Month: August 2022

  • NEWS

    ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്തു നിന്ന് നീക്കിയത് തെറ്റായ നടപടി:കെ സുരേന്ദ്രൻ

    ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നീതീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഒരു വിഭാഗമാളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി ഭീരുത്വമായിപ്പോയെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ‘സര്‍വ്വീസില്‍ തിരിച്ചെടുത്തയാളെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് നീതീകരിക്കാനാവില്ല.ഇത് ഭരണഘടനയുടെ ലംഘനമാണ്’-സുരേന്ദ്രൻ പറഞ്ഞു.

    Read More »
  • NEWS

    മുണ്ടക്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

    മുണ്ടക്കയം:കൂട്ടിക്കൽ പുല്ലകയാറ്റില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.കുന്നുംപുറത്ത് റിയാസ് (45) ആണ് മരിച്ചത്.കൂട്ടിക്കല്‍ ടൗണിലെ ചുമട്ടുതൊഴിലാളിയാണ് റിയാസ്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ടൗണിനു സമീപം പുല്ലകയാറില്‍ റിയാസ് ഒഴുക്കില്‍പ്പെട്ടത്. റിയാസ് ഒഴുകിനടക്കുന്നതു കണ്ട് ഒരു കിലോമീറ്ററോളം നാട്ടുകാര്‍ പിന്നാലെ ഓടിയിരുന്നു. ചപ്പാത്തിനു ഒരു കിലോമീറ്റര്‍ താഴെ മണ്ണില്‍ ആഴ്ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കരകവിഞ്ഞൊഴുകുന്ന ആറ്റില്‍ പലയിടങ്ങളിലും റിയാസ് പൊങ്ങിത്താഴുന്നതു കണ്ടു. ഒടുവില്‍ ചപ്പാത്ത് പാലത്തിനു താഴെ റോഡില്‍ നിന്ന് അഞ്ചടി അകലെ മാത്രമായി റിയാസ് പൊങ്ങിവരുന്നതു കണ്ടെങ്കിലും രക്ഷിക്കാനായില്ല. ആ സമയത്തും ജീവനുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.       തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നുരാവിലെ മൃതദേഹം കണ്ടെത്തിയത്.അതേസമയം റാന്നി പമ്പയാറ്റിൽ വീണ നാറാണമൂഴി ചീങ്കയിൽ റജിയെ ഇനിയും കണ്ടെത്താനായിട്ടില്ല.ഇന്നലെ വൈകിട്ട് അത്തിക്കയം പാലത്തിൽ നിന്നാണ് റജി പമ്പയാറ്റിൽ വീണത്.ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

    Read More »
  • NEWS

    60 വയസ്സ് കഴിഞ്ഞാൽ 50,000 പെൻഷൻ; അറിയാം നാഷണല്‍ പെന്‍ഷന്‍ സ്കീമിന്റെ ഗുണങ്ങൾ

    വാര്‍ദ്ധക്യത്തില്‍ സാമ്ബത്തിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പെന്‍ഷന്‍ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്കീം. 2004-ല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി ആരംഭിച്ച എന്‍പിഎസ് പൊതുജനങ്ങള്‍ക്ക് കൂടി ചേരാവുന്ന രീയില്‍ മാറ്റം വരുത്തിയത് 2009തിലാണ്. 18 മുതല്‍ 70 വയസുള്ളവര്‍ക്കാണ് എന്‍പിഎസില്‍ ചേരാനാവുക. 60 വയസ് വരെയാണ് നിക്ഷേപം നടത്തേണ്ടത്. എന്നാല്‍ 60-70 വയസിനിടെ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് 75 വയസുവരെ നിക്ഷേപിക്കാന്‍ അവസരമുണ്ട്. പോയിന്റ് ഓഫ് പ്രസന്‍സ് സേവനകേന്ദ്രങ്ങള്‍ വഴിയാണ് എന്‍പിഎസില്‍ ചേരേണ്ടത്. പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ഈ സേവനമുണ്ട്. എന്‍പിഎസില്‍ വര്‍ഷത്തില്‍ കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കണം. നിക്ഷേപിക്കാനുള്ള തുകയ്ക്ക് പരിധിയില്ല. എന്‍പിഎസ് അക്കൗണ്ടിലെ തുക ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാന്‍ സാധിക്കും. 75 ശതമാനം തുക വരെ ഓഹരിയിലേക്ക് മാറ്റാം. 50,000 രൂപ പെന്‍ഷന്‍ വാങ്ങാം നിലവിലെ റൂള്‍ പ്രകാരം കാലാവധിയില്‍ എന്‍പിഎസില്‍ നിന്ന് മുഴുവന്‍ പണവും പിന്‍വലിക്കാന്‍ സാധിക്കില്ല. 40 ശതമാനം തുക…

    Read More »
  • NEWS

    ജൂലൈ മാസത്തിനും ആഗസ്റ്റ് മാസത്തിനും എങ്ങനെയാണ് 31 ദിവസങ്ങൾ വന്നത്?

    ചില മാസങ്ങൾക്ക് മുപ്പതും ചില മാസങ്ങൾക്ക് മുപ്പത്തിയൊന്നും ദിവസങ്ങൾ ഉണ്ടായതെങ്ങനെ ? പ്രകൃതി തന്നെയായിരുന്നു പുരാതന മനുഷ്യന്റെ കലണ്ടർ. പ്രകൃതിയിലെ ആവർത്തനങ്ങളെ നിരീക്ഷിച്ചാണ് മനുഷ്യൻ സമയത്തെ അളന്നത്.പ്രകൃതിയിൽ ആവർത്തിച്ചു വന്ന മറ്റൊരു പ്രതിഭാസമായിരുന്നു അമാവാസിയും പൗർണമിയും. ഒരു അമാവാസി മുതൽ അടുത്ത അമാവാസിവരെയും ഒരു പൗർണമി മുതൽ അടുത്ത പൗർണമിവരെയും 29½ ദിവസങ്ങളാണുള്ളതെന്ന് അവൻ കണ്ടെത്തി. ഈ സമയത്തെയാണ് മാസം എന്നു വിളിച്ചത്. മാസം (Month) എന്ന വാക്കുതന്നെ ചന്ദ്രനെ അടിസ്ഥാനമാക്കിയ സമയം എന്നർഥംവരുന്ന മൂണത്ത് (mooneth) എന്ന വാക്കിൽ നിന്നുമുണ്ടായതാണ്. ചില സമൂഹങ്ങൾ ഒന്നിടവിട്ട് 29-ഉം 30-ഉം ദിവസങ്ങളുള്ള മാസങ്ങളും മറ്റുചില സമൂഹങ്ങൾ 30 ദിവസങ്ങൾ വീതമുള്ള മാസങ്ങളും അവരുടെ കലണ്ടറിൽ ഉപയോഗിച്ചു.ചാന്ദ്രകലണ്ടറുകൾ എന്നാണ് ഇവയെ വിളിക്കുന്നത്. ഋതുക്കളുടെ ആവർത്തനം മനുഷ്യനെ വളരെയധികം ആകർഷിച്ച ഒന്നാണ്. വസന്തം, ഗ്രീഷ്മം, ശരത്, ശിശിരം എന്നിങ്ങനെയുള്ള ഋതുക്കൾ കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചു വന്നുകൊണ്ടിരുന്നു. മനുഷ്യന്റെ കൃഷിയും യാത്രകളും ആഘോഷങ്ങളുമെല്ലാം ഋതുക്കളെ അടിസ്ഥാനമാക്കിയായിരുന്നു. ഋതുക്കൾ…

    Read More »
  • NEWS

    കാന്താരി മുളകിന്റെ വില കേട്ട് ഞെട്ടരുത് !!

    മലയാളിയോട് കാന്താരി മുളകിനെപ്പറ്റി പറയേണ്ട കാര്യമില്ല.ഒരുകാലത്ത് മലയാളികളുടെ അടുക്കളയിലെ നിത്യ സാന്നിദ്ധ്യമായിരുന്നു കാന്താരി മുളക്.കേരളത്തിലെവിടെയും നല്ലതുപോലെ വളരുകയും വിളവ് തരികയും ചെയ്യുന്ന ഒരിനമാണ് ഇത്.പക്ഷെ വീട്ടിലെ ഉപയോഗത്തിനു ശേഷം ബാക്കി വരുന്ന തൊണ്ണൂറു ശതമാനവും നാം പാഴാക്കി കളയുകയാണ് ചെയ്യുന്നത്.അല്ലെങ്കിൽ ചെടിയുടെ ചുവട്ടിൽ തന്നെ പഴുത്തു വീണ് നശിച്ചുപോകുന്നു.എല്ലായിടത്തുമുണ്ട് എന്നാൽ ആർക്കും വേണ്ട-ഇതായിരുന്നു കാന്താരി മുളകിന്റെ ഒരുകാലത്തെ അവസ്ഥ ! എന്നാൽ ഇപ്പോൾ കഥയാകെ മാറിയിരിക്കുകയാണ്.റബർമരങ്ങൾക്കിടയിലും തണലിലും ഏത് ചൂടലിലും വളരുന്ന കാന്താരിമുളകിനു വിപണിയിൽ ഇപ്പോൾ പൊന്നുംവിലയാണ്.പലയിടങ്ങളിലും കിലോയ്ക്ക് 600 രൂപ വരെ ഈ വർഷം വില വന്നു.കഴിഞ്ഞ വർഷം അത് ആയിരം രൂപയ്ക്കും മുകളിൽ പോയി. ഇത് ശരിക്കും കാന്താരിയുടെ രണ്ടാം വരവാണ്.കഴിഞ്ഞ വർഷം മാർച്ച് രണ്ടാമത്തെ ആഴ്ച കൂത്താട്ടുകുളം ലേല വിപണിയില്‍ കാന്താരി മുളകിന്റെ വില കിലോഗ്രാമിന്  1300 രൂപയായിരുന്നു.ചില്ലറ വില്പന ശാലകളിലെ വില 100 ഗ്രാമിന് 200 രൂപ വരെ. ചൂടുള്ള എരിവുമായി ഒരു കാലത്ത് നമ്മുടെ അടുക്കളയില്‍ നിറഞ്ഞു നിന്ന കാന്താരി…

    Read More »
  • NEWS

    നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്

    ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്ക്. അതുകൊണ്ടുതന്നെ പലരും നിത്യവും വീട്ടില്‍ വിളക്ക് വയ്ക്കാറുണ്ട്.ചിലര്‍ രാവിലെയും ഒട്ടുമിക്കവരും വൈകിട്ടുമാണ് നിലവിളക്ക് കൊളുത്തുന്നത്.തിന്മയെ അകറ്റി നന്മയുടെ വെളിച്ചം നിറയ്ക്കാനാണ് ഇങ്ങനെ നിലവിളക്ക് വയ്ക്കുന്നത്. ദൈവങ്ങളുടെ പ്രതീകമായാണ് പലരും വിളക്കിനെ കാണുന്നത്. അതിനാല്‍ തന്നെ മനശുദ്ധിയോടും ശരീരശുദ്ധിയോടും കൂടി മാത്രമേ വിളക്ക് കൊളുത്താന്‍ പാടുള്ളൂ. ശത്രുദോഷങ്ങളകറ്റി വീട്ടില്‍ സമ്ബദ്‌സമൃദ്ധി വര്‍ദ്ധിക്കാന്‍ നിലവിളക്ക് കൊളുത്തുന്നത് സഹായിക്കുന്നു. ലക്ഷീ ദേവിയുടെ അനുഗ്രഹം നേടാന്‍ എപ്പോള്‍ വിളക്കുകൊളുത്തണമെന്ന് നോക്കാം. സൂര്യന്‍ ഉദിക്കുന്നതിന് മുമ്ബും അസ്തമിക്കുന്നതിന് മുമ്ബും വിളക്ക് കൊളുത്തുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുന്നതിലൂടെ സമ്ബത്തും ഐശ്വര്യവും വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം.തുളസിയിലകൊണ്ട് വെള്ളം തളിച്ചശേഷം മാത്രമേ വിളക്ക് കൊളുത്താന്‍ പാടുള്ളൂ എന്നും വിശ്വാസമുണ്ട്.     രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി വേണം വിളക്ക് കൊളുത്താന്‍.ഇങ്ങനെ ചെയ്താല്‍ ദുഖങ്ങള്‍ ഇല്ലാതാകും. വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി വിളക്ക് കൊളുത്തുന്നതാണ് ഉത്തമം.ഇങ്ങനെ ചെയ്താല്‍ കടബാദ്ധ്യത തീരുന്നതാണ്. വടക്ക് ദിക്കിനഭിമുഖമായി വിളക്ക് കൊളുത്തിയാല്‍ സമ്ബത്ത് വര്‍ദ്ധിക്കുമെന്നും വിശ്വാസമുണ്ട്.എന്നാല്‍…

    Read More »
  • Kerala

    മഴ :ആലുവ ശിവക്ഷേത്രം പൂര്‍ണമായും വെള്ളത്തിൽ മുങ്ങി

    മഴ ശക്തമായതിനെ തുടര്‍ന്ന്  പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. മൂവാറ്റുപുഴ പുളിന്താനത്ത് വീടുകളില്‍ വെള്ളം കയറുന്നു. മാര്‍ത്താണ്ഡവര്‍മ, മംഗലപ്പുഴ, കാലടി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. പെരിയാർ തീരത്തുള്ള കോടനാട് എലെഫന്റ്റ് പാസ് റിസോർട്ടിന് ചുറ്റും വെള്ളം കയറി. 7 പേർ ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ ഫയർഫോഴ്സ് എത്തി ഡിങ്കി വഞ്ചിയിൽ ഇവരെ സുരക്ഷിതമായി എത്തിച്ചു. മൂവാറ്റുപുഴയാർ നിറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. കൊച്ചങ്ങാടി, ഇലാഹിയ കോളനി, ഏട്ടങ്ങാടി എന്നിവിടങ്ങളിൽ നിന്നെല്ലാം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.കോതമംഗലത്ത് ആലുവ – മൂന്നാർ റോഡിൽ കോഴിപ്പിള്ളിക്കവലക്ക് സമീപം വെള്ളം കയറി.  

    Read More »
  • NEWS

    കുട്ടനാടിന്റെ സൗന്ദര്യം വെറും 400 രൂപയ്ക്ക് ആസ്വദിക്കാം

    സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ആലപ്പുഴ- കുമരകം ടൂറിസ്റ്റ് സർവീസ് ആയ ‘വേഗ 2’ ൽ 400/- രൂപയ്ക്ക് 6 മണിക്കൂർ സമയം കൊണ്ട് ആലപ്പുഴയുടെ (കുട്ടനാടിന്റെ) ജല സൗന്ദര്യം ആസ്വദിക്കാം. രാവിലെ 11 മണിക്ക്  ആലപ്പുഴ, പുന്നമടക്കായൽ,വേമ്പനാട് കായൽ,മുഹമ്മ, പാതിരാമണൽ പക്ഷി സങ്കേതം, കുമരകം, റാണി, ചിത്തിര, മാർത്താണ്ഡം, R ബ്ലോക്ക്‌ , മംഗലശ്ശേരി , കുപ്പപ്പുറം വഴി തിരികെ 5 PM ന് ആലപ്പുഴയിൽ എത്തും. കുടുംബശ്രീയുടെ രുചികരമായ മീൻകറിയടക്കമുള്ള  ഭക്ഷണം 100 നിരക്കിൽ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് AC – 600/- നോൺ AC -400 /-. ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ബോട്ടില്‍ ഉണ്ട്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ബോട്ടിന്റെ വേഗം. 120 പേർക്ക് യാത്ര ചെയ്യാം. 40  AC സീറ്റും 80 Non AC സീറ്റും. കഴിഞ്ഞ ഡിസംബറിലാണ് വേഗ-2 ടൂറിസം സര്‍വീസ് തുടങ്ങിയത്. യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമാണ് ഈ ബോട്ട് സർവീസിന് ലഭിച്ചിരിക്കുന്നത്.…

    Read More »
  • NEWS

    കർക്കിടക കഞ്ഞി ഉൾപ്പടെ 6 കഞ്ഞികൾ പരിചയപ്പെടാം 

    ‘കഞ്ഞി’ എന്നു പറയുന്നതു തന്നെ മോശം എന്നു കരുതുന്ന കാലമാണ്.’അൽപ്പം കഞ്ഞിയെടുക്കട്ടെ’ എന്ന ചോദ്യം പോലും ഇന്ന് പരിഹാസരൂപേണ ചോദിക്കുന്നവരാണ് നമ്മൾ.എന്നാൽ നമ്മുടെ പഴയ തലമുറകളുടെ ആരോഗ്യം കാത്തത് ഒരുപരിധി വരെ കഞ്ഞി തന്നെയായിരുന്നു. നമുക്കു തയാറാക്കാവുന്ന ചിലവു കുറഞ്ഞ, മികച്ച പോഷകാഹാരമാണിത്. തവിട് അധികം നഷ്‌ടപ്പെട്ടിട്ടില്ലാത്ത കുത്തരി കൊണ്ടുള്ള കഞ്ഞിക്കു ഗുണം കൂടും.അരിയുടെയും തവിടിന്റെയും പ്രധാന പോഷകാംശം കഞ്ഞിവെള്ളത്തിലായിരിക്കും.അത് ഊറ്റിക്കളഞ്ഞ് ചോറ് ആയി കഴിച്ചാലേ അന്തസ്സ് ഉള്ളൂ എന്നതു പുത്തൻമലയാളിയുടെ ശീലം. ഒരു നേരമെങ്കിലും കഞ്ഞി കുടിക്കുകയെന്നതു പണ്ടു മലയാളിയുടെ ശീലമായിരുന്നു.അന്നു മലയാളിക്ക് ആരോഗ്യവും ഉണ്ടായിരുന്നു.കഞ്ഞിയുടെ പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ‘ദേവന്മാർക്ക് അമൃതു പോലെയാണു മനുഷ്യന്മാർക്കു കഞ്ഞി’ എന്നാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ഉദ്ദണ്ഡശാസ്‌ത്രികൾ പോലും പറഞ്ഞത്. അതു കഞ്ഞിയുടെ മഹത്വം. കഞ്ഞിയെന്നത് മലയാളികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന ഭക്ഷണമാമെന്നു പറഞ്ഞാലും തെറ്റില്ല. പണ്ടത്തെ കാലത്ത് അത്താഴത്തിന് ചപ്പാത്തിയോ ചോറോ പൊറോട്ടയോ ബിരിയാണിയോ ആയിരുന്നില്ല, പതിവ്. കഞ്ഞി തന്നെയായാിരുന്നു.നല്ല ആവി പറക്കുന്ന കഞ്ഞിയും ചമ്മന്തിയും പിന്നെ എന്തെങ്കിലും തോരനുമെങ്കില്‍ അത്താഴം സുഭിഷമായി…

    Read More »
  • Kerala

    മഴക്കെടുതി :സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 757 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

      മഴക്കെടുതികൾ രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 757 പേർ ഈ ക്യാംപുകളിലുണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179 പേർ കുട്ടികളുമാണ്. തിരുവനന്തപുരത്ത് രണ്ടു ക്യാംപുകൾ തുറന്നു. 29 പേരെ ഇവിടേയ്ക്കു മാറ്റിപ്പാർപ്പിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാംപിൽ അഞ്ചു പേരും പത്തനംതിട്ടയിൽ 10 ക്യാംപുകളിലായി 120 പേരും ആലപ്പുഴയിൽ രണ്ടു ക്യാംപുകളിലായി 22 പേരും കോട്ടയത്ത് 15 ക്യാംപുകളിലായി 177 പേരെയും മാറ്റിപ്പാർപ്പിച്ചു. എറണാകുളത്ത് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു ക്യാംപ് തുറന്നിട്ടുണ്ട്. ഇടുക്കിയിൽ ആറു ക്യാംപുകളിലായി 105 പേരെയും തൃശൂരിൽ അഞ്ചു ക്യാംപുകളിലായി 225 പേരെയും മലപ്പുറത്ത് രണ്ടു ക്യാംപുകളിലായി ആറു പേരെയും മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ മൂന്നു ക്യാംപുകളിൽ 38 പേരും കണ്ണൂരിൽ രണ്ടു ക്യാംപുകളിലായി 31 പേരും കഴിയുന്നുണ്ട്.

    Read More »
Back to top button
error: