Month: August 2022

  • Crime

    അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

    അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നാളം പിലാമിറ്റത്ത് വീട്ടില്‍ ബൈജുവിനെ (32) അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതുകണ്ടപ്പോള്‍ കുട്ടിയുടെ അമ്മ ബഹളം വെച്ചു. തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ മൊഴിപ്രകാരം പോലീസ് ബൈജുവിനെതിരേ കേസെടുത്തു. ബൈജുവിനെ അടൂര്‍ ബൈപ്പാസിന് സമീപത്തുനിന്ന് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ ടി.ഡി.പ്രജീഷ്, സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, അമല്‍, പ്രവീണ്‍, നിസ്സാര്‍, അരുണ്‍, സതീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.  

    Read More »
  • Kerala

    രാത്രി കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രത വേണമെന്ന് കണ്ണൂര്‍, പാലക്കാട് കളക്ടര്‍മാര്‍

    കണ്ണൂര്‍: കണ്ണൂരിലെ മലയോര മേഖലയിൽ അതീവ ജാഗ്രത വേണമെന്ന് ജനങ്ങളോട് ജില്ലാ കളക്ടര്‍. മലയോര മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ് പിന്നാലെയാണ് കളക്ടറുടെ അഭ്യര്‍ത്ഥന. കനത്ത മഴ തുടരുന്ന സാഹചര്യത്തിലെ ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലും ജനങ്ങൾക്ക് ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നൽകി. ഇന്ന് രാത്രി കനത്ത മഴ മുന്നറിയിപ്പ് ഉള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഒറ്റപ്പാലം, മണ്ണാർക്കാട്, അട്ടപ്പാടി മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള എല്ലാ ജനപ്രതിനിധികൾക്കും അറിയിപ്പ് നൽകിയതായും ജില്ലാ കലക്ടർ അറിയിച്ചു. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…

    Read More »
  • Business

    65 വയസ്സ് വരെ പൈലറ്റുമാര്‍ക്ക് എയര്‍ ഇന്ത്യയെ പറപ്പിക്കാം; അതുകഴിഞ്ഞാല്‍, പൈലറ്റുമാരെ എയര്‍ ഇന്ത്യ പറപ്പിക്കും !

    മുംബൈ: സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ (Air India) പൈലറ്റുമാരുടെ സർവീസ് 65 വയസ്സ് വരെ തുടരാം എന്നറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം നിലവിൽ  58 വയസ്സാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പൈലറ്റുമാരെ 65 വയസ്സ് വരെ ജോലി ചെയ്യാൻ അനുവദിക്കുന്നുണ്ട്. മിക്ക എയർലൈൻ കമ്പനികളും പൈലറ്റുമാരുടെ സർവീസ് 65 വയസ്സ് വരെ പ്രയോജനപ്പെടുത്താറുണ്ട്. നിലവിൽ എയർ ഇന്ത്യ ജീവനക്കാർക്ക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എയർലൈനിന്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശീലനം ലഭിച്ച പൈലറ്റുമാരെ ആവശ്യമുള്ളതിനാൽ വിരമിക്കലിന് ശേഷം കരാർ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്ക് കൂടി പൈലറ്റുമാരുടെ സർവീസ് ദീർഘിപ്പിക്കാൻ  എയർ ഇന്ത്യ പദ്ധതിയിടുന്നു. ഇതിനായി, രണ്ട് വർഷത്തിനുള്ളിൽ വിരമിക്കുന്ന പൈലറ്റുമാരുടെ യോഗ്യത പരിശോധിക്കാൻ മാനവ വിഭവശേഷി വകുപ്പ്, ഓപ്പറേഷൻ വിഭാഗം, ഫ്ലൈറ്റ് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന്  എയർ ഇന്ത്യ അറിയിച്ചു. കമ്മിറ്റി  ഷോർട്ട്‌ലിസ്റ്റ് ചെയ്ത…

    Read More »
  • Kerala

    എത്ര ചികിത്സിച്ചിട്ടും അഞ്ചുവയസുകാരന്റെ ത്വക് രോഗം മാറുന്നില്ല; അന്വേഷണത്തിനൊടുവില്‍ എട്ടുമാസമായി മൂക്കിലിരുന്ന സേഫ്റ്റി പിന്‍ ‘രഹസ്യം’ പുറത്തെടുത്ത് ഡോക്ടര്‍

    മലപ്പുറം: ത്വക് സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയെത്തിയ അഞ്ചുവയസുകാരന്റെ മൂക്കില്‍ സേഫ്റ്റി പിന്‍. എട്ടുമാസമായി മൂക്കില്‍ തറച്ചിരുന്ന സൂചി മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ഓപ്പറേഷന്‍ കൂടാതെതന്നെ പിന്‍ പുറത്തെടുത്ത് ഡോക്ടര്‍മാര്‍. പോരൂര്‍ അയനിക്കോട് സ്വദേശിയായ കുട്ടിയുടെ മൂക്കിലാണ് പിന്‍ കണ്ടെത്തതിയത്. തുടര്‍ന്ന് നിംസ് ആശുപത്രി എമര്‍ജന്‍സി വിഭാഗം ഡോ. രമേശിന്റെ സഹായത്തോടെ ഇ എന്‍ ടി ഡോക്ടര്‍ ഫാരിഷ ഹംസയുടെ നേതൃത്വത്തില്‍ പിന്‍ പുറത്തെടുക്കുകയായിരുന്നു. ത്വക് സംബന്ധമായ അസുഖത്തിന് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയതായിരുന്നു കുട്ടി. എന്നാല്‍ പലതവണ ചികിത്സ നല്‍കിയിട്ടും അസുഖം ഭേദമാവായില്ല. തുടര്‍ന്ന് ത്വക് ഡോക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് മാസങ്ങള്‍ക്കുമുമ്പ് പിന്‍ മൂക്കില്‍ പോയ സംഭവം പുറത്തുവരുന്നത്. മൂക്കിനുള്ളിലകപ്പെട്ട പിന്‍ പിന്നീട് പുറത്തേക്ക് പോയതായാണ് കുട്ടിയും കുടുംബവും പറഞ്ഞത്. എന്നാല്‍, വിശദപരിശോധനയില്‍ കുട്ടിയുടെ മൂക്കിനകത്ത് പിന്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എട്ടുമാസത്തോളം മൂക്കിനകത്ത് ഇരുന്നതുകാരണം കോശങ്ങള്‍ വളര്‍ന്ന് പിന്‍ ശരീരത്തിനുള്ളില്‍ അകപ്പെട്ട അവസ്ഥയില്‍ ആയിരുന്നെന്ന് എക്സ്റേയില്‍ വ്യക്തമായി. പിന്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍…

    Read More »
  • Kerala

    സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിതിന്റെ പേര് ശുപാര്‍ശ ചെയ്തു

    ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിതിന്റെ പേര് ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് പിന്‍ഗാമിയുടെ പേര് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. ഈ മാസം 26-നാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിരമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ 49-ാമത്തെ ചീഫ് ജസ്റ്റിസിന്റെ പേര് അദ്ദേഹം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒരു ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് 30 ദിവസം മുമ്പ് പുതിയ ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അത് വൈകിച്ചു. ഇതോടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു നിലവിലെ ചീഫ് ജസ്റ്റിസിനോട് തന്റെ പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സീനിയോറിറ്റിയില്‍ രണ്ടാം സ്ഥാനത്തുള്ള ലളിതിനെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഓഗസ്റ്റ് 27-ന് പുതിയ ചീഫ് ജസ്റ്റിസായി യു.യു ലളിത് സത്യപ്രതിജ്ഞ ചെയ്യും. നവംബര്‍ 5-ന് അദ്ദേഹം വിരമിക്കും. വളരെ കുറഞ്ഞ കാലയളവില്‍ മാത്രമാവും…

    Read More »
  • Kerala

    ശബരിമല സമരംകൊണ്ട് ആര്‍ക്കെന്ത് ഗുണം ഉണ്ടായെന്ന് വെള്ളാപ്പള്ളി നടേശന്‍; സമരമുണ്ടാക്കിയത് മൂന്ന് തമ്പ്രാന്മാര്‍ ചേര്‍ന്ന്, കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം കൂടിയെന്നും വിമര്‍ശനം

    തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാനത്തു നടന്ന സമരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല സമരം ആര്‍ക്ക് വേണ്ടിയായിരുന്നു എന്നും സമരം കൊണ്ട് ആര്‍ക്കെന്ത് ഗുണം ഉണ്ടായിഎന്നും അദ്ദേഹം ചോദിച്ചു. സമരത്തില്‍ പങ്കെടുത്തവര്‍ കേസില്‍ കരുങ്ങി കഴിയുന്നു. ശബരിമല സ്ത്രീ പ്രവേശത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോ ചിലര്‍ സമരവുമായി ഇറങ്ങിയതാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതി. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം മുന്‍പത്തേക്കാളും കൂടി. ബിജെപിയെ മാത്രം പറയാനില്ല. ശബരിമല സമരത്തോട് ആദ്യമേ എസ്എന്‍ഡിപിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാര്‍ ചേര്‍ന്നാണ് സമരമുണ്ടാക്കിയത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതിനിടെ, നവോത്ഥാന സമിതി സജീവമാക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയായി കണ്‍വീനര്‍ സ്ഥാനം പുന്നല ശ്രീകുമാര്‍ ഒഴിഞ്ഞു. തിരക്കുകള്‍ കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം. സര്‍ക്കാരിന്റെ നയങ്ങളോടുള്ള അതൃപ്തി ആണ് യാഥാര്‍ത്ഥ കാരണമെന്നാണ് സൂചന.…

    Read More »
  • Kerala

    അടിമാലി-കുമളി ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു; നടപടി സംരക്ഷണഭിത്തിയടക്കം റോഡിന്റെ ഭാഗങ്ങള്‍ ഒഴുകിപ്പോയതിനെത്തുടര്‍ന്ന് 

    കുമളി: അടിമാലി-കുമളി ദേശീയപാതയില്‍ ജില്ലാ കല്കടര്‍ ഗതാഗതം നിരോധിച്ചു. കനത്ത ഒഴുക്കില്‍ സംരക്ഷണഭിത്തിയടക്കം റോഡിന്റെ ഭാഗങ്ങള്‍ ഒഴുകിപ്പോയതിനെത്തുടര്‍ന്നാണ് നടപടി. അടിമാലി-കുമളി ദേശീയപാതയില്‍ കല്ലാര്‍ക്കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ വെള്ളകുത്തിന് സമീപമാണ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത്. അപകടാവസ്ഥ കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിക്കുകയായിരുന്നു. ജില്ലയില്‍ മഴ ശക്തമായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കല്ലാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് തുടര്‍ച്ചയായി അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണി മുതല്‍ കല്ലാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 10 ക്യൂമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കല്ലാര്‍ ചിന്നാര്‍ പുഴകളുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    Read More »
  • India

    നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റതിന് ആമസോണിന് 1 ലക്ഷം രൂപ പിഴ; വിറ്റുകിട്ടിയ 6.14 ലക്ഷം ഉപഭോക്താക്കൾക്ക് തിരികെ നൽകണം

    ഡൽഹി: ഓണ്‍ലൈൻ കച്ചവടമേഖലയിൽ ഇന്ത്യയില്ലെ ഏറ്റവുമധികം ഉപഭോക്താക്കളുള്ള, വിശ്വാസ്യതയുള്ള ഒരു സൈറ്റാണ് ആമസോണ്‍ എന്ന് പറയാം. എന്നാല്‍ ഇത്തരമൊരു കമ്പനിക്കെതിരേ വരുന്ന പരാതി തീര്‍ച്ചയായും ഉത്പന്നങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉപഭോക്താക്കളെ രണ്ടാമതൊന്ന് കൂടി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഏതുതരം ഉത്പന്നങ്ങളാണെങ്കിലും അവയ്ക്ക് അടിസ്ഥാനപരമായി ചില സവിശേഷതകള്‍ നിര്‍ബന്ധമായും ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ വില്‍പനാവകാശം നല്‍കൂ. ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ വിപണിയിലിറക്കുന്ന ഉത്പന്നങ്ങള്‍ അത് കണ്ടെത്തപ്പെട്ട് കഴിഞ്ഞാല്‍ തിരിച്ചെടുപ്പിക്കുകയും അതാത് കമ്പനികള്‍ നിയമനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യാറുണ്ട്. അത്തരത്തില്‍ നിയമനടപടി നേരിട്ടിരിക്കുകയാണ് ഓണ്‍ലൈൻ കച്ചവടമേഖലയില്‍ പ്രമുഖശക്തിയായ ആമസോണ. ആമസോണ്‍ നിലവില്‍ നിയമനടപടി നേരിട്ടിരിക്കുന്നത് പ്രഷര്‍ കുക്കറിന്‍റെ പേരിലാണെന്നതും ശ്രദ്ധേയമാണ്. നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റഴിച്ചു എന്ന് കണ്ടെത്തിയതിന് പിന്നാലെ ‘സെൻട്രല്‍ കണ്‍സ്യൂമര്‍ പ്രോട്ടക്ഷൻ അതോറിറ്റി’ (സിസിപിഎ) ആണ് ആമസോണിനെതിരെ നടപടിയെടുത്തിരിക്കുന്നത്. 2,265 കുക്കറുകളാണ് ആകെ ഇത്തരത്തില്‍ വിറ്റഴിച്ചിരിക്കുന്നത്. ഇവയെല്ലാം ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് തിരിച്ചെടുപ്പിക്കണം. അതിന്‍റെ വില ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുകയും വേണം. കൂട്ടത്തില്‍ മാനദണ്ഡങ്ങള്‍ അനുസരിക്കാതെ…

    Read More »
  • Kerala

    പുന്നല ശ്രീകുമാര്‍ നവോത്ഥാന സംരക്ഷണ സമിതി കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു; പി. രാമഭദ്രന്‍ പുതിയ കണ്‍വീനര്‍

    തിരുവനന്തപുരം: കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ നവോത്ഥാന സംരക്ഷണ സമിതി കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. പി രാമഭദ്രനാണ് പുതിയ കണ്‍വീനര്‍. തിരക്കുകള്‍ കാരണം പദവി ഒഴിയുന്നു എന്നാണ് ശ്രീകുമാറിന്റെ ഔദ്യോഗിക വിശദീകരണമെങ്കിലും സര്‍ക്കാരിന്റെ നയങ്ങളോടുള്ള അതൃപ്തിയാണ് രാജിക്കുപിന്നിലെന്നാണ് വിലയിരുത്തല്‍. സമിതി സജീവമാക്കാനുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കങ്ങള്‍ക്കിടെയാണ് കണ്‍വീനര്‍ സ്ഥാനം പുന്നല ശ്രീകുമാര്‍ ഒഴിഞ്ഞിരിക്കുന്നത്.  ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ വന്‍ എതിര്‍പ്പുകളെ നേരിടാനായിരുന്നു സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് സമിതി ഉണ്ടാക്കിയത്. വനിതാമതിലടക്കം തീര്‍ത്ത് മുന്നോട്ട് പോയ സമിതി പിന്നെ നിര്‍ജ്ജീവമായി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമായാണ് വീണ്ടും സമിതിയോഗം വിളിച്ചത്. നിയമാവലി അംഗീകരിച്ച് സമിതി സ്ഥിരം സംവിധാനമാക്കുകയാണ്. വര്‍ഗ്ഗീയ ശക്തികളെ നേരിടാനാണ് നീക്കമെന്നാണ് വിശദീകരണം.

    Read More »
  • NEWS

    കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

    പാലക്കാട്: തച്ചമ്പാറയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ കൊളത്തൂര്‍ ഓണപ്പുട കല്ലിങ്ങല്‍ തൊടി സബീറലി മകന്‍ സുഹൈബ് (28), കരിങ്കല്ലത്താണി താഴേക്കോട് കുളക്കാടന്‍ വീട്ടില്‍ സജ്ജാഫ് ഭാര്യ സുറുമി (22) എന്നിവരാണ് മരിച്ചത്. പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്ബാറ പെട്രോള്‍ പമ്ബിന് സമീപം പാലക്കാട് ഭാഗത്ത് നിന്ന് വന്ന കാറും എതിരെ വന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.വ്യാഴാഴ്ച മൂന്നു മണിയോടെയാണ് സംഭവം. മരിച്ച സുഹൈബ് ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്നതാണ്.സുറുമിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.പിക്കപ്പ് വാന്‍ ഡ്രൈവര്‍ കാടാമ്ബുഴ കാരേക്കാട് താണിക്കല്‍ മുഹമ്മദ് മകന്‍ സൈത്(64), കാര്‍ യാത്രക്കാരിയും മരിച്ച സുറുമിയുടെ പിതൃസഹോദരന്‍ കരിങ്കല്ലത്താണി കുളക്കാടന്‍ വീട്ടില്‍ ഹനീഫ മകള്‍ ഹന്ന (18) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ വട്ടമ്ബലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
Back to top button
error: