Month: August 2022

  • Kerala

    ഗവര്‍ണറുമായി തുറന്ന പോരിന് സിപിഎം; സര്‍വകലാശാലകളിലെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ നാളെ നിയമസഭയിൽ

    തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. ഗവർണർ കടുപ്പിക്കുമ്പോഴാണ് ചാൻസലറുടെ അധികാരം തന്നെ കവർന്ന് പിന്നോട്ടില്ലെന്ന് സർക്കാറും വ്യക്തമാക്കുന്നത്. അതേസമയം സർക്കാർ,ഗവർണർ പോരിൽ കക്ഷിചേരാനില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. ഒരിഞ്ചും പിന്നോട്ടില്ലാതെ കടുപ്പിക്കുന്ന ഗവർണ്ണറെ അനുനയിപ്പിക്കാൻ വിസി നിയമന ഭേദഗതി ബിൽ മാറ്റിവെച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ ഗവർണ്ണറോട് ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് സർക്കാർ. ബില്ലുമായി മുന്നോട്ട് പോകാൻ സിപിഎം രാഷ്ട്രീയ തീരുമാനമെടുക്കുകയായിരുന്നു. വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണ്ണറുടേയും യുജിസിയുടേയും സർവ്വകലാശാലയുടേയും നോമിനികൾ മാത്രമാണ് സമിതിയിലുള്ളത്. പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനിയായിരിക്കും. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങൾ മുന്നോട്ട് വെക്കുന്ന പാനലിൽ നിന്നും ഗവർണ്ണർ വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാറിന് ഇഷ്ടമുള്ളയാളെ…

    Read More »
  • Crime

    കുരുമുളക് സംഭരണ കേന്ദ്രത്തില്‍ മോഷണം; നാല് ലക്ഷം രൂപയുടെ ജൈവ കുരുമുളക് കവര്‍ന്നു

    ഇടുക്കി: മാങ്കുളത്ത് കുരുമുളക് സംഭരണ കേന്ദ്രത്തില്‍ മോഷണം. കേരള അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ മാങ്കുളം റീജിണൽ ഓഫീസിൻ്റെ കുരുമുളക് സംഭരണ കേന്ദ്രത്തിലാണ് മോഷണം നടന്നത്. കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന എണ്ണൂറ് കിലോയോളം വരുന്ന ലക്ഷങ്ങളുടെ ജൈവ കുരുമുളക് മോഷണം പോയി. കല്ലാർ മാങ്കുളം റോഡിനോരത്ത് താളുംങ്കണ്ടം കവലക്ക് സമീപം പ്രവർത്തിച്ച് വന്നിരുന്ന കേരള അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ മാങ്കുളം റീജിണൽ ഓഫീസിൻ്റെ കുരുമുളക് സംഭരണ കേന്ദ്രത്തിലാണ് ഞായറാഴ്ച രാത്രിയിൽ മോഷണം നടന്നത്. ഷട്ടറിട്ട കടമുറിക്കുള്ളിൽ ചാക്കുകളിലാക്കിയായിരുന്നു കുരുമുളക് സൂക്ഷിച്ചിരുന്നത്. 50 കിലോയുടെ പതിനാറ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 800 കിലോയോളം ജൈവ കുരുമുളകാണ് മോഷണം പോയത്. മോഷണം പോയ കുരുമുളകിന് ഏകദേശം നാല് ലക്ഷം രൂപയോളം വിലമതിക്കുമെന്ന് കേരള അഗ്രികൾച്ചറൽ ഡവലപ്പ്മെൻ്റ് സൊസൈറ്റി റീജിണൽ ഡയറക്ടർ പി ജെ സെബാസ്റ്റ്യൻ പറഞ്ഞു.  കടമുറി പൂട്ടിയിരുന്ന താഴുകൾ തകർത്താണ് മോഷ്ടാക്കൾ സംഭരണ കേന്ദ്രത്തിനുള്ളിൽ പ്രവേശിച്ചത്. സമീപത്താകെ കുരുമുളക്പൊടി വിതറുകയും ഫ്യൂസ് ഊരിമാറ്റി വൈദ്യുതി ബന്ധം വിഛേദിക്കുകയും…

    Read More »
  • Crime

    ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ 26കാരിയും അമ്മയുമുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍; കൊട്ടേഷന്‍ പാളിയതോടെ ഭയന്ന കാമുകന്‍ ജീവനൊടുക്കി

    ബെംഗളൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും അമ്മയുമുള്‍പ്പെടെ അഞ്ച് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. 26-കാരിയായ അനുപല്ലവിയും സംഘവുമാണ് അറസ്റ്റിലായത്. കൊട്ടേഷന്‍ പാളിയതോടെ ഭയന്ന കാമുകന്‍‌ ജീവനൊടുക്കി. സംഭവങ്ങളുടെ ചുരുളഴിഞ്ഞത് കാമുകന്‍റെ സഹോദരി നല്‍കിയ പരാതിയില്‍. യുവതിക്കും അമ്മയ്ക്കും പുറമേ ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗ സംഘത്തെയുുമാണ് പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങന. അനുപല്ലവി ഹിമവന്ത് കുമാര്‍ എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തയ്യാറെടുത്ത ഇരുവരും അനുപല്ലവിയുടെ ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി ഒരു ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചു. കാമുകന്‍ ഹിമവന്ത് കുമാറുമായി ചേര്‍ന്നാണ് ടാക്‌സി ഡ്രൈവറായ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ അനുപല്ലവി ക്വട്ടേഷന്‍ നല്‍കിയത്. രണ്ട് ലക്ഷം രൂപയ്ക്കാണ് മൂന്നംഗ സംഘം ക്വട്ടേഷന്‍ ഏറ്റെടുത്തത്. 90,000 രൂപ അഡ്വാന്‍സായി കൈപ്പറ്റിയ സംഘം നവീന്‍ കുമാറിനെ തട്ടിക്കൊണ്ട് പോയി. എന്നാല്‍ ഇയാളെ കൊലപ്പെടുത്തിയില്ല. മാത്രമല്ല നവീനുമായി സൗഹൃദത്തിലായ ക്വട്ടേഷന്‍ സംഘം ഇയാളുമായി തമിഴ്‌നാട്ടില്‍ പോയി ഒരുമിച്ച് പാര്‍ട്ടി…

    Read More »
  • Pravasi

    സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാൻ പ്രവാസികൾക്ക് അവസരം; എംബസിയില്‍ ഓപ്പൺ ഹൗസ്

    മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ഓഗസ്റ്റ് 26 ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. https://twitter.com/Indemb_Muscat/status/1561591097469591554?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1561591097469591554%7Ctwgr%5E6234cf7319ef45eb32dc3806664f81f4228aa78d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FIndemb_Muscat%2Fstatus%2F1561591097469591554%3Fref_src%3Dtwsrc5Etfw വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഓപ്പൺ ഹൗസ്സിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ തങ്ങളുടെ പരാതി 98282270 നമ്പറിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ക്കുള്ള മറുപടി ഓപ്പണ്‍ ഹൗസില്‍ നൽകുമെന്നാണ് എംബസി ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

    Read More »
  • NEWS

    20 കോടി രൂപ ഇസ്രായേലിലെ മലയാളികളിൽനിന്ന് തട്ടി എടുത്ത് യുവാവും യുവതിയും മുങ്ങി, ‘പെർഫെക്റ്റ് കുറീസ്’ എന്ന ചിട്ടിക്കമ്പനിയുടെ പേരിലാണ് ചാലക്കുടി സ്വദേശി ലിജോ ജോർജും കണ്ണൂർ സ്വദേശി ഷൈനി മോളും പണം തട്ടി എടുത്തത്

       മലയാളികളായ യുവതിയും യുവാവും ചിട്ടിയുടെ പേരിൽ ഇസ്രായേലിൽ നിന്നും കോടികൾ പിരിച്ചെടുത്ത് മുങ്ങി. ചാലക്കുടി സ്വദേശി ലിജോ ജോർജും കണ്ണൂർ സ്വദേശി ഷൈനി മോളും ഗൂഢാലോചന നടത്തി 350ഓളം പ്രവാസി മലയാളികളുടെ പണം തട്ടിയെടുക്കുകയായിരുന്നു. 20 കോടിയിലധികം ഇന്ത്യൻ രൂപയുടെ തട്ടിപ്പു നടന്നതായി നിക്ഷേപകർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായേൽ അധികൃതർക്കും കേരള ഡിജിപിക്കും കണ്ണൂർ ജില്ലാ പോലീസിനും പരാതി നൽകിയിട്ടുണ്ട്. ഏഴു വർഷമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ലിജോ ജോർജും, ഷൈനിയും പെർഫെക്റ്റ് കുറീസ് എന്ന പേരിൽ കമ്പനി നടത്തിവരികയായിരുന്നു. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ പണം പിരിക്കുന്നത്. 5 മുതൽ 30 മാസം വരെയുള്ള കാലയളവിലായിരുന്നു ചിട്ടികൾ. ഇസ്രായേലി കറൻസിയായ 5,000 ഷെക്കൽ 15 മാസത്തേക്ക് അടച്ചാൽ (ആകെ 75000) 100,000 ഷെക്കൽ തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇസ്രായേലി കറൻസിയായ 1 ഷെക്കൽ ഇന്ത്യൻ കറൻസിയുമായി ഇപ്പോൾ താരതമ്യം ചെയ്താൽ 24.38 രൂപയാണ് മൂല്യം. അതായത് 1828500…

    Read More »
  • NEWS

    20 കോടി രൂപ ഇസ്രായേലിലെ മലയാളികളിൽനിന്ന് തട്ടി എടുത്ത് യുവാവും യുവതിയും മുങ്ങി, ‘പെർഫെക്റ്റ് കുറീസ്’ എന്ന ചിട്ടിക്കമ്പനിയുടെ പേരിലാണ് ചാലക്കുടി സ്വദേശി ലിജോ ജോർജും കണ്ണൂർ സ്വദേശി ഷൈനി മോളും പണം തട്ടി എടുത്തത്

       മലയാളികളായ യുവതിയും യുവാവും ചിട്ടിയുടെ പേരിൽ ഇസ്രായേലിൽ നിന്നും കോടികൾ പിരിച്ചെടുത്ത് മുങ്ങി. ചാലക്കുടി സ്വദേശി ലിജോ ജോർജും കണ്ണൂർ സ്വദേശി ഷൈനി മോളും ഗൂഢാലോചന നടത്തി 350ഓളം പ്രവാസി മലയാളികളുടെ പണം തട്ടിയെടുക്കുകയായിരുന്നു. 20 കോടിയിലധികം ഇന്ത്യൻ രൂപയുടെ തട്ടിപ്പു നടന്നതായി നിക്ഷേപകർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായേൽ അധികൃതർക്കും കേരള ഡിജിപിക്കും കണ്ണൂർ ജില്ലാ പോലീസിനും പരാതി നൽകിയിട്ടുണ്ട്. ഏഴു വർഷമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ലിജോ ജോർജും, ഷൈനിയും പെർഫെക്റ്റ് കുറീസ് എന്ന പേരിൽ കമ്പനി നടത്തിവരികയായിരുന്നു. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ പണം പിരിക്കുന്നത്. 5 മുതൽ 30 മാസം വരെയുള്ള കാലയളവിലായിരുന്നു ചിട്ടികൾ. ഇസ്രായേലി കറൻസിയായ 5,000 ഷെക്കൽ 15 മാസത്തേക്ക് അടച്ചാൽ (ആകെ 75000) 100,000 ഷെക്കൽ തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇസ്രായേലി കറൻസിയായ 1 ഷെക്കൽ ഇന്ത്യൻ കറൻസിയുമായി ഇപ്പോൾ താരതമ്യം ചെയ്താൽ 24.38 രൂപയാണ് മൂല്യം. അതായത് 1828500…

    Read More »
  • NEWS

    അജ്മാനില്‍ വാഹനാപകടം, പാലക്കാട് ചാലിശേരി പ്രദേശി മരിച്ചു

    ദുബൈ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതില്‍ മൂസക്കുട്ടിയുടെ മകന്‍ ഷാജി (39) ആണ് മരിച്ചത്.ഈ വെള്ളിയാഴ്ച പള്ളിയിലേക്ക് പോകവെ അജ്മാന്‍ ഖബര്‍സ്ഥാന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. അജ്മാനിലെ ഒരു സ്ഥാപനത്തിന്റെ ദുബൈ ശാഖയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. മാതാവ്: ആമിനക്കുട്ടി. ഭാര്യ: ഹസീന. മക്കള്‍: നാജിയ, സഫ്‌വാന്‍, യാസീന്‍. യുഎഇയിലുള്ള മുജീബ് റഹ് മാന്‍, മുസ്തഫ എന്നിവര്‍ സഹോദരങ്ങളാണ്

    Read More »
  • Kerala

    സി.പി.ഐ നേതാവും കൊച്ചിൻ ദേവസ്വം ബോർഡ് അംഗവുമായ എം.ജി നാരായണൻ ദേവസ്വം ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

    കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി നാരായണനെ ദേവസ്വം ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. സി.പി.ഐ നേതാവാണ് എം.ജി നാരായണൻ. ഇന്ന് (തിങ്കൾ) ഓഫീസിലെത്തിയിരുന്നില്ല. പകൽ നേരങ്ങളിൽ വിശ്രമിക്കാനായി ദേവസ്വം ആസ്ഥാനത്തിന് സമീപത്ത് തന്നെയുള്ള ക്വാർട്ടേഴ്സിലേക്കാണ് ബോർഡ് അംഗങ്ങൾ പോകാറുള്ളത്. ഇതനുസരിച്ച് നാരായണൻ ക്വാർട്ടേഴ്സിൽ പകൽ നേരത്തുണ്ടായിരുന്നു. വൈകീട്ട് ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലം വനജ മിൽ തൊഴിലാളിയും എ.ഐ.ടി.യു.സി യൂണിയൻ സെക്രട്ടറിയുമായിരുന്നു. വില്ലടം പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗവും കിസാൻസഭ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമാണ് നാരായണൻ

    Read More »
  • India

    അഭയംതേടി എത്തിയ ഹിന്ദു കുടിയേറ്റക്കാര്‍ പാകിസ്താനിലേക്ക് മടങ്ങുന്നു; 18 മാസത്തിനിടെ പോയത് 1500 പേര്‍

    ഡല്‍ഹി: പാകിസ്താനിലെ അതിക്രമങ്ങളില്‍നിന്ന് അഭയംതേടി എത്തിയ ഹിന്ദു കുടിയേറ്റക്കാര്‍ തിരിച്ച് മടങ്ങുന്നതായി റിപ്പോര്‍ട്ട്. 18 മാസത്തിനിടെ 1500 ഹിന്ദുക്കള്‍ തിരിച്ചുപോയതായാണ് പുറത്തുവരുന്ന വിവരം. പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവര്‍ തിരികെ പോയത്. 2022 ജനുവരി മുതല്‍ ജൂലൈ വരെ മാത്രം 334 പാകിസ്ഥാന്‍ ഹിന്ദു അഭയാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് മടങ്ങിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അലംഭാവമാണ് പൗരത്വം ലഭിക്കാതിരിക്കാന്‍ കാരണമെന്ന് സിമന്ത് ലോക് സംഗതന്‍ പ്രസിഡന്റ് ഹിന്ദു സിംഗ് സോധ പറഞ്ഞു. അഭയം തേടിയെത്തിയ ഹിന്ദുക്കളില്‍ മിക്കവര്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് ആവശ്യമായ നിയമ നടപടികള്‍ നിറവേറ്റാന്‍ ശേഷിയില്ലെന്നും, നിരാശയോടെയാണ് അഭയാര്‍ഥികള്‍ മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പൗരത്വം ആഗ്രഹിക്കുന്ന ഏകദേശം 25,000 പാകിസ്താന്‍ ഹിന്ദുക്കള്‍ രാജ്യത്തുണ്ട്. ഇവര്‍ കഴിഞ്ഞ 10 മുതല്‍ 15 വര്‍ഷമായി ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2004ലും 2005ലും സംഘടിപ്പിച്ച ക്യാമ്പുകളില്‍…

    Read More »
  • Pravasi

    ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന

    ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന. ഇതിന്റെ അടിസ്ഥാനത്തിൽ ഒമാന്റെ പൈതൃക വിനോദസഞ്ചാര മന്ത്രാലയം 2022 ആഗസ്റ്റ് 22 മുതൽ ആഗസ്റ്റ് 29 വരെ ഇന്ത്യയിൽ പ്രൊമോഷണൽ കാമ്പയിൻ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലാണ് കാമ്പയിൻ നടത്തുകയെന്ന് ഒമാൻ പൈതൃക-വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു. ഈ വർഷം ജനുവരി മുതൽ ജൂ​ലൈ വരെ 1,67,678 വിനോദസഞ്ചാരികളാണ്​ ഇന്ത്യയിൽ നിന്നും ഒമാനിൽ എത്തിയത്​​. ഇന്ത്യ ഒമാന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം മാർക്കറ്റ്​ ആണ്​. ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സാധ്യതകളും ഇന്ത്യയിൽ പരിചയപ്പെടുന്നതോടെ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ. ഡൽഹി, അഹമ്മദാബാദ്​, മുംബൈ, ചെന്നൈ, ബംഗളൂരു എന്നീ ന​ഗരങ്ങളിലാണ് കാമ്പയിൻ നടത്തുക.ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ശിൽപശാലകളാണ്​ ഈ നഗരങ്ങളിൽ നടക്കുക. ഒമാനിലെ ടൂറിസം കമ്പനികൾ, ഹോട്ടലുകൾ, എയർലൈനുകളുടേയും പ്രതിനിധികളും കാമ്പയിനിൽ പ​ങ്കെടുക്കും.  

    Read More »
Back to top button
error: