കണ്ണൂര്‍: തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ കേസെടുത്ത് പോലീസ്. കാഞ്ഞങ്ങാട് സ്വദേശിയായ വിജേഷ് (28), തമിഴ്‌നാട് സ്വദേശി മലര്‍(26) എന്നിവരേയും കണ്ടാലറിയാവുന്ന മറ്റൊരാളേയും പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ജോലി വാഗ്ദാനം നല്‍കി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി കണ്ണൂര്‍ സിറ്റി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജ്യൂസില്‍ മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് യുവതിയെ സംഘം പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ആഗസ്റ്റ് 27 ശനിയാഴ്ച രാത്രി കണ്ണൂരില്‍വച്ചാണ് പ്രതികള്‍ തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പ്രതികള്‍ക്കായി കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.