ദമ്മാം: സൗദിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ മലയാളിയായ രണ്ടുവയസുകാരി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കല്‍ ആബിദിന്റെയും മാളിയേക്കല്‍ ഫറയുടെയും ഇളയ മകള്‍ റന (2 ) ആണ് ദമ്മാമില്‍ നിര്യാതയായത്.
ഒരാഴ്ച മുമ്പാണ് ജുബൈലിലെ താമസസ്ഥലത്ത് ബാത്ത്റൂമിലെ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ റന
വീണത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ജുബൈല്‍ അല്‍മന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് പിന്നീട് ദമ്മാം അല്‍മന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന റനയുടെ ജീവന് രക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെ തീവ്രശ്രമങ്ങള്‍ പരാജയപ്പെടുത്തി ഇന്നുരാവിലെയാണ് മരണമുണ്ടായത്. സഹോദരന് റയ്യാന്‍, സഹോദരി റിനാദ്.