Month: August 2022
-
India
പതിനഞ്ചാം വയസിലെ പ്രണയം ചതിച്ചു; മൂന്നുതവണ വില്‍ക്കപ്പെട്ടു, മാനഭംഗങ്ങള്‍ക്കിരയായി, ജീവിത പരീക്ഷണങ്ങള്‍ പിന്നിട്ട് ഇരുപത്തിരണ്ടുകാരി പുത്തന്‍ പാതയില്‍
കൊല്‍ക്കത്ത: ചെറുപ്രായത്തില്‍ നിരവധി ദുര്‍ഘട ജീവിത പരീക്ഷണങ്ങള്‍ നേരിട്ട് കോളജ് ജീവിതത്തിലേക്ക് കടക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഒരു ഇരുപത്തിരണ്ടുകാരി. രാജ്യത്തിന്റെയാകെ ശ്രദ്ധ ഇന്നലെ ഈ ഇരുപത്തിരണ്ടുകാരിയുടെ കോളജ് പ്രവേശനവാര്‍ത്തയിലായിരുന്നു. കഷ്ടതകള്‍ പിന്നിട്ട് ജീവിതം തിരിച്ചു പിടിക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ പോരാട്ട വിജയം അതില്‍ ഉള്ളടങ്ങിയിരുന്നു എന്നതാണ് ഈ ശ്രദ്ധപിടിച്ചുപറ്റലിനു കാരണം. മൂന്നു തവണ വില്‍ക്കപ്പെട്ടു, പലതവണ മാനഭംഗത്തിനിരയായി ഇത്തരത്തില്‍ നിരവധി ജീവിത പരീക്ഷണങ്ങള്‍ ചെറുപ്രായത്തിനിടയില്‍ പിന്നിട്ടാണ് അവള്‍ 22-ാം വയസില്‍ കോളജില്‍ ചേരുന്നത്. ഏഴുവര്‍ഷം മുമ്പ് സാമൂഹികമാധ്യമത്തില്‍ കണ്ടുമുട്ടിയ ഒരാളുമായി പ്രണയത്തിലായതോടെയാണ് അവളുടെ ദുരിതം തുടങ്ങുന്നത്. 2015 ജനുവരി ഏഴിന് സ്‌കൂളില്‍ പോകാനെന്ന മട്ടില്‍ രാഹുല്‍ എന്നയാള്‍ക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിയതോടെ തുടങ്ങി ദുരിതങ്ങളിലേക്കുള്ള അവളുടെ യാത്ര. ബിഹാറിലേക്കുള്ള ബസ് പിടിക്കുന്നതിനായി കൊല്‍ക്കത്തയിലെ സയന്‍സ് സിറ്റിക്കു സമീപത്തുനിന്ന് അയാള്‍ 10 കിലോമീറ്റര്‍ അകലെയുള്ള ബാബുഘട്ടിലേക്കു കൊണ്ടുപോയി. അവിടെ ബസിനുള്ളില്‍ കയറ്റിയശേഷം ഉടന്‍ മടങ്ങിവരാമെന്നു പറഞ്ഞ് മുങ്ങി. അവള്‍പോലും അറിയാതെ അവള്‍ ആദ്യമായി…
Read More » -
Crime
ഭാര്യയെ അവിഹിതബന്ധത്തിനു നിര്‍ബന്ധിച്ചെന്ന് ആരോപിച്ച് പോലീസുകാരന്റെ മൂക്കും ചെവിയും ചുണ്ടും അറുത്തു
ലാഹോര്‍: ഭാര്യയെ ബ്ലാക്ക്മെയില്‍ ചെയ്തെന്നും അവിഹിത ബന്ധത്തിനു നിര്‍ബന്ധിച്ചെന്നും ആരോപിച്ച് പോലീസ് കോണ്‍സ്റ്റബിളിന്റെ മൂക്കും ചുണ്ടും ചെവിയും മുറിച്ചു. പോലീസ് കോണ്‍സ്റ്റബിളായ ഖാസിം ഹയാത്തിനെ മുഹമ്മദ് ഇഫ്തിഖര്‍ എന്നയാളും സംഘവും ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി. പാക് പഞ്ചാബിലെ ജാങ് ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. മകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി കോണ്‍സ്റ്റബിള്‍ ഖാസിം ഹയാത്ത് തന്റെ ഭാര്യയെ പീഡനത്തിനു വിധേയയാക്കിയെന്നും ഇത് വീഡിയോയില്‍ ചിത്രീകരിച്ച് ബ്ലാക്ക്മെയില്‍ ചെയ്തെന്നുമാണ് പ്രതി ഇഫ്തിഖറിന്റെ വാദം. കഠിനമായ മര്‍ദനമേല്‍പ്പിച്ചശേഷമാണ് പോലീസുകാരന്റെ അവയവങ്ങള്‍ മുറിച്ചതെന്നു പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള ഹയാത്ത് ജാങ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദ് ഇഫ്തിഖറിന്റെ പരാതിയില്‍ കഴിഞ്ഞ മാസം സ്ത്രീപീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം ഹയാത്തിനെതിരേ കേസെടുത്തിരുന്നു.
Read More » -
Kerala
ആന്റണി രാജു പ്രതിയായ തെളിവു നശിപ്പിക്കൽ കേസ്: വിചാരണ 4ന് തുടങ്ങും
തിരുവനന്തപുരം∙ ഗതാഗത മന്ത്രി ആന്റണി രാജു പ്രതിയായ തെളിവു നശിപ്പിക്കൽ കേസിൽ നാലാം തീയതി വിചാരണ തുടങ്ങും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മൂന്നു സാക്ഷികളെ അന്നു വിസ്തരിക്കും. കേസിൽ ആകെ 29 സാക്ഷികളാണുള്ളത്. സിആർപിസി 308 അനുസരിച്ച് കേസില്‍ ദിവസേന വിചാരണ നടക്കും. വിദേശപൗരൻ ആൻഡ്രൂ സാൽവദോർ സാർവലി പ്രതിയായ ലഹരിമരുന്നു കേസിലെ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയതായി ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് ആൻഡ്രൂ സാൽവദോർ സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലാർക്ക് ജോസിനുമെതിരെ കേസെടുത്തത്. 2014ലാണ് ആന്റണി രാജുവിനെതിരായ കേസ് മജിസ്ട്രേറ്റ് കോടതിയ്ക്കു മുന്നിലെത്തുന്നത്. എന്നാൽ, വിചാരണ അനന്തമായി നീണ്ടു. സിആർപിസി 273 അനുസരിച്ച് പ്രതിയായ ആന്റണി രാജുവിന്റെ സാന്നിധ്യത്തിലായിരിക്കണം വിചാരണ. സിആർപിസി 205, 317 അനുസരിച്ച് മതിയായ കാരണം പ്രതിക്കു ബോധ്യപ്പെടുത്താനായാൽ നേരിട്ട് ഹാജരാകുന്നതിൽനിന്നു കോടതിക്ക് ഇളവു നൽകാം. സ്ഥിരമായി ഇളവു നൽകുന്നത് കോടതിയുടെ വിവേചനാധികാരമാണ്.…
Read More » -
Kerala
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം; മെഡിക്കല്‍ കോളജുകളിൽ പ്രത്യേക വാര്‍ഡുകള്‍: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം∙ സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേകം വാര്‍ഡുകള്‍ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ അധിക സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ മെഡിക്കല്‍ കോളജുകളും പ്രത്യേക യോഗം ചേര്‍ന്ന് അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിട്ടുണ്ട്. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാര്‍ അറിയിച്ചു. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് ജില്ലകളുടെ അവലോകനം നടത്തി. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സജ്ജമായിരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അനാവശ്യമായി ജീവനക്കാര്‍ ഈ സമയത്ത് ലീവെടുക്കുന്നത് ഒഴിവാക്കണം. ക്യാംപുകളില്‍ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാര്‍പ്പിക്കണം. മറ്റു ഗുരുതര രോഗമുള്ളവരേയും കുട്ടികളേയും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ക്യാംപുകളിലും അത്യാവശ്യ പ്രതിരോധ സാമഗ്രികളും മരുന്നുകളും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിനും ഉറപ്പു വരുത്തണം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…
Read More » -
India
വാടക കാലാവധി കഴിഞ്ഞിട്ടും ഒഴിയാതെ വാടകക്കാരി, ഉടമയും കുടുംബവും സ്റ്റെയര്‍കേസില്‍ താമസമാക്കി; സംഭവം വാര്‍ത്തയായതോടെ ‘കാര്യത്തിന് നടപടിയായി’
വാടക കാലാവധി കഴിഞ്ഞിട്ടും വാടകക്കാരി വീട് ഒഴിഞ്ഞു കൊടുക്കാത്തതിനെത്തുടർന്ന് വീട്ടുടമയും വൃദ്ധമാതാപിതാക്കൾ അടങ്ങുന്ന കുടുംബവും നാലുദിവസം അന്തിയുറങ്ങിയത് ഫ്ലാറ്റിനോടു ചേർന്ന സ്റ്റെയർകേസിൽ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ഇക്കഴിഞ്ഞ മാർച്ചിലാണ് ഭാരത് പെട്രോളിയം കോർപ്പറേഷനിൽ ഉദ്യോഗസ്ഥനായിരുന്ന സുനിൽകുമാർ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. മുംബൈയിലെ ജീവിതം മതിയാക്കി ഇനിയുള്ള കാലം ഗ്രേറ്റർ നോയിഡയിലെ സ്വന്തം വീട്ടിൽ താമസമാക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് നോയിഡയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന വാടകക്കാരിയോട് ജൂൺ 10ന് വീട് ഒഴിയണമെന്ന് മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. അയച്ച മെസ്സേജിന് വീടൊഴിയാം എന്ന് മറുപടി നൽകിയിരുന്നെങ്കിലും പിന്നീട് ദിവസങ്ങളോളം വാടകക്കാരിയുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല എന്ന് സുനിൽകുമാർ പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം മകന് അസുഖമാണന്നും ജൂലൈ 19 ന് മാത്രമേ വീടൊഴിയാൻ സാധിക്കു എന്നും അവർ അറിയിക്കുകയും ചെയ്തു. അതുപ്രകാരം ജൂലൈ 19നാണ് സുനിൽകുമാറും കുടുംബവും ഗ്രേറ്റർ നോയിഡയിൽ എത്തിയത്. എന്നാൽ ഫ്ലാറ്റിൽ എത്തിയപ്പോൾ വീടൊഴിയാൻ സാധിക്കില്ലെന്നായിരുന്നു വാടകക്കാരിയുടെ നിലപാട്.…
Read More » -
NEWS
ദുബായിൽ തുണി സഞ്ചിക്ക് ഡിമാന്റ്; പ്ലാസ്റ്റിക് ഉപയോഗം കുറഞ്ഞു
ദുബായ്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു കടുത്ത നിയന്ത്രണമേർപ്പെടുത്തിയതോടെ ഉപയോഗത്തിൽ 40 ശതമാനത്തിലേറെ കുറവ്. എല്ലായിനം പ്ലാസ്റ്റിക് ബാഗുകളുടെയും ഉപയോഗം കുറയുകയും ചണ, തുണി സഞ്ചികളുടെ ഉപയോഗം കൂടുകയും ചെയ്തു. ദുബായിൽ കഴിഞ്ഞ മാസം ഒന്നുമുതൽ കടകളിൽ നിന്നു പ്ലാസ്റ്റിക് കവർ കിട്ടണമെങ്കിൽ 25 ഫിൽസ് നൽകണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2 വർഷത്തിനകം പൂർണനിരോധനം ഏർപ്പെടുത്തും. അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ പരിസ്ഥിതി സൌഹൃദ പേപ്പർ, ചണം, തുണി തുടങ്ങിയവകൊണ്ടുള്ള ബാഗുകളാണ് ഉപയോഗിക്കുന്നത്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന കപ്പുകൾ, പ്ലാസ്റ്റിക് കത്തി, സ്പൂൺ തുടങ്ങി 16 തരം ഉൽപന്നങ്ങൾ ഒഴിവാക്കുന്നതിന്റെ ആദ്യഘട്ടമായാണ് പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. പ്ലാസ്റ്റിക്കിനെതിരെ സ്കൂളുകളിലും സർവകലാശാലകളിലും ബോധവൽക്കരണം ആരംഭിക്കും. പ്ലാസ്റ്റിക് ബാഗുകളും മറ്റും ഉള്ളിലെത്തി 300 ഒട്ടകങ്ങൾ ചത്തതായാണു റിപ്പോർട്ട്. കോവിഡ് സാഹചര്യത്തിൽ മാസ്കുകളും പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
Read More » -
Health
ഡയറ്റിലൂടെ എങ്ങനെ കൊളസ്‌ട്രോള്‍ കുറയ്ക്കാം ?
മനുഷ്യ ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് പരിമിതമായ തോതില്‍ ആവശ്യമുള്ള വസ്തുവാണ് കൊളസ്ട്രോള്‍. എന്നാല്‍ ഇത് അധികമാകുമ്പോൾ രക്തധമനികളുടെ ഭിത്തികളില്‍ ഒട്ടിപിടിച്ചും ബ്ലോക്ക് ഉണ്ടാക്കിയും പല വിധ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെ പലതരം രോഗസങ്കീര്‍ണതകളാണ് ഉയര്‍ന്ന കൊളസ്ട്രോള്‍ ശരീരത്തിലുണ്ടാക്കുന്നത്. കൊളസ്ട്രോള്‍ തോത് 240ല്‍ ഉള്ള ഒരാള്‍ക്ക് 200ല്‍ ഉള്ള ഒരാളെ അപേക്ഷിച്ച് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് സ്പാനിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ പറയുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യപ്രദമായ ഭക്ഷണക്രമമാണ് ഡാഷ് ഡയറ്റെന്ന് യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിനിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പര്‍ടെന്‍ഷന്‍ എന്നതിന്‍റെ ചുരുക്കെഴുത്താണ് ഡാഷ്. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള ഈ ഭക്ഷണക്രമ സമീപനങ്ങള്‍ കൊളസ്ട്രോള്‍ തോതും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങളാണ് ഡാഷ് ഡയറ്റിന്‍റെ പ്രത്യേകത. സോഡിയം, സാച്ചുറേറ്റഡ് കൊഴുപ്പ്, അമിതമായ പഞ്ചസാര എന്നിവ ഈ ഭക്ഷണക്രമത്തില്‍ പരിമിതപ്പെടുത്തുന്നു. പച്ചക്കറികളും പഴങ്ങളും ഹോള്‍…
Read More » -
Business
5ജി സ്‌പെക്ട്രം ലേലം അവസാനിച്ചു; ജിയോ മുന്നേറിയെന്ന് റിപ്പോര്‍ട്ടുകള്‍
ഡല്‍ഹി: 5ജി സ്പെക്ട്രത്തിനായുള്ള ഇന്ത്യയുടെ ആദ്യ ലേലം ഇന്നലെ സമാപിച്ചു. ലേലത്തിന്റെ ഏഴാം ദിവസമായിരുന്നു ഇന്നലെ. 1,50,173 കോടി രൂപയാണ് അവസാന ലേല തുക എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വോഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുത്തത്. കമ്പനികള്‍ സ്വന്തമാക്കിയ സ്പെക്ട്രങ്ങള്‍ സംബന്ധിച്ച വിവരം കേന്ദ്രം പുറത്തുവിട്ടിട്ടില്ല. റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ, എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, കോടീശ്വരൻ ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്നിവയെല്ലാം കടത്തി വെട്ടി എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം വിറ്റ 4G എയർവേവ്സിന് 77,815 കോടി രൂപയായിരുന്നു മൂല്യം. ഇതിന്റെ ഇരട്ടിയാണ് 5G എയർവേവ്സിന് ലഭിച്ചിരിക്കുന്നത്. 2010 ലെ 3G ലേലത്തിൽ നിന്ന് 50,968.37 കോടി രൂപ ലഭിച്ചിരുന്നു. 4G-യേക്കാൾ 10 മടങ്ങ് വേഗത, ലാഗ്-ഫ്രീ കണക്റ്റിവിറ്റി എന്നിവ വാഗ്ദാനം ചെയ്യാൻ കഴിവുള്ള എയർവേവുകളിൽ ഏറ്റവും കൂടുതൽ ലേലം വിളിച്ചത് ജിയോയാണ്,…
Read More » -
Crime
നഗ്നവീഡിയോ കോൾ ചെയ്ത് വയോധികരിൽ നിന്ന് 3.63 ലക്ഷം തട്ടിയെടുത്ത് യുവതി
മുംബൈ: നഗ്നവീഡിയോ കോൾ ചെയ്ത് വയോധികരിൽ നിന്ന് യുവതി 3.63 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ അന്ധേരിയിലെ അയൽപക്കക്കാരായ രണ്ട് വയോധികർക്കാണ് പണം നഷ്ടപ്പെട്ടത്. പരാതിയെ തുടർന്ന് അംബോലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുവരെയും ഭീഷണിപ്പെടുത്തി പണം തട്ടിയത് ഒരാളാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും എന്നാൽ തട്ടിപ്പിന്റെ രീതി ഒരുപോലെയാണെന്നും പൊലീസ് വ്യക്തമാക്കി. 86 കാരനായ വയോധികനെയാണ് ആദ്യം കബളിപ്പിച്ചത്. ജൂലൈ 28 ന് ഉച്ചയ്ക്ക് ഒരു അജ്ഞാത സ്ത്രീയിൽ നിന്ന് ഒരു വീഡിയോ കോൾ വന്നു. കോൾ അറ്റൻഡ് ചെയ്തപ്പോൾ യുവതി നഗ്നയായിരുന്നു. കോളിനിടയിൽ യുവതി കോൾ റെക്കോർഡ് ചെയ്യുകയും വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇയാൾ യുവതി ആവശ്യപ്പെട്ട പ്രകാരം രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കായി 2.99 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. തൊട്ടടുത്ത ദിവസം ഇയാൾ അംബോലി പൊലീസിനെ പരാതിയുമായി സമീപിച്ചു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിൽ ഇയാളുടെ അയൽപക്കത്ത് താമസിക്കുന്ന…
Read More »
