CrimeNEWS

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു

കൂത്താട്ടുകുളം: ഒലിയപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. പിറവം കുടിലില്‍ എല്‍ദോസ് ബെന്നി (25), മുളക്കുളം നോര്‍ത്ത് ചുള്ളിക്കല്‍ വിഷ്ണു (25) എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം-നടക്കാവ്‌ െഹെവേയില്‍ കൂത്താട്ടുകുളത്തേക്കും ഉപ്പുകണ്ടത്തേക്കും തിരിയുന്ന ഒലിയപ്പുറം കവലയിലായിരുന്നു അപകടം.

പിറവം ഭാഗത്തുനിന്നു കൂത്താട്ടുകുളത്തേക്കു വന്ന സ്‌കൂളിനു വേണ്ടി ഓടുന്ന സ്വകാര്യ ബസും ഉപ്പുകണ്ടം ഭാഗത്തുനിന്നു പിറവത്തേക്ക് വന്ന യമഹ ആര്‍15 ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളും അമിതവേഗതയിലായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ഇടിയുടെ ആഘാതത്തില്‍ െബെക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. പോലീസും ഫയര്‍ഫോഴ്സും എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Back to top button
error: