Month: August 2022
-
Crime
പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കിയതിന് അധ്യാപകനെയും സ്കൂള്‍ സ്റ്റാഫിനെയും മരത്തില്‍ കെട്ടിയിട്ട് തല്ലി വിദ്യാര്‍ത്ഥികള്‍
ദുംക: പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നല്‍കിയതിന് അധ്യാപകനെയും സ്കൂള്‍ സ്റ്റാഫിനെയും മരത്തില്‍ കെട്ടിയിട്ട് തല്ലി വിദ്യാര്‍ത്ഥികള്‍. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ഷെഡ്യൂള്‍ഡ് ട്രൈബ് റെസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. #Dumka #Jharkhand Teacher, You might have received a beating from your teacher in school while growing up or watched some of your classmates do. But did you ever think of beating the teacher? We guess not. pic.twitter.com/F1tUHBYbt9 — BIO Saga (@biosagain) August 31, 2022 ഗോപീകന്ധര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സുമന്‍ കുമാര്‍ എന്ന അധ്യാപകനും സോനൊറാം ചൗരേ എന്ന സ്റ്റാഫിനുമാണ് മര്‍ദ്ദനമേറ്റത്. പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ മാർക്കിന്റെ…
Read More » -
Pravasi
ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് യുഎഇയില്‍ 90 ദിവസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ
ദുബൈ: ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തുന്ന ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയാ കാര്‍ഡുള്ളവര്‍ക്കാണ് വിസ ലഭിക്കുക. ഒറ്റത്തവണ വിസ ഫീസ് നൂറ് ദിര്‍ഹമായി കുറച്ചതായും അധികൃതര്‍ അറിയിച്ചു. വിസ ലഭിക്കുന്നവര്‍ക്ക് വിസ അനുവദിച്ച ദിവസം മുതല്‍ 90 ദിവസം യുഎഇയില്‍ തങ്ങാം. പിന്നീട് ആവശ്യമെങ്കില്‍ 90 ദിവസം കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്യാം. നവംബര്‍ ഒന്നു മുതല്‍ വിസയ്ക്കായി അപേക്ഷിച്ച് തുടങ്ങാം. വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയയ്ക്കേണ്ടത്. വെബ്സൈറ്റിലെ സ്മാര്‍ട്ട് ചാനലില്‍ പബ്ലിക് സര്‍വീസ് എന്ന ഭാഗത്ത് ഹയാ കാര്‍ഡ് ഹോള്‍ഡേഴ്സില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകള്‍ സമര്‍പ്പിക്കാം.
Read More » -
Health
കുട്ടികളിലെ ക്ഷീണം, ഏകാഗ്രതക്കുറവ്, പ്രതിരോധശേഷി കുറയല്‍… എന്നിവ എങ്ങനെ പരിഹരിക്കാം ?
കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട അവശ്യ അമിനോ ആസിഡുകൾ പ്രോട്ടീൻ നൽകുന്നു. ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കിൽ, കുട്ടികൾക്ക് ക്ഷീണം, ഏകാഗ്രതക്കുറവ്, വളർച്ച മന്ദഗതിയിലാകൽ, പ്രതിരോധശേഷി കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം. നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ RDA അനുസരിച്ച് കുട്ടികളിൽ ദിവസേന 13-34 ഗ്രാം വരെ പ്രോട്ടീന്റെ അളവ് വേണമെന്ന് വിദഗ്ധര്‍ പറയുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം, അത്താഴം എന്നിവയിൽ പ്രോട്ടീൻ നൽകാം. കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണക്രമം പൂർത്തീകരിക്കുന്നതിലൂടെ ശരിയായ പോഷകാഹാര വികസനം ഉറപ്പാക്കുന്നു. കുട്ടികളെ ജങ്ക് ഫുഡിൽ നിന്ന് പരമാവധി അകറ്റി നിർത്തേണ്ടത് പ്രധാനമാണ്. കുട്ടികൾക്ക് ദിവസവും നിർന്ധമായും നട്സ് നൽകണം. കാരണം, കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് നട്സ്. ഒട്ടുമിക്ക നട്സുകളിലും ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് നൽകേണ്ട മറ്റൊരു ഭക്ഷണമാണ് മുട്ട. ഏറ്റവും…
Read More » -
Kerala
ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നു യു.ജി.സി.; പ്രിയ വര്‍ഗീസിന്റെ നിയമനം തടഞ്ഞ സ്‌റ്റേ നീട്ടി ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക സ്‌റ്റേ െഹെക്കോടതി നീട്ടി. റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി. കോളജിലെ മലയാളം അധ്യാപകന്‍ ജോസഫ് സ്‌കറിയ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. കേസില്‍ വാദം തുടരവെ പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നു യു.ജി.സി. െഹെക്കോടതിയില്‍ ബോധിപ്പിച്ചു. ഗവേഷണ കാലം ഉള്‍പ്പെടുത്തിയുള്ള നിയമനം യു.ജി.സിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും യു.ജി.സി. അറിയിച്ചു. തുടര്‍ന്ന് വാക്കാല്‍ പറഞ്ഞ കാര്യങ്ങള്‍ രേഖാ മൂലം സമര്‍പ്പിക്കാന്‍ യു.ജി.സിയോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്കും പ്രിയാവര്‍ഗീസിനും കോടതി നിര്‍ദേശം നല്‍കി. കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും. അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപന പരിചയം പ്രിയ വര്‍ഗീസിനില്ലെന്ന് ആരോപിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. കണ്ണൂര്‍ സര്‍വകലാശാല െവെസ് ചാന്‍സലര്‍, പ്രിയ…
Read More » -
Pravasi
പ്രവാസി മലയാളി ദമ്പതികള്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍
മസ്‌കറ്റ്: ഒമാനില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മസ്‌കറ്റിലെ താമസസ്ഥലത്താണ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളക്കാട്ടുകോണം തോപ്പില്‍ അബ്ദുല്‍ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ഉച്ചയോടെ റൂവി അല്‍ ഫലാജ് ഹോട്ടലിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Read More » -
Kerala
‘വാരിയംകുന്നന്റെ സ്മാരകം പണിതാൽ തകർക്കാൻ ലോകത്തിലെ മുഴുവൻ ഹിന്ദുക്കളും മലപ്പുറത്തേക്ക് എത്തും’ പാണക്കാട് തങ്ങളെ വെല്ലുവിളിച്ച് ശശികല
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാൽ തകർക്കാൻ ലോകത്തിലെ മുഴുവൻ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തുമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല. 1921ലെ ഹിന്ദുവംശഹത്യക്ക് നേതൃത്വം നൽകിയവർക്ക് സ്മാരകം പണിയാനുള്ള നീക്കത്തിൽ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിൻമാറമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശികലയുടെ പ്രസംഗം. മലപ്പുറം ജില്ലയിൽ 26 ശതമാനം മാത്രം വരുന്ന ഹിന്ദുക്കൾ ശത്രുക്കളാണോ എന്ന് ശശികല ചോദിച്ചു. ഇതിനു മറുപടി പറയേണ്ടത് പോപ്പുലർ ഫ്രണ്ടുകാരനോ സുഡാപ്പിക്കാരനോ ഐ.എസുകാരനോ അല്ലാ പാണക്കാട് തങ്ങളടക്കമുള്ള മതനേതൃത്വമാണെന്നും ശശികല പറഞ്ഞു. ഈ 26 ശതമാനം ഹിന്ദുക്കളെ ഭയപ്പെടുത്തി വേണോ നിങ്ങൾക്ക് മുന്നോട്ട് പോകാൻ…? ഹിന്ദുവിന്റെ തലവെട്ടിയരിഞ്ഞ, അവന്റെ സ്വത്തുക്കൾ കൊള്ളയടിച്ച, അവന്റെ അമ്മ- പെങ്ങൻമാരുടെ മാനം പിച്ചിച്ചീന്തിയ ഒരു സാമദ്രോഹിയുടെ സ്മാരകം ഈ 26 ശതമാനം വരുന്ന ഹിന്ദുക്കളുടെ മുന്നിലൂടെ പണിതുയർത്തുന്നതോടെ എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ കീഴിൽ അടിമകളാണോ എന്ന സന്ദേശമാണോ പകർന്നു കൊടുക്കുന്നത്. എന്തിനു വേണ്ടിയും…
Read More » -
Kerala
നെഹ്റു ട്രോഫി ജലമേള ഞായറാഴ്ച നിശ്ചയിച്ചതിനെതിരെ ചങ്ങനാശേരി അതിരൂപത
കോട്ടയം: നെഹ്റു ട്രോഫി ജലമേള ഞായറാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ ചങ്ങനാശേരി അതിരൂപത രംഗത്ത്. പള്ളികളുടെ ആരാധനാ സമയം പോലും പരിഗണിക്കാതെ നെഹ്റു ട്രോഫിക്കായി പാർക്കിംഗ് ക്രമീകരണം നടത്തണം എന്നാവശ്യപ്പെടുന്നത് അപലപനീയമാണെന്ന് അതിരൂപത വൈദിക സമിതി വ്യക്തമാക്കി. ക്രൈസ്തവർ പ്രാർഥനയ്ക്കും ദൈവ ആരാധനയ്ക്കുമായി മാറ്റി വയ്ക്കുന്ന ദിവസമാണ് ഞായറാഴ്ച. ഞായറാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനുള്ള ശ്രമങ്ങൾ കുറെ നാളുകളായി സംസ്ഥാന സർക്കാർ തലത്തിൽ നടത്തപ്പെടുകയാണ്. ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ചങ്ങനാശേരി അതിരൂപത വൈദിക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സെപ്തംബർ നാലിനാണ് ഇത്തവണ നെഹ്റു ട്രോഫി വള്ളംകളി. വള്ളംകളി ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. ലാവലിൻ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരുന്നു. കേരളം ആധ്യക്ഷ്യം വഹിക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനായാണ് അമിത് ഷാ…
Read More » -
Kerala
മയക്കുമരുന്ന് സ്ഥിരം വില്‍പ്പനക്കാരെ രണ്ടുവര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി; പൂര്‍ണ പിന്തുണയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്ന സ്ഥിരം വില്‍പ്പനക്കാരെ രണ്ടുവര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കക്ഷിവ്യത്യാസമില്ലാതെ എല്ലാവരേയും ഉള്‍പ്പെടുത്തി ഗാന്ധിജയന്തിദിനത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പി.സി. വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കുറ്റകൃത്യംചെയ്യുന്നവരില്‍നിന്നു ബോണ്ട് വാങ്ങുമെന്നും സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും കുറയ്ക്കാന്‍ കര്‍ശന നടപടികളും വിപുലമായ ബോധവല്‍ക്കരണവുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരം കുറ്റവാളികളുടെ വിശദമായ പട്ടിക തയാറാക്കും. അത് എല്ലാ പോലീസ് സ്‌റ്റേഷനിലും എക്‌െസെസ് ഓഫീസുകളിലും സൂക്ഷിക്കും. ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരേയുള്ള കുറ്റപത്രങ്ങളില്‍ അവരുടെ ഇത്തരം മുന്‍കാല കുറ്റങ്ങളും ഉള്‍പ്പെടുത്തും. അത് ഉയര്‍ന്ന ശിക്ഷ ലഭ്യമാക്കുന്നതിന് സഹായിക്കും. ലഹരിക്ക് എതിരായ പോരാട്ടം ജനകീയപ്രചാരണ പരിപാടിയാക്കും. യുവാക്കള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സമുദായ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാമൂഹിക – സാംസ്‌കാരിക -രാഷ്ട്രീയ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക കൂട്ടായ്മകളെ ഇതില്‍ കണ്ണിചേര്‍ക്കുമെന്നും അദ്ദേഹം…
Read More » -
India
സോണിയ ഗാന്ധിയുടെ അമ്മ അന്തരിച്ചു; അവസാനമായി അമ്മയെ കണ്ടതിന്റെ ആശ്വാസത്തില്‍ സോണിയയും രാഹുലും പ്രിയങ്കയും
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗലോ മൈനോ അന്തരിച്ചു. 90 വയസായിരുന്നു. ഇരുപത്തിയേഴാം തിയ്യതി ഇറ്റലിയിലെ വസതിയില്‍ വച്ചായിരുന്നു മരണം. സംസ്‌കാരം ഇന്നലെ നടന്നതായി കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് അറിയിച്ചു. മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം സോണിയ ഗാന്ധി അമ്മയെ മരണത്തിന് മുമ്പ് കണ്ടിരുന്നു. Smt. Sonia Gandhi’s mother, Mrs. Paola Maino passed away at her home in Italy on Saturday the 27th August, 2022. The funeral took place yesterday. — Jairam Ramesh (@Jairam_Ramesh) August 31, 2022 വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് തിരിച്ച സോണിയ, അമ്മയെ കാണാന്‍ വേണ്ടി കൂടി സമയം കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് 23 നായിരുന്നു സോണിയ, മക്കള്‍ക്കൊപ്പം ജന്മനാട്ടിലെത്തി അമ്മയെ കണ്ടത്.
Read More » -
India
‘വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിക്കരുത്’, ജോലി ചെയ്യുന്ന കടയില്‍നിന്ന് മോഷ്ടിച്ച വിഗ്രഹങ്ങള്‍ അതേ കടയുടമയ്ക്ക് വില്‍പന നടത്തിയ 56കാരന്‍ വിലപിക്കുന്നു
ജോലി ചെയ്യുന്ന കടയില്‍നിന്ന് ലോഹ വിഗ്രഹങ്ങള്‍ മോഷ്ടിച്ച് അതേ കടയുടമയ്ക്ക് വില്‍പന നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. ചെന്നൈയില്‍ വിഗ്രഹങ്ങളും പൂജാസാധനങ്ങളും വില്‍ക്കുന്ന കടയിലെ ജീവനക്കാരനായ റാണിപ്പേട്ട സ്വദേശി ഷണ്‍മുഖം (56) ആണ് പിടിയിലായത്. സംഭവത്തെ കുറിച്ച് മൈലാപ്പൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ചെന്നൈ മൈലാപ്പൂരിലെ നോര്‍ത് മാതാ റോഡിലെ സി.പി കോവില്‍ സ്ട്രീറ്റില്‍ ലോഹ വിഗ്രഹങ്ങളും പൂജാ സാധനങ്ങളും വില്‍ക്കുന്ന ബിഎല്‍ടി സ്റ്റോറിലാണ് സംഭവം. 10 വര്‍ഷത്തിലേറെയായി മൈലാപ്പൂര്‍ സ്വദേശി ത്യാഗരാജന്‍ (55) ഇവിടെ കട നടത്തി വരികയാണ്. ഷണ്‍മുഖം അഞ്ചുവര്‍ഷത്തിലേറെയായി ഈ കടയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുന്നു. രണ്ട് ദിവസം മുമ്പ് കടയുടമ യാദൃശ്ചികമായി ഷണ്‍മുഖന്റെ മുറിയിൽ കടന്നു ചെന്നപ്പോള്‍ അവിടെ ഒന്‍പത് വിഗ്രഹങ്ങള്‍ ഇരിക്കുന്നു…! ത്യാഗരാജന്‍ ഇത് കണ്ട് ഞെട്ടി. ഷണ്‍മുഖനെ ചോദ്യം ചെയ്തപ്പോള്‍ പിടിച്ചെടുത്ത വിഗ്രഹങ്ങളെല്ലാം കടയില്‍ നിന്ന് മോഷണം പോയതാണെന്ന് വ്യക്തമായി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷണ്‍മുഖം ഇതേ രീതിയില്‍ തന്നെ കബളിപ്പിക്കുകയായിരുന്നു എന്നും…
Read More »