Month: August 2022
-
NEWS
ചലച്ചിത്ര നടിയും ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയുമായ ഫൗസിയ ഹസൻ അന്തരിച്ചു
ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട മാലിദ്വീപ് സ്വദേശിനി ഫൗസിയ ഹസൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. 35 വർഷത്തിലേറെയായി മാലിദ്വീപ് ചലച്ചിത്രരംഗത്ത് സജീവമാണ്. ഐഎസ്ആർഒയുടെ രഹസ്യങ്ങൾ ചോർത്തി എന്ന കേസിലെ രണ്ടാം പ്രതിയായിരുന്നു ഫൗസിയ ഹസൻ. മാലേ സ്വദേശി മറിയം റഷീദയാണ് ഒന്നാം പ്രതി. 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ തടവിലാക്കപ്പെട്ട ഇവരെ പിന്നീട് കുറ്റവിമുക്തരാക്കി. 1942 ജനുവരി 8 നാണ് ഫൗസിയ ജനിച്ചത്. മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. 1998 മുതൽ 2008 വരെ മാലിദ്വീപിലെ നാഷണൽ ഫിലിം സെൻസർ ബോർഡിന്‍റെ സെൻസറിംഗ് ഓഫീസറായിരുന്നു. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Read More » -
India
ഗായിക വൈശാലിയുടെ മരണം, ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഗുജറാത്തിലെ പ്രശസ്ത ഗായിക വൈശാലി ബല്‍സാരയെ (34) കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വൈശാലിയെ സ്വന്തം കാറിന്റെ പിന്‍സീറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാലിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച രാവിലെയാണ് വല്‍സദില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ പാര്‍ നദിക്കരയില്‍ കാറിനുള്ളില്‍ ഒരു സ്ത്രീ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അത് വൈശാലിയാണെന്ന് തിരിച്ചറിഞ്ഞത്. ഗായികയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിക്കു പിന്നാലെയാണ് മൃതദേഹം കണ്ടെത്തുന്നത്. എന്നാല്‍ കയ്യാങ്കളി നടന്നതിന്റെ സൂചനകളൊന്നും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തില്‍ മറ്റു പരുക്കുകളുണ്ടായിരുന്നില്ലെന്നും വസ്ത്രത്തില്‍ ചുളിവുപോലും ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ കൊലപാതകം സംബന്ധിച്ച് ഇതുവരെസൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ടിനു കാത്തിരിക്കുകയാണെന്നും അന്വേഷണത്തിനായി 5 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 6.45നാണ് വൈശാലി വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. അയ്യപ്പ ക്ഷേത്രത്തിനു സമീപമുള്ള…
Read More » -
India
വായുവിൽ നിന്ന് കുടിവെള്ളം, നൂതന സാങ്കേതികവിദ്യയ്ക്ക് ഐക്യരാഷ്ട്രസഭാ അംഗീകാരം, ഈ മെഷീൻ ആദ്യമായി 6 റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നു
വായുവിൽ നിന്ന് കുടിവെള്ളം…! ഇൻഡ്യയിൽ ആദ്യമായി 6 റെയിൽവേ സ്റ്റേഷനുകളിൽ മെഷീനുകൾ സ്ഥാപിക്കും, നൂതനമായ ഈ സാങ്കേതികവിദ്യയ്ക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകി സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനിലെ ആറ് റെയിൽവേ സ്റ്റേഷനുകളിൽ വായുവിൽ നിന്ന് ജലം ഉൽപാദിപ്പിക്കുന്ന സാങ്കേതിക വിദ്യയിലൂടെ ഇനി കുടിവെള്ളം ലഭ്യമാക്കും. ഈ സാങ്കേതികവിദ്യ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതാണ്. വായുവിലെ നീരാവിയെ ശുദ്ധമായ കുടിവെള്ളമാക്കി മാറ്റാൻ മേഘദൂത് എന്നറിയപ്പെടുന്ന എ.ഡബ്ല്യു.ജി (Atmospheric Water Generator – AWG) നൂതന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വായുവിൽ നിന്ന് ആയിരം ലിറ്റർ വെള്ളം ഇത് സ്വിച്ച് ഓൺ ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വെള്ളം ഉണ്ടാക്കാൻ തുടങ്ങുകയും ഒരു ദിവസം 1000 ലിറ്റർ വെള്ളം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 18 മുതൽ 45 ഡിഗ്രി സെൽഷ്യസ് താപനിലയിലും 25 മുതൽ 100 ശതമാനം ഈർപ്പമുള്ള അവസ്ഥയിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. മൈത്രി അക്വാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കംപനിക്ക് 17 എ.ഡബ്ല്യു.ജി കിയോസ്‌കുകൾ സ്ഥാപിക്കുന്നതിന് അഞ്ച്…
Read More » -
NEWS
സൗദി അറേബ്യയില്‍ ഭൂമികുലുക്കം
റിയാദ്: സൗദി അറേബ്യയില്‍ ഭൂമികുലുക്കം. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ അല്‍ബാഹയില്‍ പടിഞ്ഞാര്‍ ഭാഗത്ത് ഭൂകമ്പം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു. ഇന്ന് രാവിലെ 9:34നാണ് ഭൂകമ്പമുണ്ടായത്. പ്രത്യേക സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ 18 കിലോമീറ്റര്‍ ദൂര പരിധിയില്‍ നടന്ന ഭൂകമ്പം റിക്ചര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയതായി കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി ട്വീറ്റ് ചെയ്തു.
Read More » -
Crime
ട്രെയിനിടിപ്പിച്ച് ആക്രിയുണ്ടാക്കാന്‍ ശ്രമം; പാളത്തില്‍ കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി വച്ച ഇരുപത്തിരണ്ടുകാരി പിടിയില്‍
കാസര്‍ഗോഡ്: കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ബേക്കലില്‍ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ താമസിക്കുന്ന തമിഴ്‌നാട് കിള്ളിക്കുറിച്ച് സ്വദേശിനി കനകവല്ലി(22)യാണ് പിടിയിലായത്. കോണ്‍ക്രീറ്റ് ഭാഗം ട്രെയിന്‍ ഇടിച്ച് പൊളിഞ്ഞാല്‍ കൂടെ ഉള്ള ഇരുമ്പുപാളിയെടുത്ത് ആക്രിയായി വില്‍ക്കാമെന്ന ചിന്തയിലാണ് യുവതി ഇക്കാര്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. 10 ദിവസം മുമ്പാണ് കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി റെയില്‍വേ ട്രാക്കില്‍വച്ച നിലയില്‍ കണ്ടെത്തിയത്. അട്ടിമറിശ്രമത്തിന് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ഇരുപത്തിരണ്ടുകാരിയായ പ്രതി പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന കനകവല്ലിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. പൊലീസും ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോണ്‍ക്രീറ്റ് ഭാഗം ട്രെയിന്‍ ഇടിച്ച് പൊളിഞ്ഞാല്‍ കൂടെയുള്ള ഇരുമ്പുപാളി ആക്രി വില്‍പനയ്ക്കായി കിട്ടുമെന്ന ചിന്തയിലാണ് ഇക്കാര്യം ചെയ്തതെന്ന് യുവതി മൊഴിനല്‍കി. യുവതിക്ക് മറ്റ് ദുരുദ്ദേശം ഇല്ലായിരുന്നെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പാളത്തില്‍…
Read More » -
Crime
സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ തടഞ്ഞു; ഭാര്യയോട് അതിക്രമം കാണിച്ചെന്ന് ആരോപിച്ച് മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദ്ദനം
കോഴിക്കോട്: സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്നാവശ്യപ്പെട്ട് എത്തിയവരെ തടഞ്ഞ മെഡിക്കല്‍ കോളേജ് ആശുപത്രി സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിനേഷന്‍, ശ്രീലേഷ്, രവീന്ദ്ര പണിക്കര്‍ എന്നീ ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഭാര്യയോട് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് യുവാവും സുരക്ഷാ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ഒരു സംഘം ആളുകളെത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചത്. ഹെല്‍മെറ്റും മാസ്‌കും ഉപയോഗിച്ച് മുഖം മറച്ചിരുന്നവരും അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്നതായാണ് ആരോപണം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമം ലേഖകനും മര്‍ദനമേറ്റു. ജീവനക്കാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് വിശദമായ മൊഴിയെടുത്തു. സുരക്ഷാ ജീവനക്കാരനെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സുരക്ഷാ ജീവനക്കാര്‍ ജീവനക്കാരന്‍ കൈയില്‍ കയറിപ്പിടിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീയും പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പരാതിയിലും മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചതിലും…
Read More » -
Crime
വച്ചോ, ഉപകാരപ്പെടും!; ഉറങ്ങിയെണീറ്റപ്പോള്‍ ഫോണിരുന്നിടത്ത് സിമ്മും കവറും മാത്രം; മുട്ടയുമായി തമിഴ്‌നാട്ടില്‍നിന്ന് വന്ന ലോറി ഡ്രൈവര്‍ പെരുവഴിയിലായി
കൊടുങ്ങല്ലൂര്‍: തമിഴ്‌നാട്ടില്‍നിന്ന് മുട്ടയുമായി ഓട്ടം വന്ന ലോറി ഡ്രൈവറുടെ ഫോണ്‍ അജ്ഞാതന്‍ കവര്‍ന്നു. സിമ്മും മൊബൈല്‍ കവറും ഊരി സമീപത്തു വച്ചശേഷമായിരുന്നു മോഷണം. തൃശൂരിലാണ് സംഭവം. പെരിഞ്ഞനം സെന്ററിലെ വ്യാപാര സ്ഥാപനത്തിലേക്ക് കോഴിമുട്ട ലോഡുമായി വന്ന തമിഴ്‌നാട് സ്വദേശി വെങ്കിടാചലത്തിന്റെ ഫോണാണ് കളവ് പോയത്. ലോഡുമായി എത്തിയ ശേഷം പെരിഞ്ഞനം സെന്ററില്‍ രാത്രയില്‍ ലോറിയില്‍ ഉറങ്ങുകയായിരുന്നു വെങ്കിടാചലം. മൊബൈല്‍ അരികില്‍ വച്ച് ഉറങ്ങിയ വെങ്കിടാചലം രാവിലെ എണീറ്റ് നോക്കിയപ്പോഴാണ് ഫോണിരുന്ന സ്ഥലത്ത് സിം കാര്‍ഡും ഫോണിന്റെ കവറും മാത്രമാണ് കണ്ടത്. 18000 രൂപ വിലവരുന്ന വിവോ ഫോണാണ് നഷ്ടപ്പെട്ടത്. ഓട്ടം വന്നിടത്ത് ഫോണ്‍ നഷ്ടപ്പെട്ടതോടെ ഓഫീസുമായോ വീടുമായോ ബന്ധപ്പെടാനാകാതെ പെരുവഴിയിലായിരിക്കുകയാണ് വെങ്കിടാചലം.
Read More » -
Crime
സ്‌കൂള്‍ ഗ്രൗണ്ടില്‍ ഷോ ഇറക്കിയ ‘ആഡംബരക്കാര്‍’ കുടുങ്ങി; ‘വിദേശി’യുടെ വിശ്രമം ഇപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍
കാസര്‍ഗോഡ്: സ്‌കൂള്‍ മൈതാനത്ത് അതിക്രമിച്ചുകയറി അപകടകരമാം വിധം ഡ്രൈവിങ് നടത്തയെന്ന പരാതിയില്‍ ആഡംബരക്കാര്‍ കസ്റ്റഡിയിലെടുത്ത് പോലീസ്. കാസര്‍ഗോഡ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് കാറുമായി യുവാക്കള്‍ അതിക്രമിച്ചുകയറി ഷോ നടത്തിയത്. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഒരു കോടിയിലധികം വിലവരുന്ന വിദേശ നിര്‍മിത ആഡംബരക്കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഷാര്‍ജ രജിസ്ട്രേഷന്‍ നമ്പറുള്ള കാറിലെത്തിയ യുവാക്കള്‍, മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഗ്രൗണ്ടിലെത്തി റെയിസിങ് നടത്തുകയും ഹോണടിച്ച് ബഹളമുണ്ടാക്കുകയുമായിരുന്നു. തുടര്‍ന്ന് അതിക്രമിച്ച് കയറിയതിന് പ്രിന്‍സിപ്പല്‍ എം.ജെ.ടോമി പരാതി നല്‍കിയത്. സ്‌കൂള്‍വളപ്പില്‍ അനധികൃതമായി വാഹനമോടിച്ച് കയറ്റിയതിനും ശബ്ദമലിനീകരണം ഉണ്ടാക്കുംവിധം ഹോണടിച്ച് പഠനാന്തരീക്ഷം തകര്‍ത്തതിനും അപകടകരമായി വാഹനമോടിച്ചതിനുമാണ് പോലീസ് കേസെടുത്തത്. ഒരുകോടിയിലേറെ വിലയുള്ള വിദേശവാഹനത്തിന്റെ രജിസ്ട്രേഷന്‍, ഇന്ത്യയില്‍ ഓടിക്കാനുള്ള പെര്‍മിറ്റ് എന്നിവ പരിശോധിക്കുന്നതിന് കാസര്‍ഗോഡ് മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് അപേക്ഷ നല്‍കി. സ്‌കൂള്‍പരിസരങ്ങളില്‍ വാഹനപരിശോധന കര്‍ശനമായി തുടരുമെന്നും കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കാനായി അനാവശ്യമായി കറങ്ങുന്നതും ശബ്ദമലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് നിയമനടപടി സ്വീകരിക്കുമെന്നും…
Read More » -
Kerala
ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍; 103 കോടി നല്‍കണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച്: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം കറുക്കുമോ?
തിരുവനന്തപുരം: എല്ലാവരെയുംപോലെ ഓണം ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും അവസരം നല്‍കണമെന്നും അവരെ പട്ടിണിക്കിടാന്‍ ആകില്ലെന്നും നിരീക്ഷിച്ച് ശമ്പളവിഷയത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സ്‌റ്റേചെയ്ത് ഡിവിഷന്‍ ബെഞ്ച്. ഓണത്തിനു മുമ്പ് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് 103 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് നല്‍കണമെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസി സര്‍ക്കാരിന്റെ മറ്റ് കോര്‍പറേഷനുകളെപ്പോലെ ഒരു കോര്‍പറേഷന്‍ മാത്രമാണ്. അതിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് അപ്പീലില്‍ സര്‍ക്കാര്‍ വാദിച്ചു. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍സ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആര്‍ടിസി. മറ്റ് ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന മാത്രമേ നല്‍കാനാകൂ. ധനസഹായമടക്കമുള്ള കാര്യങ്ങളില്‍ കെഎസ്ആര്‍ടിസിക്ക്…
Read More » -
Crime
ജോലി വാഗ്ദാനം ചെയ്ത് ഒപ്പം കൂടിയശേഷം ജ്യൂസില്‍ മരുന്നുകലര്‍ത്തി മയക്കി കൂട്ടമായി പീഡിപ്പിച്ചെന്ന് തമിഴ്‌യുവതി; മൂന്നുപേര്‍ക്കെതിരേ കേസ്
കണ്ണൂര്‍: തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ കേസെടുത്ത് പോലീസ്. കാഞ്ഞങ്ങാട് സ്വദേശിയായ വിജേഷ് (28), തമിഴ്‌നാട് സ്വദേശി മലര്‍(26) എന്നിവരേയും കണ്ടാലറിയാവുന്ന മറ്റൊരാളേയും പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ജോലി വാഗ്ദാനം നല്‍കി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി കണ്ണൂര്‍ സിറ്റി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജ്യൂസില്‍ മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് യുവതിയെ സംഘം പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആഗസ്റ്റ് 27 ശനിയാഴ്ച രാത്രി കണ്ണൂരില്‍വച്ചാണ് പ്രതികള്‍ തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പ്രതികള്‍ക്കായി കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More »