KeralaNEWS

ഭാഗ്യം ഒപ്പമുണ്ട്, കാരുണ്യാ ലോട്ടറിയുടെ എണ്‍പതുലക്ഷം ലോട്ടറി വില്‍പ്പനക്കാരൻ ശശിധരന്‍പിള്ളയ്ക്ക്

ശാസ്താംകോട്ട: എല്ലാം യാദൃശ്ചികമെന്നേ പറയേണ്ടൂ. കാരുണ്യാ ലോട്ടറിയുടെ എണ്‍പതുലക്ഷം സമ്മാനം നേടിയ ലോട്ടറി വില്‍പ്പനക്കാരനായ കൊല്ലം കോവൂര്‍ പൊടിയന്‍പിള്ള എന്ന് വിളിക്കുന്ന ശശിധരന്‍പിള്ള സംഭവിച്ചതൊക്കെ സ്വപ്നമോ സത്യമോ എന്ന സന്ദേഹത്തിലാണ്. മറ്റൊരു ഏജന്റായ കാരാളിമുക്കിലെ ലതയുടെ പക്കല്‍നിന്നും ശശിധരന്‍പിള്ള എടുത്ത കെബി 899709 എന്ന നമ്പരിനാണ് ഇത്തവണ ഒന്നാം സമ്മാനം…!

സ്വന്തം ടിക്കറ്റ് വിറ്റു തീര്‍ന്നപ്പോളാണ് സ്വന്തമായൊരു ടിക്കറ്റ് ലതയുടെ കയ്യില്‍നിന്നും വാങ്ങിയത്. ശാരീരികമായ അസുഖസ്ഥിതി മൂലമാണ് ശശിധരന്‍പിള്ള ലോട്ടറി വില്‍പ്പനയിലേക്ക് തിരിഞ്ഞത്.
വസന്തകുമാരിയാണ് ഭാര്യ. മക്കള്‍.ശരത്, ശരണ്യ

Back to top button
error: