KeralaNEWS

ഓണക്കിറ്റ് വിതരണം നാളെ മുതൽ,എല്ലാ ജനവിഭാഗങ്ങള്‍ക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണം നാളെ ആരംഭിക്കും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിച്ചു. എല്ലാ ജനവിഭാഗങ്ങള്‍ക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശപ്പ് രഹിത കേരളം യാഥാര്‍ത്ഥ്യമാക്കും. ജനങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ അറിയുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. കാര്യങ്ങള്‍ മനസിലാക്കി ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ രണ്ട് വര്‍ഷം കൊണ്ട് 9,746 കോടി രൂപ ചെലവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

കാര്‍ഡ് ഉള്ള ഏതൊരാള്‍ക്കും ഓണക്കിറ്റ് നിഷേധിക്കില്ലെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. 87 ലക്ഷം കാര്‍ഡുടമകള്‍ക്കും കിറ്റ് ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് മാത്രമേ കിറ്റ് വാങ്ങാന്‍ കഴിയൂ. പോര്‍ട്ടബിലിറ്റി സൗകര്യം ഉണ്ടാകില്ല. എന്നാല്‍ സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ ഏത് റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങാന്‍ സാധിക്കും. അടുത്ത മാസം നാലിന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും, ഇതിന് പകരം സെപ്റ്റംബര്‍ 16ന് റേഷന്‍ കടകള്‍ അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

 

 

Back to top button
error: