Month: August 2022

  • Local

    നന്മയുടെ അമ്മ, 77 കാരിയായ ചന്ദ്രമതിയമ്മ സ്വന്തം വീടും ഏഴു സെന്റ് സ്ഥലവും നിര്‍ധന കുടുംബത്തിന് ഇഷ്ടദാനം നൽകിയ കഥ വായിക്കുക

    സ്വന്തം വീട്ടില്‍ വാടകയ്ക്ക് താമസിച്ച നിര്‍ധന കുടുംബത്തിലെ മകള്‍ക്ക് ഏഴു സെന്റ് സ്ഥലവും വീടും ഇഷ്ടദാനം ചെയ്ത് ഉറവ വറ്റാത്ത സ്‌നേഹത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് അടൂർ മണ്ണടി മുഖമുറി ചൂരക്കാട് വീട്ടില്‍ 77 കാരിയായ ചന്ദ്രമതിയമ്മ. കൂടപ്പിറപ്പുപോലെ 14 വർഷം സ്വന്തം വീട്ടിൽ ഒന്നിച്ചു ജീവിച്ച മണ്ണടി പടിഞ്ഞാറെ കുന്നത്തേത്ത് സരസ്വതി അമ്മാളിന്റെയും പരേതനായ ജോസഫിന്റെയും മകൾ പൊന്നുവിനാണ് ചന്ദ്രമതിയമ്മ വീടും സ്ഥലവും ഇഷ്ടദാനമായി നൽകിയത്. എറണാകുളം സ്വദേശിയായ ജോസഫും ഭാര്യ സരസ്വതി അമ്മാളും പൊന്നുവിന് 4 മാസം പ്രായമുള്ളപ്പോഴാണ് ചന്ദ്രമതിയമ്മയുടെ വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങിയത്. ആദ്യ കാലത്ത് 500 രൂപ വാടകയായി ഈടാക്കി. എന്നാൽ കരാര്‍ തൊഴിലാളിയായ ജോസഫിന്റെ സാമ്പത്തിക പ്രതിസന്ധി ചന്ദ്രമതിയമ്മയുടെ മനസ്സിൽ നൊമ്പരമായി. വാടകയ്ക്കെത്തിയ കുടുംബം, തനിച്ചു കഴിഞ്ഞിരുന്ന അവിവാഹിതയായ ചന്ദ്രമതിയമ്മയ്ക്ക് ഇതിനോടകം താങ്ങും തണലുമായി മാറുകയും ചെയ്തു. തുടർന്ന് ചന്ദ്രമതിയമ്മ വാടക ഒഴിവാക്കി. പക്ഷാഘാതം പിടിപെട്ട ജോസഫ് 4 വർഷം മുൻപ് മരിച്ചു. പൊന്നു…

    Read More »
  • India

    ആധാർ കാർഡും വോട്ടർ ഐ.ഡിയും ബന്ധിപ്പിക്കുന്നതെന്തിന്…? അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ

    ആധാർകാർഡും വോട്ടർ ഐ.ഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തിൽ പ്രചാരണം നടത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. സുതാര്യവും കൃത്യവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത്. വോട്ടർ പട്ടികയും ആധാറും ബന്ധിപ്പിക്കുന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് ഭേദഗതി നിയമം 2021 ഡിസംബറിലാണ് പാസായത്. ഇതിനെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ എതിർത്തിരുന്നു. പുതിയ നിയമത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് റൺദീപ് സിംഗ് സുർജേവാല കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി അദ്ദേഹത്തോട് നിർദേശിച്ചു. ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ എല്ലാ സമ്മതിദായകരും സഹകരിക്കണം. വോട്ടർമാരുടെ ആധാർ നമ്പർ വോട്ടർ പട്ടികയിലോ വോട്ടേഴ്‌സ് സ്ലിപ്പിലോ പ്രസിദ്ധീകരിക്കില്ല. ഫോട്ടോ പതിപ്പിച്ച വോട്ടർ ഐ.ഡി കാർഡുമായി ആധാർ ബന്ധിപ്പിച്ചു കഴിഞ്ഞാൽ വോട്ടർ പട്ടികയിൽ ഉണ്ടാവുന്ന തെറ്റുകൾ പൂർണമായും ഒഴിവാക്കാൻ സാധിക്കും. പ്രചാരണത്തിന്റെ ഭാഗമായി ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിക്കും. വോട്ടർമാരുടെ ഐഡന്റിറ്റി…

    Read More »
  • Kerala

    ഭാഗ്യം ഒപ്പമുണ്ട്, കാരുണ്യാ ലോട്ടറിയുടെ എണ്‍പതുലക്ഷം ലോട്ടറി വില്‍പ്പനക്കാരൻ ശശിധരന്‍പിള്ളയ്ക്ക്

    ശാസ്താംകോട്ട: എല്ലാം യാദൃശ്ചികമെന്നേ പറയേണ്ടൂ. കാരുണ്യാ ലോട്ടറിയുടെ എണ്‍പതുലക്ഷം സമ്മാനം നേടിയ ലോട്ടറി വില്‍പ്പനക്കാരനായ കൊല്ലം കോവൂര്‍ പൊടിയന്‍പിള്ള എന്ന് വിളിക്കുന്ന ശശിധരന്‍പിള്ള സംഭവിച്ചതൊക്കെ സ്വപ്നമോ സത്യമോ എന്ന സന്ദേഹത്തിലാണ്. മറ്റൊരു ഏജന്റായ കാരാളിമുക്കിലെ ലതയുടെ പക്കല്‍നിന്നും ശശിധരന്‍പിള്ള എടുത്ത കെബി 899709 എന്ന നമ്പരിനാണ് ഇത്തവണ ഒന്നാം സമ്മാനം…! സ്വന്തം ടിക്കറ്റ് വിറ്റു തീര്‍ന്നപ്പോളാണ് സ്വന്തമായൊരു ടിക്കറ്റ് ലതയുടെ കയ്യില്‍നിന്നും വാങ്ങിയത്. ശാരീരികമായ അസുഖസ്ഥിതി മൂലമാണ് ശശിധരന്‍പിള്ള ലോട്ടറി വില്‍പ്പനയിലേക്ക് തിരിഞ്ഞത്. വസന്തകുമാരിയാണ് ഭാര്യ. മക്കള്‍.ശരത്, ശരണ്യ

    Read More »
  • Crime

    ചാരായ വില്‍പന അന്വേഷിക്കാനെത്തിയ എക്‌സൈസുകാരെ ആക്രമിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍

    ചെറുതോണി: ചാരായ വില്‍പന അന്വേഷിക്കാനെത്തിയ എക്‌സൈസ് ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പ്ലാക്കല്‍ റെജി (46), പ്ലാക്കല്‍ ബിജു (49), പുളിക്കല്‍ ഷിജോ (30), വലിയമറ്റം രാജേഷ്(41), പാറയ്ക്കല്‍ സജി(40), പാടത്തറയില്‍ രാജീവ്(34), തട്ടുംപാറയില്‍ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന എബിന്‍ മാത്യു (29) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മേലെച്ചിന്നാര്‍ സ്വദേശിയും അബ്കാരി കേസിലെ മുന്‍ പ്രതിയുമായ പ്ലാക്കല്‍ ബിജു ചാരായ വില്‍പന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്കമണി എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. എന്നാല്‍ പരിശോധനാ സംഘത്തിന്റെ വാഹനം ബിജുവും സംഘവും വഴിയില്‍ തടഞ്ഞ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. തങ്കമണി എക്‌സെസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അജിത് കുമാര്‍, ജെയ്സണ്‍, ബിജു, ആല്‍ബിന്‍, അഗസ്റ്റിന്‍ എന്നിവര്‍ക്കാണ് പ്രതികളുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുരിക്കാശേരി സബ്ഇന്‍സ്പെക്ടര്‍ എന്‍.എസ് റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ…

    Read More »
  • Crime

    മഴയത്ത് തലയിലിടാന്‍ പ്ലാസ്റ്റിക് കവര്‍ അന്വേഷിച്ചെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചുകടന്നു

    വണ്ണപ്പുറം: മഴയത്ത് തലയിലിടാന്‍ പ്ലാസ്റ്റിക് കവര്‍ അന്വേഷിച്ചെത്തിയാള്‍ വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞു. ആയത്തുപാടത്ത് വിന്‍സന്റിന്റെ ഭാര്യ ആനീസിന്റെ (64) മാലയാണ് മോഷ്ടാവ് പൊട്ടിച്ചുകടന്നത്. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ശക്തമായി മഴ പെയ്യുന്ന സമയത്ത് ബൈക്കിലെത്തിയയാള്‍ മഴ നനയാതിരിക്കാനായി തലയില്‍ ചൂടാന്‍ പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെട്ടു. ഇത് നല്‍കുന്നതിനിടെ ആനീസിന്റ കഴുത്തില്‍ക്കിടന്ന മാലയില്‍ കടന്നുപിടിച്ച മോഷ്ടാവ് മാലപറിച്ചെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്നു പിടിവലിക്കിടയില്‍ മാലയുടെ ഒരു ഭാഗം മാത്രമാണ് മോഷ്ടാവിന്റെ കയ്യില്‍ കിട്ടിയത്. ഇതുംകൊണ്ട് ഇയാള്‍ രക്ഷപ്പെട്ടു. മോഷ്ടാവിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി കാളിയാര്‍ സിഐ എച്ച്.എല്‍. ഹണി പറഞ്ഞു.

    Read More »
  • Crime

    വീടിന് ഐശ്വര്യം വരുത്താനുള്ള ‘ഇറ്റലിയിലെ പള്ളിവികാരി’യുടെ പ്രാര്‍ഥനയില്‍ അമ്പലപ്പുഴയിലെ വയോധികയ്ക്ക് നഷ്ടമായത് ഒരു പവന്റെ വള

    അമ്പലപ്പുഴ: പള്ളി വികാരി ചമഞ്ഞ് എത്തിയയാളുടെ കബളിപ്പിക്കലില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരുപവന്റെ വള. പറവൂര്‍ ഗലീലിയ പറയകാട്ടില്‍ മേരി ഫ്രാന്‍സിസിനെ കബളിപ്പിച്ചാണ് അജ്ഞാതന്‍ വള അടിച്ചുമാറ്റി കടന്നുകളഞ്ഞത്. ഇന്നലെ രാവിലെ 9.30 നാണ് സംഭവം. രാവിലെ മേരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്താണ് ഇറ്റലിയിലെ പള്ളിവികാരിയാണെന്നു പറഞ്ഞ് ഒരാള്‍ എത്തിയത്. വീടിന് ഐശ്വര്യമില്ലെന്നും മേരി ഫ്രാന്‍സിസിന് വളരെയധികം പ്രയാസമുണ്ടെന്നും വന്നയാള്‍ പറഞ്ഞു. എല്ലാം താന്‍ പ്രാര്‍ഥിച്ച് ശരിയാക്കിത്തരാമെന്നും ഇയാള്‍ വയോധികയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് പ്രയാസങ്ങള്‍ മാറാനുള്ള പ്രാര്‍ഥനയെന്ന പേരില്‍ വയോധികയുടെ തലയില്‍ കൈ കൊണ്ട് ആശീര്‍വദിച്ചശേഷം കൈയില്‍ക്കിടന്ന വള ഊരിയെടുക്കുകയായിരുന്നു. എന്തിനാണ് വള ഊരിയതെന്ന് ചോദിച്ചപ്പോള്‍ പ്രാര്‍ഥനയ്ക്കാണെന്നും വൈകിട്ട് അഞ്ചിന് തിരികെ നല്‍കാമെന്നുമായിരുന്നു മറുപടി. ഇതു വിശ്വസിച്ച വയോധിക വൈകുന്നേരം വരെ കാത്തിരുന്നു. പറഞ്ഞ സമയം കഴിഞ്ഞും വൈദികന്‍ എത്താഞ്ഞപ്പോള്‍ മാത്രമാണ് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് വയോധികയ്ക്ക് മനസിലായത്. തുടര്‍ന്ന് മേരി ഫ്രാന്‍സിസ് പുന്നപ്ര പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പ്രദേശത്തെ…

    Read More »
  • NEWS

    ”രാജിവച്ച് കയറിച്ചെല്ലാന്‍ എനിക്കു വീടില്ല, വെറുതേ അലറിവിളിച്ച് സമയം കളയാതെ തീയിട്ട വീട് പുനര്‍നിര്‍മിച്ച് നല്‍കൂ…” പ്രക്ഷോഭകരോട് ലങ്കന്‍ പ്രധാനമന്ത്രി

    കൊളംബോ: തനിക്കെതിരേ പ്രക്ഷോഭം ശക്തമാക്കുന്നവരോട് വൈകാരിക അഭ്യര്‍ഥനയുമായി ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ. താന്‍ വീട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് സമയം കളയുന്നതു വെറുതേയാണെന്നും അതിനു പകരം, അഗ്‌നിക്കിരയാക്കിയ തന്റെ വസതി പുനര്‍നിര്‍മിച്ചു നല്‍കുകയാണു പ്രക്ഷോഭകര്‍ ചെയ്യേണ്ടതെന്നും വിക്രമസിംഗെ പറഞ്ഞു. രാജിവച്ച് കയറിച്ചെല്ലാന്‍ തനിക്കിപ്പോള്‍ ഒരു വീടില്ലെന്നു വിക്രമസിംഗെ പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കേ, കഴിഞ്ഞമാസം ഒന്‍പതിനു പ്രക്ഷോഭകര്‍ തന്റെ വസതിക്കു തീയിട്ടതു സൂചിപ്പിച്ചായിരുന്നു വിക്രമസിംഗെയുടെ പ്രതികരണം. വിക്രമസിംഗെയ്ക്കു മുമ്പ് പ്രസിഡന്റായിരുന്ന ഗോട്ടബയ രാജപക്സെയുടെ രാജിയാവശ്യപ്പെട്ട് ”ഗോട്ടബയ ഗോ ഹോം” എന്ന മുദ്രാവാക്യമായിരുന്നു പ്രക്ഷോഭകര്‍ മുന്നോട്ടുവച്ചത്. അതേ മാതൃകയില്‍ വിക്രമസിംഗെയ്ക്കെതിരേയും പ്രക്ഷോഭം ശക്തമാക്കുമെന്ന ഭീഷണിക്കിടയിലാണ് പ്രക്ഷോഭകര്‍ക്കെതിരേ റനില്‍ വിക്രമസിംഗെ രംഗത്തെത്തിയത്. പ്രക്ഷോഭകര്‍ ഒന്നുകില്‍ രാജ്യം പുനര്‍നിര്‍മിക്കണം, അല്ലെങ്കില്‍ തന്റെ വസതി പുനര്‍നിര്‍മിച്ചു തരണം. സാമ്പത്തികപ്രതിസന്ധിയില്‍നിന്നു കരകയറാന്‍ രാജ്യാന്തര നാണയനിധി(ഐ.എം.എഫ്)യുമായി നടന്നുവന്ന ചര്‍ച്ചകള്‍ െവെകിയതു രാജ്യത്തെ സംഘര്‍ഷാവസ്ഥ മൂലമാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. രാജ്യത്തെ സാമ്പത്തികപ്രതിസന്ധിക്കു മുന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയെ പഴിക്കുന്നതില്‍ കാര്യമില്ലെന്നും വിക്രമസിംഗെ പറഞ്ഞു. ലങ്ക നേരിടുന്ന…

    Read More »
  • LIFE

    ജ്യേഷ്ഠന്‍ രക്ഷാകരം നീട്ടി; മരണത്തിലേക്ക് തലകുത്തിവീണ അനുജന് പുതുജന്മം

    മലപ്പുറം: ജ്യേഷ്ഠന്റെ ഗോള്‍ഡന്‍ സേവില്‍ അനുജന് കിട്ടിയത് പുനര്‍ജന്മം. മലപ്പുറം ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് ജ്യേഷ്ഠന്‍ സാദിഖ് രക്ഷപ്പെടുത്തിയത്. വീട് വൃത്തിയാക്കുന്നതിനിടെ ടെറസിന്റെ മുകളില്‍നിന്ന് കാല്‍വഴുതി താഴേക്കുവീണ അനുജന് ജ്യേഷ്ഠന്റെ കരങ്ങള്‍ രക്ഷയാകുകയായിരുന്നു. വീട് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയതായിരുന്നു ഷെഫീഖ്. ഈ സമയത്ത് മുറ്റത്തുനിന്ന്‌ െപെപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു സാദിഖ്. ഇതിനിടെ കാല്‍വഴുതി ഷെഫീഖ് തലകുത്തി താഴേക്ക് വീണു. ഇതുകണ്ട സാദിഖ്‌ െകെയിലിരുന്ന െപെപ്പ് വലിച്ചെറിഞ്ഞ് അനുജനെ കരങ്ങളില്‍ താങ്ങിയെടുത്തു. എന്നാല്‍ ഷഫീഖിനെ നെഞ്ചോടുചേര്‍ത്ത് സാദിഖ് നിലത്തുവീണു. എങ്കിലും രണ്ടുപേര്‍ക്കും കാര്യമായ പരുക്കുണ്ടായില്ല. സാദിഖിന് അല്‍പസമയം പ്രയാസം അനുഭവപ്പെട്ടതോടെ ഷഫീഖ് ഒന്നുഭയന്നെങ്കിലും കാര്യമായ പ്രശ്നങ്ങളുണ്ടായില്ല എന്നറിഞ്ഞതോടെയാണ് ആശ്വാസമായത്. തലകീഴായി താഴേക്കുവന്ന ഷഫീക്കിന് സാദിഖിന്റെ കരങ്ങളിലൂടെ പുനര്‍ജന്മമാണ് ലഭിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചങ്ങരംകുളത്ത് ബിസിനസ് നടത്തുകയാണ് സാദിഖ്. വീട്ടിലെ സിസിടിവിയല്‍ സംഭവം പതിഞ്ഞിരുന്നു. ഇത് സാമൂഹികമാധ്യപമങ്ങളില്‍ എത്തിയതിനു പിന്നാലെ ഇരുവരുടെയും രക്ഷപ്പെടല്‍ വീഡിയോ ഇന്നലെ വൈറലായി.

    Read More »
  • Crime

    ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു

    കൂത്താട്ടുകുളം: ഒലിയപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. പിറവം കുടിലില്‍ എല്‍ദോസ് ബെന്നി (25), മുളക്കുളം നോര്‍ത്ത് ചുള്ളിക്കല്‍ വിഷ്ണു (25) എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം-നടക്കാവ്‌ െഹെവേയില്‍ കൂത്താട്ടുകുളത്തേക്കും ഉപ്പുകണ്ടത്തേക്കും തിരിയുന്ന ഒലിയപ്പുറം കവലയിലായിരുന്നു അപകടം. പിറവം ഭാഗത്തുനിന്നു കൂത്താട്ടുകുളത്തേക്കു വന്ന സ്‌കൂളിനു വേണ്ടി ഓടുന്ന സ്വകാര്യ ബസും ഉപ്പുകണ്ടം ഭാഗത്തുനിന്നു പിറവത്തേക്ക് വന്ന യമഹ ആര്‍15 ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളും അമിതവേഗതയിലായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ െബെക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. പോലീസും ഫയര്‍ഫോഴ്സും എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.  

    Read More »
  • India

    വാണിജ്യ സിലിണ്ടറിന് വില കുറച്ചു

    കൊച്ചി: ഹോട്ടലുടമകള്‍ക്ക് ചെറിയ ആശ്വാസം പകര്‍ക്ക് എല്‍.പി.ജി. വാണിജ്യ സിലിണ്ടറിന്റെ(19കിലോ) വിലയില്‍ നേരിയ കുറവ്. 36 രൂപയാണ് വാണിജ്യസിലിണ്ടറിന് കുറച്ചിരിക്കുന്നത്. എന്നാല്‍, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. 36 രൂപ കുറച്ചതോടെ കൊച്ചിയില്‍ എല്‍.പി.ജി. വാണിജ്യ സിലിണ്ടറിന്റെ വില 1991 രൂപയായി കുറഞ്ഞു. നേരത്തേ ഇത് 2027 രൂപ ആയിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് കഴിഞ്ഞ മാസം 50 രൂപ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ഒരു സിലിണ്ടറിന് 1060.50 രൂപയാണു വില. സിലിണ്ടര്‍ വീടുകളില്‍ എത്തുമ്പോള്‍ 1100 രൂപ വരും. കഴിഞ്ഞ ഏതാനും നാളുകളായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും പാചകവാതകത്തില്‍ വിലയില്‍ വ്യതിയാനമുണ്ടാകുന്നുണ്ട്. രാജ്യാന്തര എണ്ണവിലയെ അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികള്‍ പാചകവാതകത്തിനും ഇന്ധനത്തിനും വില നിശ്ചയിക്കുന്നത്.

    Read More »
Back to top button
error: