Month: August 2022

  • NEWS

    ചക്കക്കുരു വലിച്ചെറിയരുത്; കിലോ  25 രൂപ നിരക്കിൽ ഇവിടെ എടുക്കും

                ചക്കക്കുരു ഇനി                            വെറും കുരുവല്ല. വീട്ടിലേക്ക് പണം കൊണ്ടുവരുന്ന വെളുത്ത പൊന്നായി ചക്കക്കുരു മാറുകയാണ്. അതുകൊണ്ടുതന്നെ ഇനി ചക്ക കഴിച്ച് കുരു എറിഞ്ഞു കളയാൻ നിൽക്കണ്ട. പെറുക്കിക്കൂട്ടി വച്ച് നല്ല വിലക്കു വിൽക്കാം. 3 വർഷമായി വനിതകളുടെ നേതൃത്വത്തിൽ നടവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് ജാക്ക്ഫ്രൂട്ട് ഡവലപ്മെന്റ് ആൻഡ് പ്രോസസിങ് സൊസൈറ്റിയാണ് കർഷകരുടെ പക്കൽ നിന്ന് ചക്കക്കുരു ശേഖരിച്ച് തുടങ്ങിയത്.കിലോയ്ക്കു 25 രൂപ വച്ചാണ് നൽകുന്നത്.  കർഷകരിൽ നിന്ന് എടുക്കുന്ന ചക്കക്കുരു പൊടിച്ച് മിൽക്ക് ഷേക്ക്, പായസം, ബേബിഫുഡ്, കേക്ക്, ചോക്കലേറ്റ് എന്നിങ്ങനെയുള്ള മൂല്യവർധിത ഉൽപന്നങ്ങൾ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്. 8547211254

    Read More »
  • NEWS

    ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷ ഇനി മുതല്‍ ആര്‍ടിഒ, സബ് ആര്‍ടിഒ ഓഫീസുകളിൽ 

    തിരുവനന്തപുരം : ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷ ഇനി മുതല്‍ ആര്‍ടിഒ, സബ് ആര്‍ടിഓ ഓഫീസുകളിലെത്തി ഓണ്‍ലൈനായി എഴുതണം. ലേണേഴ്‌സ് ടെസ്റ്റില്‍ പണം വാങ്ങി അട്ടിമറി നടക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനം ആയത്.     അപേക്ഷകര്‍ അത് ആര്‍ടിഒ, സബ് ആര്‍ടിഒ ഓഫീസുകളില്‍ എത്തി ഓണ്‍ലൈനായി തീയതിയും സമയവും ബുക്ക് ചെയ്യണം. ശേഷം പരീക്ഷാ ദിവസം നേരിട്ടെത്തി പരീക്ഷയില്‍ പങ്കെടുക്കണം. ടെസ്റ്റിന്റെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനാണ് തീരുമാനം എന്ന് ഗതാഗത കമ്മീഷന്‍ എസ്. ശ്രീജിത്ത് അറിയിച്ചു.

    Read More »
  • Kerala

    മഴ.. മഴ….മഴ…21 ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു

      സംസ്ഥാനത്ത് മിന്നല്‍പ്രളയമടക്കമുള്ള ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട് ഡാമുകള്‍ പെട്ടന്ന് നിറയുന്നത് ഒഴിവാക്കാൻ  21 ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു. തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാര്‍ ഡാമുകളുടെയും പത്തനംതിട്ടയില്‍ മണിയാര്‍, മൂഴിയാര്‍ ഡാമുകളുടെയും ഇടുക്കിയില്‍ പൊന്മുടി, കല്ലാര്‍ക്കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര ഡാമുകളുടെയും ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. എറണാകുളത്ത് ഭൂതത്താന്‍കെട്ട്, ചിമ്മിനി, പീച്ചി, പെരിങ്ങല്‍ക്കുത്ത്, തൃശൂരില്‍ പൂമല, പാലക്കാട് മലമ്പുഴ, ശിരുവാണി, കാഞ്ഞിരംപുഴ, മങ്ങലം ഡാമുകളുടെ ഷട്ടറുകളുമാണ് ഉയര്‍ത്തിയത്.വയനാട് കാരാപ്പുഴ ഡാമിന്റെയും കോഴിക്കോട് കുറ്റ്യാടി ഡാമിന്റെയും കണ്ണൂരില്‍ പഴശ്ശി ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തി. നേരത്തെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും നിലവില്‍ നാല് ഷട്ടറുകളും താഴ്ത്തി.ചാലക്കുടി പുഴയില്‍ ജലനിരപ്പുയര്‍ന്നു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    Read More »
  • NEWS

    അപകട നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഇന്‍ഷുറന്‍സ് കമ്ബനിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

    ബംഗളൂരു :വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ പെര്‍മിറ്റോ പുതുക്കിയിട്ടില്ലെന്നതിന്റെ പേരില്‍ അപകട നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഇന്‍ഷുറന്‍സ് കമ്ബനിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇടയ്ക്ക് അടവ് മുടങ്ങിയാലും ഇന്‍ഷുറന്‍സ് പോളിസി പ്രാബല്യത്തില്‍ ഉള്ളിടത്തോളം കാലം തുക നല്‍കാന്‍ കമ്ബനിക്കു ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

    Read More »
  • NEWS

    അടുത്തത് നിങ്ങളാകരുത്; മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങരുത്

    കഴിഞ്ഞ ദിവസം കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ അഞ്ചു പേരാണ് ഒഴുക്കിൽപ്പെട്ടത്.ഇതിൽ മൂന്നു പേർ മരിക്കുകയും ചെയ്തു.സമാനമായ സംഭവം അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലും സംഭവിച്ചു.ഇവിടെ ഒരാളാണ് മരിച്ചത്.അപ്രതീക്ഷിതമായി ഒഴുക്കുവെള്ളത്തിന്റെ ശക്തി വർദ്ധിച്ചതായിരുന്നു കാരണം. മലയും മലയാളവും മാത്രമല്ല നൂറുകണക്കിന് വെള്ളച്ചാട്ടങ്ങൾ കൂടി ചേര്‍ന്നതാണ് കേരളം.പ്രത്യേകിച്ച് മഴക്കാലത്ത്.   മഴ മണ്ണിനെ അനുഗ്രഹിച്ചു കഴിഞ്ഞാൽ ഒഴുക്കുവെള്ളത്തിന്റെ മുടിയാട്ടം തുടങ്ങും.പാറക്കെട്ടുകളിൽ വന്യമായ താളങ്ങളു‍ടെ ജലതരംഗങ്ങൾ തീർത്ത് അവ പതഞ്ഞൊഴുകും, ചിലപ്പോൾ വെള്ളനുര ചിതറി.മഴയുടെ പിന്നണിയുണ്ടേൽ നിറഭേദങ്ങളോടെ….. മൺസൂൺ മണ്ണിനെ തൊടുമ്പോൾ മെലിഞ്ഞുണങ്ങിയ നീരുറവകൾ നിറഞ്ഞൊഴുകും.കേരളം അപ്പോൾ വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാടാകും.കാഴ്ചയിൽ പാൽനുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ അതിലേക്ക് ഇറങ്ങാൻ മനസ്സിനെ ക്ഷണിക്കും. എന്നാൽ ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്.വെള്ളച്ചാട്ടങ്ങൾ കാണാനുള്ളതാണ്. പ്രകൃതിയിലലിഞ്ഞ് പുതിയൊരു ഊർജം നേടാനുള്ള അവസരം.സാഹസികതയ്ക്ക് മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്തം ഓരോ യാത്രികനുമുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ…. #teamnewsthen#

    Read More »
  • Kerala

    കണ്ണൂരില്‍ നാലിടത്ത് ഉരുൾ പൊട്ടി, മാതാവിന്റെ കയ്യില്‍ നിന്ന് തെന്നി വീണ്  മലവെള്ള പാച്ചിലില്‍ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; 2 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

    കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള മലവെള്ള പാച്ചിലില്‍ രണ്ട് പേരെ കാണാതായി. ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആരോഗ്യ വകുപ്പ് നെടുംപുറം ചാൽ സബ് സെന്റർറിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നദീറയുടെ മകള്‍ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ 8 മണിയോടെ കണ്ടെത്തിയത്. വീടിന്റെ ഇരുന്നൂറ് മീറ്റർ അകലെയുള്ള കുളത്തിനരികെ നിന്നാണ് മൃതദേഹം കണ്ടെത്തിയത് രാത്രി 10 ന് മലവെള്ള പാച്ചിലിൽ മാതാവിന്റെ കയ്യില്‍ പിടിച്ചിരുന്ന കുട്ടി തെന്നി വീണ് വെള്ളത്തില്‍ ഒഴുകി പോകുകയായിരുന്നു വെളളത്തിന്റെ ഇരമ്പല്‍ കേട്ട് കുഞ്ഞുമായി വീടിന്റെ പിന്‍ഭാഗത്തേക്ക് വന്ന അമ്മയും മകളും ഒഴുക്കില്‍പെടുകയായിരുന്നു. ഇതിനിടെ നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ടു ഒഴുക്കില്‍പെട്ടു പോവുകയായിരുന്നുവത്രേ. നദീറയെയും മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കൊളക്കാട് കുടുംബക്ഷേമകേന്ദ്രത്തിലെ നഴ്സാണ് സമീറിന്റെ ഭാര്യയും ചെങ്ങന്നൂര്‍ സ്വദേശിനിയായ നദീറ. കഴിഞ്ഞ കുറച്ചുകാലമായി കൊളക്കാട് താമസിച്ചുവരികയാണ്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ…

    Read More »
  • Kerala

    കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായയാള്‍ എന്ന റെക്കോര്‍ഡ് ഇനി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വന്തം

    കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായയാള്‍ എന്ന റെക്കോര്‍ഡ് ഇനി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വന്തം. 2022 ഓഗസ്റ്റ് 2 ആവുമ്പോള്‍ നിയമസഭയില്‍ 18728 ദിവസം തികച്ചിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. നേരത്തെ കെ എം മാണിക്കായിരുന്നു ഈ റെക്കോര്‍ഡ്. അതേസമയം മന്ത്രിമാരില്‍ 10-ാം സ്ഥാനവും മുഖ്യമന്ത്രിമാരില്‍ നാലാം സ്ഥാനത്തുമാണ് ഉമ്മന്‍ചാണ്ടി. 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണ ഉമ്മന്‍ചാണ്ടി നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. രണ്ട് തവണ മന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും നാല് തവണ മന്ത്രിയായും ചുമതലയേറ്റു. വിവിധ മന്ത്രിസഭകളിലായി തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തത്  

    Read More »
  • NEWS

    തീവ്രവാദ സംഘടനയായ അൽഖ്വയ്ദയുടെ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്നു അമേരിക്ക

    തീവ്രവാദ സംഘടനയായ അൽഖ്വയ്ദയുടെ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഡ്രോൺ ആക്രമണത്തിലൂടെയാണ് അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് ഇയാളെ വധിച്ചതെന്നും അമേരിക്ക അറിയിച്ചു. അമേരിക്കയുടെ നടപടിയെ സൗദി അറേബ്യ സ്വാ​ഗതം ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു. രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു. 2020ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. സൗദി പൗരന്മാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും മതങ്ങളിലും പെട്ട ആയിരക്കണക്കിന് നിരപരാധികളെയാണ് അയ്മൻ അൽ സവാഹിരി കൊന്നൊടുക്കിയത്. യുഎസിലും സൗദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും ഹീനമായ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും…

    Read More »
  • Kerala

    ചിലത് പറഞ്ഞോട്ടെ …മന്ത്രി മുഹമ്മദ്‌ റിയാസ്

      സ്വന്തം വീട് നിര്‍മ്മാണത്തില്‍ കെട്ടിടം പണി പൂര്‍ത്തിയാക്കിയ ഉടന്‍ നമ്മള്‍ തന്നെ അത് കുത്തിപൊളിക്കുമോ? ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച നിങ്ങളുടെ വീടോ കെട്ടിടമോ ഉടനെ കുത്തിപൊളിക്കുന്നതിനെ പറ്റി നിങ്ങള്‍ ഒന്ന് സങ്കല്‍പിച്ച് നോക്കൂ! എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ കാലങ്ങളായി നടന്നുവരുന്ന വല്ലാത്തൊരു ഏര്‍പ്പാടാണ് ഇത്തരത്തിലുള്ള കുത്തിപൊളിക്കല്‍. സിവിൽ&ഇലക്ട്രികൽ 2 വിത്യസ്ത ടെണ്ടർ വിളിക്കുന്നതാണ് വിചിത്രവും,വിനാശകരവുമായ ഈ പ്രശ്നത്തിന് കാരണം. ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി ഭംഗിയായി നിര്‍മ്മിച്ച കെട്ടിടം വീണ്ടും കുത്തി പൊളിക്കുക, വീണ്ടും അറ്റകുറ്റപണി നടത്തുക എന്നിവ നമ്മുടെ നാട്ടിൽ സർവ്വ സാധാരണമാണ്. നമ്മുടെ സംസ്ഥാനത്തും ആയിരക്കണക്കിന് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിന് ശേഷം കുത്തിപൊളിച്ചിട്ടുണ്ട്. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമേഴുന്നേൽപ്പിൻ അനീതിയോടെതിർക്കിൻ” വാഗ്ഭടാനന്ദഗുരുദേവന്റെ വാക്കുകൾ അന്വർത്ഥമാക്കും വിധം അനീതി കണ്ടാൽ സടകുടഞ്ഞ് എഴുന്നേറ്റ് പ്രതികരിക്കുന്ന നമ്മുടെ നാട് പക്ഷേ ഈ വിഷയത്തിൽ വേണ്ടത്ര പ്രതികരിക്കാതെ പോയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം വേണ്ടത്ര തിരിച്ചറിയാതെ പോയതാകാം കാരണം. 2016ലെ…

    Read More »
  • Kerala

    കോൺഗ്രസ്‌ എംഎൽഎ അൻവർ സാദത്ത്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയ സത്യവാങ്മൂലത്തിലെ  വിദ്യാഭ്യാസയോഗ്യത വ്യാജം

    ആലുവയിൽനിന്നുള്ള കോൺഗ്രസ്‌ എംഎൽഎ അൻവർ സാദത്ത്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയ സത്യവാങ്മൂലത്തിലെ  വിദ്യാഭ്യാസയോഗ്യത വ്യാജം.  പരീക്ഷാകമീഷണറേറ്റിൽനിന്നുള്ള വിവരാവകാശരേഖയിലാണ് ഇതുള്ളത്‌.19-93ൽ ആലുവ എസ്‌എൻഡിപി ഹൈസ്‌കൂളിൽനിന്ന്‌ പത്താംക്ലാസ്‌ പാസായെന്നാണ്‌ അൻവർ സാദത്ത്‌ അവകാശപ്പെടുന്നത്‌. ഒ എ അൻവർ സാദത്ത്‌ എന്ന വിദ്യാർഥി 1990–-91ൽ ഒമ്പതാംക്ലാസിൽ പഠിച്ചിട്ടുണ്ട്. 1991–-92ൽ 275842 എന്ന നമ്പറിൽ എസ്‌എസ്‌എൽസിക്ക്‌ രജിസ്‌റ്റർ ചെയ്‌തെങ്കിലും പരീക്ഷ എഴുതിയില്ല. 1992–-93ൽ പ്രൈവറ്റായി രജിസ്‌റ്റർ ചെയ്‌തെങ്കിലും തോറ്റു.   2011, 2016, 2021 തെരഞ്ഞെടുപ്പിൽ ആലുവയിൽ മത്സരിച്ച്‌ ജയിച്ച അൻവർ സാദത്ത്‌ നൽകിയ വിദ്യാഭ്യാസയോഗ്യത വ്യാജമെന്ന്‌ ഇതോടെ തെളിഞ്ഞതായി രേഖ പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവർത്തകൻ ഖാലിദ്‌ മുണ്ടപ്പള്ളി പറഞ്ഞു. വ്യാജവിവരം നൽകിയതിന്റെ പേരിൽ എംഎൽഎക്കെതിരെ ഐപിസി 177 പ്രകാരം നിയമനടപടി ആവശ്യപ്പെട്ട്‌ തെരഞ്ഞെടുപ്പു കമീഷന്‌ പരാതിയും നൽകി.      

    Read More »
Back to top button
error: