Month: August 2022

  • NEWS

    മക്ക ഇമാമിനെ പത്ത് വർഷം തടവിന് ശിക്ഷിച്ച് സൗദി കോടതി

    റിയാദ് :മക്കയിലെ ഗ്രാന്‍ഡ് മസ്ജിദിലെ പ്രമുഖ ഇമാമും മതപ്രഭാഷകനുമായ ഷെയ്ഖ് സാലിഹ് അല്‍ താലിബിനെ സൗദി അപ്പീല്‍ കോടതി പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മക്ക മസ്ജിദിലെ ഇമാമായിരിക്കെ 2018 ആഗസ്തിലാണ് 48കാരനായ അല്‍ താലിബിനെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.എന്നാല്‍, അറസ്റ്റിനെക്കുറിച്ച്‌ ഔദ്യോഗിക വിശദീകരണത്തിന് സൗദി ഭരണകൂടം തയാറായിട്ടില്ല.

    Read More »
  • Kerala

    പോലീസും സര്‍ക്കാരും നിഷ്‌ക്രിയം, സംരക്ഷണം വേണം; വിഴിഞ്ഞം സമരത്തിനെതിരേ അദാനി ഹൈക്കോടതിയില്‍

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിനെതിരേ അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. മത്സ്യത്തൊഴിലാളികളുടെ സമരം തുറമുഖ നിര്‍മ്മാണ തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണെന്നും പൊലീസും ഭരണകൂടവും നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും ആരോപിച്ചാണ് ഹര്‍ജി. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സംരക്ഷണം തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പൊലീസ് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണം. കേന്ദ്ര സേനയുടെ സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നു. സംരക്ഷണം തേടി കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങ്ങും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിനിടെ സമരത്തില്‍ മുഖ്യമന്ത്രിയുമായി ലത്തീന്‍ അതിരൂപതാ അധികൃതര്‍ ഇന്ന് വൈകിട്ട് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറല്‍ യൂജിന്‍ പെരേരയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. മുമ്പ് ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച…

    Read More »
  • NEWS

    ഹൃദയാഘാതത്തെ തുടര്‍ന്ന് തമിഴ് സംവിധായകൻ മണി നാഗരാജ് അന്തരിച്ചു

    ചെന്നൈ :ഹൃദയാഘാതത്തെ തുടര്‍ന്ന് തമിഴ് സംവിധായകൻ മണി നാഗരാജ് അന്തരിച്ചു.ഇന്ന് രാവിലെയായിരുന്നു അന്ത്യം. 2016-ല്‍ ജി.വി.പ്രകാശ് നായകനായ പെന്‍സില്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ‘വാസുവിന്‍ ഗര്‍ബിനിഗള്‍’ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു.മലയാള ചിത്രം ‘സക്കറിയയുടെ ഗര്‍ഭണികളു’ടെ ഔദ്യോഗിക തമിഴ് റീമേക്കാണ് ‘വാസുവിന്‍ ഗര്‍ബിനിഗള്‍’.

    Read More »
  • Kerala

    ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

    കോഴിക്കോട്: വടകര ചോമ്പാലയില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മാടാക്കര സ്വദേശി അച്യുതന്‍, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. പയ്യോളിയില്‍ നിന്നും മത്സ്യവുമായി ചോമ്പാലയിലേക്ക് വരുമ്പോള്‍ ഫൈബര്‍ വള്ളം മറിയുകയായിരുന്നു. കടലിലകപ്പെട്ട അച്യുതനേയും അസീസിനേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

    Read More »
  • NEWS

    വാഴക്കുളം സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കെ മേനോൻ  തൂങ്ങി മരിച്ച നിലയിൽ

    മൂവാറ്റുപുഴ: വാഴക്കുളം പോലീസ് സർക്കിൾ ഇൻസ്പെക്ടറും പുത്തൻകുരിശ് സ്വദേശിയുമായ രാജേഷ് കെ.മേനോനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളും മറ്റും കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ എട്ടിനാണ് ഇദ്ദേഹം വാഴക്കുളത്ത് എസ്.എച്ച്.ഒ ആയി ചുമതലയേറ്റത്.രാവിലെ 10 മണിയോടെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് റൂറൽ എസ്.പി വിവേക് കുമാർ ഐ.പി.എസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

    Read More »
  • Pravasi

    ദുബൈയില്‍ സ്‌കൂള്‍ ബസ് തട്ടി മരിച്ചയാളുടെ കുടുംബത്തിന് നാല് കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

    ദുബൈ: സ്‌കൂള്‍ ബസ് തട്ടി മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം ദിര്‍ഹം (നാല് കോടിയിലധികം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് ദുബൈ കോടതി വിധി. മരണപ്പെട്ടത് തങ്ങളുടെ കുടുംബത്തില്‍ വരുമാനമുള്ള ഒരേയൊരാളായിരുന്നുവെന്നും 20 ലക്ഷത്തിലേറെ ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നും കാണിച്ച് മരണപ്പെട്ടയാളുടെ അമ്മയും ഭാര്യയും മകനുമാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് പണം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസ് ആദ്യം പരിഗണിച്ച ഇന്‍ഷുറന്‍സ് അതോറിറ്റി, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് നിര്‍ദേശിച്ചിരുന്നു. ഇതേ വിധി തന്നെ ദുബൈ പ്രാഥമിക കോടതി പിന്നീട് ശരിവെച്ചു. എന്നാല്‍ ഈ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി ദുബൈ സിവില്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം തേടിയുള്ള കുടുംബത്തിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് കാണിച്ച് കമ്പനി, ഇന്‍ഷുറന്‍സ് പരാതി പരിഹാര കമ്മിറ്റിയെ സമീപിച്ചെങ്കിലും കമ്മിറ്റി ഈ ആവശ്യം പരിഗണിച്ചില്ല. തുടര്‍ന്ന് അപ്പീലുമായി കമ്പനി ദുബൈ സിവില്‍ അപ്പീല്‍ കോടതിയിലെത്തിയെങ്കിലും മുഴുവന്‍ നഷ്ടപരിഹാരത്തുകയും മരണപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

    Read More »
  • Kerala

    വിഴിഞ്ഞം സമരം: തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്ന് മുഖ്യമന്ത്രി; ചര്‍ച്ച പരാജയം

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ ലത്തീന്‍ അതിരൂപതാ അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. ക്ലിഫ് ഹൗസില്‍ വൈകുന്നേരം മൂന്ന് മണിക്ക് നടന്ന ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറല്‍ യൂജിന്‍ പെരേരയുമാണ് പങ്കെടുത്തത്. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇതും പരാജയപ്പെട്ടതോടെ സമരം തുടരാനാണ് സാധ്യത. അതേസമയം പദ്ധതി നിര്‍ത്തിവെച്ച് പഠനം നടത്താതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പദ്ധതി പ്രദേശത്തേക്ക് പത്താം ദിവസവും മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിച്ചത്. രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാര്‍ പൊലീസ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളും മറിച്ചിട്ടു. പദ്ധതി പ്രദേശത്തെ ഗേറ്റും…

    Read More »
  • NEWS

    കൊക്കൂൺ രജിസ്ട്രേഷൻ ആരംഭിച്ചു;കേരള പോലീസിന്റെ സൈബർ സുരക്ഷയിൽ നിങ്ങൾക്കും പരിശീലനം നേടാം

    കൊച്ചി: സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കൊച്ചിയിലെ ഹോട്ടൽ ​ഗ്രാന്റ് ഹയാത്തിൽ വെച്ച് സെപ്തംബർ 23,24 തീയതികളിൽ നടക്കുന്ന കോൺഫറിലും, 21, 22 തീയതികളിലും നടക്കുന്ന പ്രീ കോൺഫറൺസിലേക്കുമുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചത്. സൈബർ രം​ഗത്ത് വർദ്ധിച്ച് വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും, ബാങ്കിം​ഗ് , സ്വകാര്യ മേഖലകളിലെ സൈബർ തട്ടിപ്പുകളിൽ പ്രതിരോധം തീരക്കുന്നതിനുമായുള്ള പരിശീലനങ്ങളും ഈ ദിവസങ്ങളിലെ കോൺഫറൺസിനോട് അനുബന്ധിച്ച് നൽകുകയും ചെയ്യും. വിദ്യാർത്ഥികൾ, സ്വകാര്യ വ്യക്തികൾ, കോപ്പറേറ്റുകൾ  തുടങ്ങിയ വിഭാ​ഗക്കാർക്ക് വേണ്ടിയുള്ള രജിസ്ട്രേഷനുകൾ തുടരുകയാണ്. രജിസ്ട്രേഷന് വേണ്ടി https://india.c0c0n.org/2022/registration സന്ദ​ർശിക്കാം. #keralapolice #cocon2022

    Read More »
  • Crime

    കാറുകള്‍ കൂട്ടിയിടിച്ചു; സ്‌കൂള്‍ വിട്ട് അച്ഛനും സഹോദരിമാര്‍ക്കും ഒപ്പം മടങ്ങിയ നാലുവയസുകാരിക്ക് ദാരുണാന്ത്യം

    വയനാട്: സ്‌കൂള്‍ വിട്ട് മടങ്ങിയ നാലുവയസുകാരി കാറപകടത്തില്‍ മരിച്ചു. വയനാട് കല്‍പ്പറ്റ മുണ്ടേരിയിലെ സ്‌കൂള്‍ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്‌കൂള്‍ അധ്യാപിക പ്രിന്‍സിയുടെയും ഇളയ മകളായ ഐറിന്‍ തെരേസയാണ് മരിച്ചത്. അച്ഛനും സഹോദരിമാര്‍ക്കും ഒപ്പം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. മുട്ടില്‍ ദേശീയ പാതയില്‍ കൊളവയലിനടുത്ത് വച്ച് വിദ്യാര്‍ഥിനിയും സഹോദരിമാരും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടക്കുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് മരിച്ച ഐറിന്‍.  

    Read More »
  • Kerala

    സര്‍ക്കാര്‍ കൈകടത്തരുത്, മാനേജ്‌മെന്റ് ക്വാട്ടയില്‍ സമ്പൂര്‍ണ അധികാരം വേണം: കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്ത് എന്‍.എസ്.എസ്. സുപ്രീം കോടതിയില്‍

    ന്യൂഡല്‍ഹി: 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്ത് എന്‍.എസ്.എസ്. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്മെന്റ് ക്വാട്ട സീറ്റിലേക്ക് നടക്കുന്ന പ്രവേശനത്തില്‍ സമ്പൂര്‍ണ അധികാരം വേണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ പാസാക്കിയ മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതി മാനേജ്മെന്റ് ക്വാട്ട സീറ്റുകളില്‍ സര്‍ക്കാര്‍ ഇടപെടലിന് വഴി ഒരുക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയും സചിവോത്തപുരം എന്‍.എസ്.എസ്. ഹോമിയോ കോളേജിന്റെ ചെയര്‍മാനുമായ ജി സുകുമാരന്‍ നായര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ബിന്ദുകുമാരി എന്നിവരാണ് ഹര്‍ജിക്കാര്‍. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ എയ്ഡഡ് കോളേജുകളെയും അണ്‍ എയ്ഡഡ് കോളേജുകളെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. ഇതേ ആവശ്യം ഉന്നയിച്ച് എന്‍.എസ്.എസ്. നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സര്‍ക്കാര്‍ പണം നല്‍കുന്ന എയ്ഡഡ് മെഡിക്കല്‍ കോളേജുകളിലെ…

    Read More »
Back to top button
error: