Month: August 2022
-
Business
സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്
സ്വകാര്യമേഖലയിലെ വായ്പാദാതാക്കളായ ഐസിഐസിഐ ബാങ്ക്, 2 കോടിയില്‍ കൂടുതലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 2022 ഓഗസ്റ്റ് 26 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇന്ന് മുതല്‍, 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനം മുതല്‍ 5.90 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും. ഐസിഐസിഐ ബാങ്ക് എഫ്ഡി നിരക്കുകള്‍ 7 ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്, ഐസിഐസിഐ ബാങ്ക് ഇപ്പോള്‍ 3.50% പലിശനിരക്കും 30 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക്, ഇപ്പോള്‍ 3.60% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 46 ദിവസം മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 4.% പലിശയും 61 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 4.75% പലിശ നിരക്കും ലഭിക്കും.…
Read More » -
India
വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് തുടക്കം; അന്തിമപട്ടിക ജനുവരി അഞ്ചിന്
കോട്ടയം: തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ, വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കൽ പ്രവർത്തനങ്ങൾക്കു ജില്ലയിൽ തുടക്കം. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും www.nvsp.in , www.ceo.kerala.gov.in എന്നീ തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ് സൈറ്റുകൾ മുഖേനയും ഓൺലൈനായി അപേക്ഷ നൽകാം. നവംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. നവംബർ ഒമ്പതു മുതൽ ഡിസംബർ എട്ടുവരെ തിരുത്തലുകൾ വരുത്താനും ആക്ഷേപങ്ങൾ നൽകാനും അവസരമുണ്ട്. 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള അന്തിമ വോട്ടർ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. ഈ വർഷം മുതൽ ജനുവരി ഒന്നിനു പുറമേ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ തീയതികളിൽ 18 വയസു പൂർത്തീകരിക്കുന്നവർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. മുൻകൂർ അപേക്ഷകർക്കു 18 വയസ് പൂർത്തിയാകുന്നതനുസരിച്ച് അപേക്ഷകളിൽ തീരുമാനമെടുക്കും. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവിധ ഫോമുകളിലും മാറ്റങ്ങളുണ്ട്.
Read More » -
Crime
ഇടുക്കിയിലെ പലചരക്ക് കടകളിലേക്ക് കടത്തിയ 2500 കിലോ റേഷനരി തമിഴ്‌നാട്ടില്‍ പിടികൂടി
തേനി: ഇടുക്കിയിലെ പലചരക്ക് കടകളിലേക്ക് കടത്താന്‍ ശ്രമിച്ച 2500 കിലോ റേഷനരി തമിഴ്‌നാട് സിവില്‍ സപ്ലൈസ് വകുപ്പ് പിടികൂടി. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിനു സമീപം നടത്തിയ വാഹന പരിശോധനയാലാണ് റേഷനരി പിടികൂടിയത്. ജീപ്പ് ഓടിച്ചിരുന്ന ബോഡിനായ്ക്കന്നൂര്‍ സ്വദേശി വനരാജിനെ അറസ്റ്റു ചെയ്തു. ഇടുക്കിയിലെ പലചരക്ക് കടകളിലേക്കാണ് അരി കൊണ്ടു പോകുന്നതെന്ന് ഇയാളാണ് മൊഴി നല്‍കിയത്. അരി എവിടെ നിന്നാണ് സംഭരിച്ചതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് നാല്‍പ്പതു കിലോ അരിയാണ് തമിഴ്നാട്ടില്‍ ഒരു റേഷന്‍ കാര്‍ഡുടമക്ക് മാസം തോറും സൗജന്യമായി നല്‍കുന്നത്. ഇതില്‍ റേഷന്‍ കടക്കാര്‍ ഇടനിലക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന റേഷനരിയാണ് അതിര്‍ത്തി കടന്നെത്തുന്നത്. ഓണക്കാലത്ത് ഇടുക്കിയിലെ തോട്ടം മേഖലയിലും സംസ്ഥാനത്തെ വന്‍കിട മില്ലുകളിലും ഇതെത്തുന്നുണ്ടെന്ന് തമിഴ്‌നാട് സിവില്‍ സപ്ലൈസ് വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക സ്‌ക്വാഡുകളോടെ പരിശോധന കര്‍ശനമാക്കാന്‍ തേനി ജില്ല റവന്യൂ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. സിവില്‍ സപ്ലൈസ് വകുപ്പിന്റെ…
Read More » -
Crime
ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി; തൃശൂരില്‍ ഇരുപത്തിനാലുകാരന്‍ അറസ്റ്റില്‍
തൃശ്ശൂര്‍: ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിയേറ്റ് വയോധിക മരിച്ചു. തൃശ്ശൂര്‍ കിഴക്കേ കോടാലി സ്വദേശിനി ശോഭന (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ വിഷ്ണുവിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിഷ്ണു അമ്മ ശോഭനയെ കൊന്നത്. കൊലയ്ക്ക് ശേഷം വിഷ്ണു സറ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് വിഷ്ണുവിനെ ചോദ്യം ചെയ്ത് വരികയാണ്.
Read More » -
Careers
കളക്ഷന്‍ ഏജന്റായ യുവതിയെ ആക്രമിച്ച് ഒന്നേമുക്കാല്‍ ലക്ഷം കവര്‍ന്നു; പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമം: പിന്നില്‍ ഭര്‍ത്താവും സുഹൃത്തുക്കളുമെന്ന് യുവതി
പത്തനംതിട്ട: കളക്ഷന്‍ ഏജന്റായ യുവതിയെ ആക്രമിച്ച് ഒന്നേമുക്കാല്‍ ലക്ഷം കവര്‍ന്നെന്ന് പരാതി. അടൂര്‍ മുണ്ടപ്പളളിയിലാണ് സംഭവം. പണം തട്ടിയെടുത്തതിനു പുറമെ യുവതിയെ പെട്രോള്‍ ഒഴിച്ച് തീവയ്ക്കാനും സംഘം ശ്രമിച്ചെന്ന് പരാതിയുണ്ട്. ആക്രമണത്തിനിരയായ ചാരുംമൂട് സ്വദേശി അശ്വതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പിണങ്ങിക്കഴിയുന്ന ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് ഇരയായ യുവതി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. മൊബൈല്‍ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടാനാണ് പോലീസ് ശ്രമം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ വായ്പ വീടുകളിലെത്തി പിരിച്ചെടുക്കുന്ന ജോലിയാണ് അശ്വതിക്ക്. വ്യാഴാഴ്ച ദിവസങ്ങളില്‍ ഇവര്‍ മുണ്ടപ്പള്ളി മേഖലയിലാണ് കളക്ഷന്‍ ജോലിക്ക് പോകുന്നത്. ഇക്കാര്യം അറിയാവുന്ന ഭര്‍ത്താവ് കൂട്ടുകാര്‍ക്കൊപ്പം ഈ പ്രദേശത്ത് എത്തി കാത്തുനില്‍ക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ആളൊഴിഞ്ഞ പ്രദേശത്ത് റോഡിന്റെ സൈഡില്‍വച്ച് വൈകുന്നേരം ആറരയ്ക്കായിരുന്നു ആക്രമണം. പണവും രണ്ട് മൊബൈല്‍ഫോണുകളും ബാഗിലുണ്ടായിരുന്നു. സ്‌കൂട്ടറില്‍ ഇറക്കം ഇറങ്ങി വരുന്ന സമയത്ത് ഭര്‍ത്താവ് കൃഷ്ണകുമാറും കൂട്ടുകാരും ചേര്‍ന്ന് വാഹനത്തിന് നേരെ ചാടി…
Read More » -
Tech
വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ ?
വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് തന്റെ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. വോട്ടർ പട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടറുടെ തിരിച്ചറിയൽ ഉറപ്പാക്കൽ എന്നിവ ഉദ്ദേശിച്ചാണ് ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റ www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് (VOTER HELPLINE APP-V.H.A). എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചും ബി.എൽ.ഒ. മുഖേനയും ആധാർ ബന്ധിപ്പിക്കൽ നടത്താം. പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നവർ ഫോറം 6 ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്തിയാൽ മതി. പട്ടിക പുതുക്കലിന്റെയും ബന്ധിപ്പിക്കലിന്റെയും ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) ദിവസവും പത്തു വീടുകൾ സന്ദർശിക്കും. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് ഇങ്ങനെ: -https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച് വോട്ടർ ഹെൽപ് ലൈൻ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക. -വോട്ടർ രജിസ്‌ട്രേഷൻ (Voter Registration) എന്ന ഓപ്ഷനിൽ അമർത്തുക. തുടർന്ന് ഏറ്റവും അവസാന…
Read More » -
Kerala
സിപിഎം സംസ്ഥാന സമിതിയുടെ അടിയന്തരയോഗം ചേരുന്നു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയുടെ അടിയന്തരയോഗം ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ചേരും. ഞായറാഴ്ച രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് സംസ്ഥാനസമിതിയും ചേരാനാണ് തീരുമാനം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തില്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല മറ്റാരിലേക്കെങ്കിലും മാറ്റുന്നതിലും യോഗത്തില്‍ തീരുമാനം ഉണ്ടാകാനിടയുണ്ട്. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരും യോഗത്തില്‍ സംബന്ധിക്കും. വിഴിഞ്ഞം സമരം, ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം എന്നി വിഷയങ്ങള്‍ക്കിടെയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.
Read More » -
Kerala
അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഉചിതമായ അപേക്ഷകളിൽ മാത്രമേ പുതിയ ആരാധനാലയങ്ങൾക്കും പ്രാർഥനാ ഹാളുകൾക്കും അനുമതി നൽകാവൂ എന്നും കോടതി നിര്‍ദ്ദേശം നല്‍കി. അപേക്ഷ പരിഗണിക്കുമ്പോൾ സമാന ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം, കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറത്തിറക്കണം, അപൂർവങ്ങളിൽ അപൂർവ്വം കേസുകളിൽ മാത്രമേ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നതിന് അനുമതി നൽകാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. പൊലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ടനുസരിച്ച് മാത്രമേ ഇത്തരം കേസുകളിൽ അനുമതി നൽകാവൂയെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
Read More » -
Crime
കൊച്ചിയിലെ എടിഎം തട്ടിപ്പ്: യുപി സ്വദേശി പിടിയില്‍; കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും പിടികൂടി
കൊച്ചി: എറണാകുളത്ത് എടിഎം മെഷീനില്‍ കൃത്രിമം നടത്തി കാല്‍ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. യുപി സ്വദേശി മുബാറക് ആണ് പൊലീസിന്റെ പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി എടിഎമ്മില്‍ കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും പൊലീസ് പിടികൂടി. ജില്ലയില്‍ 11 എടിഎമ്മുകളില്‍ സമാന തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ 18 ന് പകലും രാത്രിയുമായാണ് കളമശ്ശേരി പ്രിമിയര്‍ കവലയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിമ്മില്‍ നിന്ന് 7 ഇടപാടുകാര്‍ക്ക് പണം നഷ്ടമായത്. പണം പിന്‍വലിക്കാന്‍ സീക്രട്ട് നമ്പര്‍ അടിച്ചാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി മസേജ് വരും. എന്നാല്‍ എടിഎമ്മില്‍ നിന്ന് പണം പുറത്തേക്ക് വരില്ല. ചിലര്‍ ഇത് എടിഎം മെഷീനിന്റെ തകരാരാണെന്ന് ധരിച്ച് തിരിച്ച് പോയി. പന്തികേട് തോന്നിയ ഒരു ഇടപാടുകാരന്‍ ബാങ്കില്‍ പരാതി നല്‍കി. പിന്നീട് എടിമ്മിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. പണം പുറത്തേക്ക് വരുന്ന ഭാഗത്ത് സ്‌കെയില്‍ പോലുള്ള…
Read More » -
Business
എൻഡിടിവിയുടെ ഓഹരികൾ കൈമാറാൻ സെബിയുടെ സമ്മതം ആവശ്യമില്ലെന്ന് അദാനി
പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിക്ക് അതിന്റെ പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ്‌സിന്റെ ഓഹരികൾ വിസിപിഎല്ലിന് കൈമാറാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ആവശ്യമില്ലെന്ന് അദാനി ഗ്രൂപ്പ്. വാറന്റുകളുടെ അടിസ്ഥാനത്തിൽ വിസിപിഎല്ലിന് ഓഹരികൾ അനുവദിക്കുന്നതിന് സെബിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതി ആവശ്യമാണെന്ന ആർആർപിആർ ഹോൾഡിംഗ്‌സിന്റെ അഭിപ്രായത്തോട് വിസിപിഎൽ യോജിക്കുന്നില്ലെന്ന് സെബിക്ക് അയച്ച കത്തിൽ അദാനി എന്റർപ്രൈസസ് പറഞ്ഞു. 23 ന്, വാറന്റുകളുടെ അടിസ്ഥാനത്തിൽ ആർആർപിആറിന്റെ 19,90,000 ഇക്വിറ്റി ഷെയറുകൾക്ക് നൽകേണ്ട തുകയായ 1,99,00,000 രൂപ വിസിപിഎൽ അടച്ചതായും ആർആർപിആറിന് ലഭിച്ചതായും പറയുന്നു. ലഭിച്ച പണമോ യഥാർത്ഥ വാറന്റ് സർട്ടിഫിക്കറ്റോ തിരികെ നൽകുന്നതിന് ആർആർപിആർ നടത്തുന്ന ഏതൊരു തുടർന്നുള്ള ശ്രമവും നിയപരമായി നിലനിൽക്കുന്നതല്ല. വിസിപിഎല്ലിന് അയച്ച കത്തിൽ ആർആർപിആർ ഹോൾഡിംഗ്‌സ് ഉന്നയിക്കുന്ന തർക്കങ്ങൾ അടിസ്ഥാനരഹിതവും നിയമപരമായി അംഗീകരിക്കാനാവാത്തതും യോഗ്യതയില്ലാത്തതുമാണെന്ന് അദാനി എന്റർപ്രൈസസ് പറഞ്ഞു. “അതിനാൽ വാറന്റ് എക്‌സ്‌സൈസ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ആർആർപിആർ അതിന്റെ ബാധ്യത ഉടനടി നിർവഹിക്കാനും ഇക്വിറ്റി…
Read More »