IndiaNEWS

വാണിജ്യ സിലിണ്ടറിന് വില കുറച്ചു

കൊച്ചി: ഹോട്ടലുടമകള്‍ക്ക് ചെറിയ ആശ്വാസം പകര്‍ക്ക് എല്‍.പി.ജി. വാണിജ്യ സിലിണ്ടറിന്റെ(19കിലോ) വിലയില്‍ നേരിയ കുറവ്. 36 രൂപയാണ് വാണിജ്യസിലിണ്ടറിന് കുറച്ചിരിക്കുന്നത്. എന്നാല്‍, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

36 രൂപ കുറച്ചതോടെ കൊച്ചിയില്‍ എല്‍.പി.ജി. വാണിജ്യ സിലിണ്ടറിന്റെ വില 1991 രൂപയായി കുറഞ്ഞു. നേരത്തേ ഇത് 2027 രൂപ ആയിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് കഴിഞ്ഞ മാസം 50 രൂപ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ഒരു സിലിണ്ടറിന് 1060.50 രൂപയാണു വില. സിലിണ്ടര്‍ വീടുകളില്‍ എത്തുമ്പോള്‍ 1100 രൂപ വരും.

കഴിഞ്ഞ ഏതാനും നാളുകളായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും പാചകവാതകത്തില്‍ വിലയില്‍ വ്യതിയാനമുണ്ടാകുന്നുണ്ട്. രാജ്യാന്തര എണ്ണവിലയെ അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികള്‍ പാചകവാതകത്തിനും ഇന്ധനത്തിനും വില നിശ്ചയിക്കുന്നത്.

Back to top button
error: