കോട്ടയം: കോട്ടയത്തെ ആകാശപാത പൊളിച്ച് നീക്കണമെന്ന ഹർജിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹൈക്കോടതിയിൽ. അപകടഭീഷണിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി അനുവദിക്കരുതെന്നും കേസിൽ തന്‍റെ ഭാഗം കൂടി കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ ഹർജി സമര്‍പ്പിച്ചത്.
പാതനിർമ്മിക്കുന്നത് കാൽനട യാത്രക്കാരുടെ സൗകര്യാർത്ഥമാണെന്നും പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതുണ്ടെന്നും തിരുവഞ്ചൂർ കോടതിയെ അറിയിച്ചു. ആകാശപാതയ്ക്കായി നിർമ്മിച്ച തൂണുകൾ അപകട ഭീഷണിയാണെന്ന വാദം ശരിയല്ലെന്നും പൊതുജന നന്മയ്ക്കായി ആരംഭിച്ച പദ്ധതി പൂർത്തീകരിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കക്ഷി ചേരൽ അപേക്ഷയിൽ എം എൽ എ വ്യക്തമാക്കി. 2016 ൽ ആണ് കോട്ടയത്തെ ആകാശപാത നിർമാണം ആരംഭിച്ചത്. കേസിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെയും കോടതി കക്ഷി ചേർത്തു.