KeralaNEWS

കെഎസ്ആര്‍ടിസി പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍; സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍. പെന്‍ഷന്‍ വിതരണത്തിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി ഉത്തരവിറങ്ങിയതോടെയാണ് പെന്‍ഷന്‍ വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ സഹകരണ വകുപ്പ് പൂര്‍ത്തിയാക്കിയത്. സഹകരണ സംഘങ്ങള്‍ വഴി തിങ്കളാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 30നാണ് പെന്‍ഷന്‍ നല്‍കുന്നതിനായി രൂപീകരിച്ച സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി അവാസനിച്ചത്. 2023 ജൂണ്‍ വരെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കി ഇന്നലെ ( 26.08.2022) ഉത്തരവിറങ്ങി. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടക്കം വരാതെ വിതരണം ചെയ്യണമെന്നും ഓണക്കാലത്ത് പെന്‍ഷന്‍ മുടക്കരുതെന്നും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രാധാന്യത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണമൊരുക്കിയത്.

Back to top button
error: