NEWS

ചക്കക്കുരു വലിച്ചെറിയരുത്; കിലോ  25 രൂപ നിരക്കിൽ ഇവിടെ എടുക്കും

            ക്കക്കുരു ഇനി                            വെറും കുരുവല്ല. വീട്ടിലേക്ക് പണം കൊണ്ടുവരുന്ന വെളുത്ത പൊന്നായി ചക്കക്കുരു മാറുകയാണ്. അതുകൊണ്ടുതന്നെ ഇനി ചക്ക കഴിച്ച് കുരു എറിഞ്ഞു കളയാൻ നിൽക്കണ്ട. പെറുക്കിക്കൂട്ടി വച്ച് നല്ല വിലക്കു വിൽക്കാം.
3 വർഷമായി വനിതകളുടെ നേതൃത്വത്തിൽ നടവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് ജാക്ക്ഫ്രൂട്ട് ഡവലപ്മെന്റ് ആൻഡ് പ്രോസസിങ് സൊസൈറ്റിയാണ് കർഷകരുടെ പക്കൽ നിന്ന് ചക്കക്കുരു ശേഖരിച്ച് തുടങ്ങിയത്.കിലോയ്ക്കു 25 രൂപ വച്ചാണ് നൽകുന്നത്.
 കർഷകരിൽ നിന്ന് എടുക്കുന്ന ചക്കക്കുരു പൊടിച്ച് മിൽക്ക് ഷേക്ക്, പായസം, ബേബിഫുഡ്, കേക്ക്, ചോക്കലേറ്റ് എന്നിങ്ങനെയുള്ള മൂല്യവർധിത ഉൽപന്നങ്ങൾ ആക്കി മാറ്റുകയാണ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്. 8547211254

Back to top button
error: