KeralaNEWS

കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായയാള്‍ എന്ന റെക്കോര്‍ഡ് ഇനി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വന്തം

കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായയാള്‍ എന്ന റെക്കോര്‍ഡ് ഇനി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വന്തം. 2022 ഓഗസ്റ്റ് 2 ആവുമ്പോള്‍ നിയമസഭയില്‍ 18728 ദിവസം തികച്ചിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. നേരത്തെ കെ എം മാണിക്കായിരുന്നു ഈ റെക്കോര്‍ഡ്.

അതേസമയം മന്ത്രിമാരില്‍ 10-ാം സ്ഥാനവും മുഖ്യമന്ത്രിമാരില്‍ നാലാം സ്ഥാനത്തുമാണ് ഉമ്മന്‍ചാണ്ടി. 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണ ഉമ്മന്‍ചാണ്ടി നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. രണ്ട് തവണ മന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും നാല് തവണ മന്ത്രിയായും ചുമതലയേറ്റു. വിവിധ മന്ത്രിസഭകളിലായി തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തത്

 

Back to top button
error: