കഴിഞ്ഞ ദിവസം കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ അഞ്ചു പേരാണ് ഒഴുക്കിൽപ്പെട്ടത്.ഇതിൽ മൂന്നു പേർ മരിക്കുകയും ചെയ്തു.സമാനമായ സംഭവം അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലും സംഭവിച്ചു.ഇവിടെ ഒരാളാണ് മരിച്ചത്.അപ്രതീക്ഷിതമായി ഒഴുക്കുവെള്ളത്തിന്റെ ശക്തി വർദ്ധിച്ചതായിരുന്നു കാരണം.
മലയും മലയാളവും മാത്രമല്ല നൂറുകണക്കിന് വെള്ളച്ചാട്ടങ്ങൾ കൂടി ചേര്‍ന്നതാണ് കേരളം.പ്രത്യേകിച്ച് മഴക്കാലത്ത്.
മഴ മണ്ണിനെ അനുഗ്രഹിച്ചു കഴിഞ്ഞാൽ ഒഴുക്കുവെള്ളത്തിന്റെ മുടിയാട്ടം തുടങ്ങും.പാറക്കെട്ടുകളിൽ വന്യമായ താളങ്ങളുടെ ജലതരംഗങ്ങൾ തീർത്ത് അവ പതഞ്ഞൊഴുകും, ചിലപ്പോൾ വെള്ളനുര ചിതറി.മഴയുടെ പിന്നണിയുണ്ടേൽ നിറഭേദങ്ങളോടെ…..
മൺസൂൺ മണ്ണിനെ തൊടുമ്പോൾ മെലിഞ്ഞുണങ്ങിയ നീരുറവകൾ നിറഞ്ഞൊഴുകും.കേരളം അപ്പോൾ വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാടാകും.കാഴ്ചയിൽ പാൽനുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ അതിലേക്ക് ഇറങ്ങാൻ മനസ്സിനെ ക്ഷണിക്കും. എന്നാൽ ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്.വെള്ളച്ചാട്ടങ്
#teamnewsthen#