നി നദി’, ‘ചോള ചോള’ എന്നീ ഗാനങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിടയിൽ തരംഗമായി…
Read More » -
Kerala
സര്‍ക്കാര്‍ നിര്‍ദ്ദേശം സിഐടിയു അംഗീകരിച്ചെന്ന് ശിവന്‍കുട്ടി, അധികജോലിക്ക് അധിക വേതനം വേണമെന്നാണ് പറഞ്ഞതെന്ന് സിഐടിയു; സിംഗിള്‍ ഡ്യൂട്ടി മൂന്നാം ചര്‍ച്ചയും പരാജയം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴില്‍ – ഗതാഗതമന്ത്രിമാര്‍ തൊഴിലാളി യൂണിയനുകളുമായി നടത്തിയ മൂന്നാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശം സിഐടിയു യൂണിന്‍ അംഗീകരിച്ചെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞെങ്കിലും മന്ത്രി പറഞ്ഞ രീതിയില്‍ അല്ല സിഐടിയു നിര്‍ദേശം അംഗീകരിച്ചതെന്നും അധിക സമയം ജോലി ചെയ്താല്‍ അധിക വേതനം വേണമെന്നാണ് സിഐടിയു നിലപാടെന്നും സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ടിഡിഎഫും ഐഎന്‍ടിയുസിയും സര്‍ക്കാര്‍ നയത്തെ എതിര്‍ത്തുള്ള നിലപാട് തുടരുകയാണ്. ശമ്പളം വിതരണം, യൂണിയന്‍ പ്രൊട്ടക്ഷന്‍, ഡ്യൂട്ടി പരിഷ്‌കരണം എന്നിവ ഒറ്റ പാക്കേജായേ പരിഗണിക്കൂവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാരായ ശിവന്‍കുട്ടിയും ആന്റണി രാജുവും വ്യക്തമാക്കി. തൊഴിലാളികളോട് അടിച്ചമര്‍ത്തല്‍ മനോഭാവമില്ലെന്നും ഇനിയും ചര്‍ച്ചകള്‍ക്ക് തയാറാണെന്നും തൊഴില്‍ മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ത്താല്‍ അനുവദിക്കില്ലെന്നും അധിക സമയം ജോലി ചെയ്താല്‍ അധിക വേതനം വേണമെന്നും സിഐടിയു വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയാണെന്നും…
Read More » -
Kerala
വിധി മുഖ്യമന്ത്രിക്ക് എതിരെങ്കില്‍ സഭയില്‍വച്ച് തീരുമാനം; ലോകായുക്ത ബില്ലില്‍ സി.പി.എം. സി.പി.ഐ. ധാരണ
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ സി.പി.ഐയുടെ എതിര്‍പ്പ് മറികടക്കാന്‍ സി.പി.എം. നടത്തിയ നീക്കങ്ങള്‍ പരിസമാപ്തിയിലേക്ക്. പതിനാലാം വകുപ്പിലെ ഭേദഗതി സംബന്ധിച്ച് സി.പി.ഐയുടെ നിര്‍ദേശങ്ങള്‍ സി.പി.എം. അംഗീകരിച്ചു. ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരാണെങ്കില്‍ നിയമസഭയ്ക്കും മന്ത്രിമാര്‍ക്ക് എതിരാണെങ്കില്‍ മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്ക് എതിരാണെങ്കില്‍ സ്പീക്കര്‍ക്കും പുനപരിശോധിക്കാവുന്ന തരത്തില്‍ നിയമഭേദഗതി നടത്താം എന്നാണ് ധാരണയായിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ഔദ്യോഗിക ഭേദഗതിയായി തന്നെ കൊണ്ടുവരാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. നേരത്തെ ലോകായുക്ത ഉത്തരവിട്ടാല്‍ അത് അനുസരിച്ചുള്ള തീരുമാനം നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടായിരുന്നു. നിയുക്ത ലോകായുക്ത നിയമഭേദഗതിയോട് സിപിഐ നേരത്തെ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് സമാവായ ചര്‍ച്ചകളും പുതിയ മാറ്റങ്ങളും ഉണ്ടായത്. അനുനയനീക്കത്തിനായി കഴിഞ്ഞ ദിവസം എകെജി സെന്ററില്‍ സിപിഐ നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമമന്ത്രി പി.രാജീവും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു. സിപിഐയെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനുമാണ് ചര്‍ച്ച നടത്തിയത്. നിയമനിര്‍മ്മാണത്തിനായുള്ള കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമായിരുന്നു. സെപ്തംബര്‍ രണ്ട് വരെ നീളുന്ന സമ്മേളനത്തിനിടയില്‍…
Read More » -
Kerala
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ. സുജിത് കുമാറിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സുജിത് കുമാറിനെ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിക്കുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടി. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ തൊഴിലാളികളും പാവപ്പെട്ടവരുമായ പതിനായിരങ്ങളുടെ ഏക ആശ്രയമാണ് കാഞ്ഞിരപ്പള്ളി താലൂക്ക്ആശുപത്രി. ഇവിടുത്തെ സർജനായ ഈ ഡോക്ടറെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് വിജിലൻസ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തിയതിനെ തുടർന്ന് നിജസ്ഥിതി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കെണി ഒരുക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 5.30 നാണ്സുജിത് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിൽ പത്തനാപുരം പട്ടാഴി സ്വദേശിയായ ഡോക്ടർ സുജിത് കുമാർ ഇപ്പോൾ കാഞ്ഞിരപ്പള്ളിയിൽ തന്നെയാണ് താമസം. മുണ്ടക്കയം സ്വദേശി ഹെർണിയ രോഗത്തിന് ചികിത്സയ്ക്കായി ചെന്നപ്പോൾ 15 ന് തിങ്കളാഴ്ച ഓപ്പറേഷൻ വേണ്ടി വരുമെന്നും 5000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. അടുത്ത ദിവസം അഡ്മിറ്റാവുകയും 2000 രൂപാ കൈക്കൂലിയായി നൽകുകയും ചെയ്തു. വ്യാഴാഴ്ച ഓപ്പറേഷൻ കഴിഞ്ഞിട്ട് രോഗിയുടെ മകനോട് ബാക്കി 3000 രൂപാ ആവശ്യപ്പെടുകയായിരുന്നു. അവർ കോട്ടയം…
Read More » -
Kerala
വിദ്യാര്‍ഥിക്കെതിരേ ധിക്കാരനടപടിയെന്ന്; കാര്യവട്ടത്ത് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ.
തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളജില്‍ പ്രസിന്‍പ്പിലിനെ തടഞ്ഞുവച്ച് ് മുറിപൂട്ടി എസ്.എഫ്.ഐ. പ്രതിഷേധം. കഴിഞ്ഞ വര്‍ഷം പുറത്താക്കിയ വിദ്യാര്‍ഥി ഇക്കുറി ഏകജാലകം വഴി യോഗ്യത നേടിയിട്ടും പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു എസ്.എഫ്.ഐ. ഉപരോധം. കോളേജ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ്ജ് ചെയ്താണ് പ്രിന്‍സിപ്പിലിനെ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടി നേരിട്ട് കോളേജില്‍ നിന്നും പുറത്തായ രോഹിത് രാജ് എന്ന വിദ്യാര്‍ഥിയാണ് ഈ വര്‍ഷം അതേ വിഷയത്തില്‍ വീണ്ടും പ്രവേശനത്തിനെത്തിയത്. സ്റ്റാറ്റിസ്റ്റക്‌സില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും രോഹിത് രാജ് വിജയിച്ചിരുന്നില്ല. ഇതേ വിഷയത്തില്‍ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം വഴിയാണ് ഇയാള്‍ അഡ്മിഷന്‍ നേടിയത്. തുടര്‍ന്ന് പ്രവേശനത്തിനായി ഇന്ന് കോളജിലെത്തി. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എന്നാല്‍ അച്ചടക്ക നടപടി നേരിട്ട വിദ്യാര്‍ത്ഥിക്ക് വീണ്ടും കോളജില്‍ അഡ്മിനഷന്‍ നല്‍കാനാവില്ലെന്ന് കോളജ് കൗണ്‍സില്‍ തീരുമാനിച്ചു. പ്രവേശനം നല്‍കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ അറിയിച്ചു. ഇതിനുപിന്നാലെ പ്രവേശനം…
Read More » -
Pravasi
സൗദിയില്‍ ബക്കറ്റിലെ വെള്ളത്തില്‍വീണ മലയാളിയായ രണ്ടുവയസുകാരി മരിച്ചു
ദമ്മാം: സൗദിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ മലയാളിയായ രണ്ടുവയസുകാരി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കല്‍ ആബിദിന്റെയും മാളിയേക്കല്‍ ഫറയുടെയും ഇളയ മകള്‍ റന (2 ) ആണ് ദമ്മാമില്‍ നിര്യാതയായത്. ഒരാഴ്ച മുമ്പാണ് ജുബൈലിലെ താമസസ്ഥലത്ത് ബാത്ത്‌റൂമിലെ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ റന വീണത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ജുബൈല്‍ അല്‍മന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് പിന്നീട് ദമ്മാം അല്‍മന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന റനയുടെ ജീവന്‍ രക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെ തീവ്രശ്രമങ്ങള്‍ പരാജയപ്പെടുത്തി ഇന്നുരാവിലെയാണ് മരണമുണ്ടായത്. സഹോദരന്‍ റയ്യാന്‍, സഹോദരി റിനാദ്.
Read More »