Month: August 2022

  • India

    ഭാര്യയുടെ പീഡനം സഹിക്കാന്‍വയ്യ, ഒരുമാസമായിട്ട് ഭര്‍ത്താവിന്റെ താമസം 80 അടി ഉയരമുള്ള പനയില്‍; വാര്‍ത്തയറിഞ്ഞ് യുവാവിനെ കാണാന്‍ സന്ദര്‍ശക തിരക്ക് !

    ലക്‌നൗ: ഭാര്യയുടെ വഴക്കുകളും ആക്രമണങ്ങളും കൊണ്ട് മടുത്ത ഭര്‍ത്താവ് കഴിഞ്ഞ ഒരു മാസമായി താമസിക്കുന്നത് 80 അടി ഉയരമുള്ള പനയില്‍. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ കോപഗഞ്ച് മേഖലയിലാണ് വിചിത്രമായ സംഭവം. 42കാരനായ രാം പ്രവേഷ് കഴിഞ്ഞ ആറ് മാസമായി ഭാര്യയുമായി വഴക്കിലാണ്. ഭാര്യ തന്നെ മര്‍ദിച്ചതായും ഇയാള്‍ ആരോപിച്ചു. ഭാര്യയുടെ പെരുമാറ്റത്തില്‍ മനം മടുത്ത് കഴിഞ്ഞ ഒരുമാസമായി മരത്തില്‍ കയറി അവിടെയാണ് രാം പ്രവേഷിന്റെ താമസം. ഭക്ഷണവും വെള്ളവും ഒരു കയര്‍ ഉപയോഗിച്ച് മരത്തിന് സമീപം തൂക്കിയിടും. അയാള്‍ മുകളില്‍നിന്ന് വലിച്ചെടുക്കും. ഇതാണ് ഇപ്പോഴാത്തെ പതിവ്. ഗ്രാമവാസികള്‍ പറയുന്നതനുസരിച്ച്, രാം പ്രവേഷ് രാത്രിയില്‍ കുറച്ച് സമയങ്ങളില്‍ മാത്രം മരത്തില്‍ നിന്ന് താഴെയിറങ്ങും. മലമൂത്ര വിസര്‍ജ്ജനം കഴിഞ്ഞ് വീണ്ടും മരത്തിലേക്ക് കയറുകയും ചെയ്യും. രാം പ്രവേഷിനോട് ഇറങ്ങി വരാന്‍ എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും അയാള്‍ തയ്യാറായിട്ടില്ല. തുടര്‍ന്ന് ഗ്രാമവാസികള്‍ പൊലീസിനെ വിളിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും രാം പ്രവേഷ് ചെവിക്കൊള്ളാതെ വന്നതോടെ അവര്‍ അയാളുടെ…

    Read More »
  • Kerala

    നായകളുടെ കടിയേറ്റവര്‍ മരിച്ച സംഭവത്തില്‍ വിദഗ്ധസമിതി അന്വേഷണം; ഉത്തരവിട്ട് മന്ത്രി

    തിരുവനന്തപുരം: നായകളില്‍നിന്നു കടിയേറ്റുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. ഈ വര്‍ഷം നായകളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നുമുള്ള കടിയേറ്റുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പേവിഷബാധ നിയന്ത്രിക്കാന്‍ മൂന്ന് വകുപ്പുകളും ചേര്‍ന്ന് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്സിനേഷനും നടത്തും. വളത്തുനായകളുടെ വാക്സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും. പല ജില്ലകളിലും നായകളുടെ കടി മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്.…

    Read More »
  • Kerala

    ശാസ്ത്രീയ പാലിയേറ്റീവ് പരിചരണത്തിന് അരികെ പരിശീലന സഹായി

    തിരുവനന്തപുരം: ശാസ്ത്രീയ പാലിയേറ്റീവ് പരിചരണത്തിന് വേണ്ടിയുള്ള അരികെ പരിശീലന സഹായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന വിവിധ പരിശീലന പരിപാടികള്‍ക്കുള്ള പരിശീലന സഹായിയാണിത്. പാലിയേറ്റീവ് രോഗികള്‍ക്ക് മികച്ച ശാസ്ത്രീയ പരിചരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പാലിയേറ്റീവ് കെയര്‍ നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ ഭാഗമായി വിവിധ തലങ്ങളില്‍ പരിശീലന പരിപാടികള്‍ നടന്നുവരുന്നു. പാലിയേറ്റീവ് കെയര്‍ പരിശീലന കേന്ദ്രങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ അംഗീകാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംസ്ഥാന തലത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗുണമേന്‍മയുള്ള പാലിയേറ്റീവ് പരിശീലനം നല്‍കി പ്രയാസമനുഭവിക്കുന്ന രോഗികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പാലിയേറ്റീവ് പരിചരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും…

    Read More »
  • India

    രാജ്യത്തെ 21 വ്യാജ സര്‍വകലാശാലകള്‍ ഒന്ന് കേരളത്തില്‍; പട്ടിക പുറത്തുവിട്ട് യുജിസി

    ഡല്‍ഹി: രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 21 സര്‍വകലാശാലകളുടെ പേരുകള്‍ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. പത്തനംതിട്ടയിലെ കിശനറ്റം സെന്റ് ജോണ്‍സ് സര്‍വകലാശാലയാണ് പട്ടികയില്‍ കേരളത്തില്‍ നിന്ന് ഇടം പിടിച്ചിട്ടുള്ള ഏക വ്യാജ സര്‍വകലാശാല. ഏറ്റവും കൂടുതല്‍ വ്യാജ സര്‍വകലാശാലകളുള്ളത് ദില്ലി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ്. ദില്ലിയില്‍ എട്ടും ഉത്തര്‍പ്രദേശില്‍ നാലും സര്‍വകലാശാലകളാണ് പട്ടികയിലുള്ളത്. പട്ടികയിലുള്ള സര്‍വകലാശാലകള്‍ക്ക് ഒരു തരത്തിലുള്ള ബിരുദവും നല്‍കാന്‍ അനുമതി ഇല്ലെന്ന് യുജിസി വ്യക്തമാക്കി. ദില്ലിയിലെ വ്യാജ സര്‍വകലാശാലകള്‍ – ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്റ് ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ്, ദാര്യഗഞ്ച് കൊമേഴ്‌സ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി, വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി, എഡിആര്‍-സെന്‍ട്രിക് ജുഡീഷ്യല്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്, ആധ്യാത്മിക് വിശ്വ വിദ്യാലയ ഉത്തര്‍പ്രദേശില്‍ 7 വ്യാജ സര്‍വകലാശാലകള്‍ – ഗാന്ധി ഹിന്ദി വിദ്യാപീഠ്,…

    Read More »
  • Tech

    സൗരയൂഥത്തിന് പുറത്ത് ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡ് സാന്നിധ്യം: നിര്‍ണായകമായത് ജെയിംസ് വെബ് വിവരങ്ങള്‍

    ജെയിംസ് വെബ്ബ് ദൂരദര്‍ശിനി ശേഖരിച്ച വിവരങ്ങളില്‍നിന്ന് നിര്‍ണായക കണ്ടെത്തലുമായി ബിരുദവിദ്യാര്‍ഥി. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡ് സാന്നിധ്യമുള്ളതിന്റെ വ്യക്തമായ ആദ്യത്തെ തെളിവാണ് കണ്ടെത്തിയിരിക്കുന്നത്. WASP-39 b എന്ന വാതക ഭീമന്‍ഗ്രഹത്തെ കുറിച്ചുള്ള പുതിയ നിരീക്ഷണങ്ങളിലാണ് ഈ കണ്ടെത്തല്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായ സഫര്‍ റുസ്റ്റംകുലോവ് ആണ് ജെയിംസ് വെബ് ദൂരദര്‍ശിനി ശേഖരിച്ച വിവരങ്ങളില്‍നിന്ന് ഗ്രഹത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് സാന്നിധ്യം തിരിച്ചറിഞ്ഞത്. ഗ്രഹത്തിന്റെ രൂപീകരണവും ഘടനയും സംബന്ധിച്ച വിവരങ്ങളും ലഭിച്ചുവെന്ന് നാസ പറഞ്ഞു. വ്യാഴത്തിന്റെ ഏകദേശം നാലിലൊന്ന് പിണ്ഡവും (ഏകദേശം ശനിയുടെ അതേ പിണ്ഡവും) വ്യാഴത്തേക്കാള്‍ 1.3 മടങ്ങ് വ്യാസവുമുള്ള ചൂടുള്ള വാതക ഭീമനാണ് WASP-39 b. സഫര്‍ റുസ്റ്റംകുലോവിന്റെ കണ്ടെത്തല്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിക്കും.   വെബ്ബ് ദൂരദര്‍ശിനിയുടെ ശക്തിയേറിയ ഇന്‍ഫ്രാറെഡ് ഉപയോഗിച്ചാണ് കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. WASP -32 bയില്‍ ഇത് സാധ്യമായതിനാല്‍ സമാനമായ മറ്റ് ചെറുഗ്രഹങ്ങളില്‍ സമാനമായ നിരീക്ഷണം നടത്താന്‍…

    Read More »
  • Kerala

    കെഎസ്ആര്‍ടിസി പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍; സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി

    കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍. പെന്‍ഷന്‍ വിതരണത്തിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി ഉത്തരവിറങ്ങിയതോടെയാണ് പെന്‍ഷന്‍ വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ സഹകരണ വകുപ്പ് പൂര്‍ത്തിയാക്കിയത്. സഹകരണ സംഘങ്ങള്‍ വഴി തിങ്കളാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 30നാണ് പെന്‍ഷന്‍ നല്‍കുന്നതിനായി രൂപീകരിച്ച സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി അവാസനിച്ചത്. 2023 ജൂണ്‍ വരെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കി ഇന്നലെ ( 26.08.2022) ഉത്തരവിറങ്ങി. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടക്കം വരാതെ വിതരണം ചെയ്യണമെന്നും ഓണക്കാലത്ത് പെന്‍ഷന്‍ മുടക്കരുതെന്നും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രാധാന്യത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണമൊരുക്കിയത്.

    Read More »
  • Sports

    ശ്രീശാന്ത് വീണ്ടും ക്രിക്കറ്റില്‍ തിരിച്ചെത്തുന്നു; കളിക്കാരനായല്ല, മെന്ററായി

    ദുബായ്: മലയാളി പേസര്‍ എസ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റില്‍ തിരിച്ചെത്തുന്നു. കളിക്കാരനായല്ല, ഇത്തവണ മെന്ററായാണ് ശ്രീശാന്ത് എത്തുന്നത്. അബുദാബി ടി10 ലീഗ് ടീമായ ബംഗ്ലാ ടൈഗേഴ്‌സിന്റെ മെന്ററായാണ് ശ്രീശാന്ത് വരുന്നത്. ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനാണ് ടീമിന്റെ നായകന്‍. അഫ്താബ് അഹമ്മദ് ആണ് ബംഗ്ലാ ടൈഗേഴ്‌സിന്റെ മുഖ്യ പരിശീലകന്‍. നസ്മുള്‍ അബേദിന്‍ ഫാഹിം അണ് സഹപരിശീലകന്‍. ഈ വര്‍ഷം മാര്‍ച്ചില്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ശ്രീശാന്ത് പരിശീലക സംഘത്തില്‍ വരുന്നത് ഇതാദ്യമായാണ്. ശ്രീശാന്തിനെ മെന്ററായി ലഭിച്ചതില്‍ സന്തഷമുണ്ടെന്ന് ടൈഗേഴ്‌സ് ടീം ഉടമ മൊഹമ്മദ് യാസിന്‍ പറഞ്ഞു. നവംബര്‍ 23 മുതല്‍ ഡിസംബര്‍ നാലുവരെയാണ് അബുദാബി ടി10 ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. അടുത്ത മാസം 16ന് ആരംഭിക്കുന്ന ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന മത്സരത്തിനുള്ള ഇന്ത്യ മഹാരാജാസ് ടീമിലും ശ്രീശാന്ത് കളിക്കുന്നുണ്ട്. സൗരവ് ഗാംഗുലിയാണ് ടീമിനെ നയിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് നായകന്‍…

    Read More »
  • Kerala

    കോട്ടയത്തെ ആകാശപാത പൊളിച്ച് നീക്കണമെന്ന ഹർജിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹൈക്കോടതിയിൽ

    കോട്ടയം: കോട്ടയത്തെ  ആകാശപാത  പൊളിച്ച് നീക്കണമെന്ന ഹർജിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹൈക്കോടതിയിൽ. അപകടഭീഷണിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ  ഹർജി  അനുവദിക്കരുതെന്നും കേസിൽ തന്‍റെ ഭാഗം കൂടി കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ ഹർജി സമര്‍പ്പിച്ചത്. പാതനിർമ്മിക്കുന്നത് കാൽനട യാത്രക്കാരുടെ സൗകര്യാർത്ഥമാണെന്നും പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതുണ്ടെന്നും തിരുവഞ്ചൂർ കോടതിയെ അറിയിച്ചു. ആകാശപാതയ്ക്കായി നിർമ്മിച്ച തൂണുകൾ അപകട ഭീഷണിയാണെന്ന വാദം ശരിയല്ലെന്നും പൊതുജന നന്മയ്ക്കായി ആരംഭിച്ച പദ്ധതി പൂർത്തീകരിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കക്ഷി ചേരൽ അപേക്ഷയിൽ എം എൽ എ വ്യക്തമാക്കി. 2016 ൽ ആണ് കോട്ടയത്തെ ആകാശപാത നിർമാണം ആരംഭിച്ചത്. കേസിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെയും കോടതി കക്ഷി ചേർത്തു.

    Read More »
  • Kerala

    വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സീന് നല്ലനടപ്പ്; നടപടിക്ക് ശുപാര്‍ശ ചെയ്തത് മട്ടന്നൂര്‍ പോലീസ്

    കണ്ണൂര്‍: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫര്‍സീന്‍ മജീദിനെതിരെ വീണ്ടും നടപടിക്ക് ശുപാര്‍ശ. നല്ല നടപ്പിന് ശുപാര്‍ശ ചെയ്യുന്നതിനായി മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ കൂത്തുപറമ്പ് എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി. 2 വര്‍ഷത്തേക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. ക്രിമിനല്‍ ചട്ടം 107 പ്രകാരമാണ് നടപടി. ഇതുസംബന്ധിച്ച് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് പൊലീസ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. മുന്‍പ് കാപ്പ ചുമത്തുന്നതിന് മുന്നോടിയായാണ് നല്ല നടപ്പിന് പൊലീസ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ നല്ല നടപ്പിന് ശിക്ഷിച്ചാലും കാപ്പ ചുമത്തണമെന്ന് നിര്‍ബന്ധമില്ല. ഫര്‍സീന്‍ മജീദിന് നേരെ കാപ്പ ചുമത്താനുള്ള പൊലീസ് നീക്കം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഒരു എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നതിനിടെയായിരുന്നു കാപ്പ നീക്കം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സീനെതിരെ 13 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ…

    Read More »
  • Crime

    സൊനാലിയുടെ ദുരൂഹമരണം: പ്രൈവറ്റ് സെക്രട്ടറിയും സഹായിയും ലഹരിമരുന്ന് കലര്‍ത്തിയ ദ്രാവകം നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

    മുംബൈ: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വഴിത്തിരിവ്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സൊനാലിയുടെ പ്രൈവറ്റ് സെക്രട്ടറിയും സഹായിയും ചേര്‍ന്ന് ലഹരിമരുന്ന് കലര്‍ത്തിയ ദ്രാവകം നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. എന്ത് ലഹരി മരുന്നാണ് നല്‍കിയതെന്ന് ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലെ വ്യക്തമാകുകയുള്ളുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വടക്കന്‍ ഗോവയിലെ കേര്‍ലീസ് റെസ്റ്റോറന്റില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നടക്കാനാവാതെ ബുദ്ധിമുട്ടുന്ന സൊനാലിയെ താങ്ങി നിര്‍ത്തുന്നത് പിഎ സുധീര്‍ സാംഗ്വാനാണ്. ഇയാളുടെ സഹായി സുഖ്വീന്തറും ദൃശ്യങ്ങളിലുണ്ട്. അതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളിലാണ് സൊനാലി മരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ലഹരി കലര്‍ത്തിയ ദ്രാവകം നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചെന്ന് ഗോവാ പൊലീസ് പറഞ്ഞു. ഇത് കസ്റ്റഡിയിലുള്ള പ്രതികള്‍ സമ്മതിച്ചിട്ടുമുണ്ട്. എന്തൊക്കായാണ് കലര്‍ത്തി നല്‍കിയതെന്ന് അറിയാന്‍ രാസപരിശോധനാ ഫലം കൂടി വരേണ്ടിയിരിക്കുന്നു. മരിക്കുന്നതിന് മുന്‍പ് വീട്ടിലേക്ക് വിളിച്ച സൊനാലി തനിക്ക് വിഷം…

    Read More »
Back to top button
error: