NEWS

ഗണേശ ചതുര്‍ഥി; വിഗ്രഹങ്ങള്‍ നദിയിലൊഴുക്കിയാൽ പിഴ

ന്യൂഡല്‍ഹി: ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച്‌ വിഗ്രഹങ്ങള്‍ നദിയിലൊഴുക്കുന്നതിന് ഡല്‍ഹിയില്‍ വിലക്ക്. യമുനയിലോ മറ്റ് ജലാശയങ്ങളിലോ വിഗ്രഹങ്ങളൊഴുക്കിയാല്‍ 50,000 രൂപ പിഴയാണ് ശിക്ഷ.ഒപ്പം ആറ് വര്‍ഷം വരെ തടവും ലഭിക്കാം.
ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയാണ് തിങ്കളാഴ്ച ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്. വിഗ്രഹങ്ങളൊഴുക്കാന്‍ കൃത്രിമ ജലാശയങ്ങള്‍ നിര്‍മിക്കാന്‍ കമ്മിറ്റി ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മിച്ച വിഗ്രഹങ്ങളുമായി നഗരത്തിലേക്ക് കടക്കുന്ന വാഹനങ്ങളെ തടയാന്‍ പോലീസിനും നിര്‍ദേശമുണ്ട്.

Back to top button
error: