NEWS

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു

പാലക്കാട്: തച്ചമ്പാറയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു.
മലപ്പുറം പെരിന്തല്‍മണ്ണ കൊളത്തൂര്‍ ഓണപ്പുട കല്ലിങ്ങല്‍ തൊടി സബീറലി മകന്‍ സുഹൈബ് (28), കരിങ്കല്ലത്താണി താഴേക്കോട് കുളക്കാടന്‍ വീട്ടില്‍ സജ്ജാഫ് ഭാര്യ സുറുമി (22) എന്നിവരാണ് മരിച്ചത്.
പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്ബാറ പെട്രോള്‍ പമ്ബിന് സമീപം പാലക്കാട് ഭാഗത്ത് നിന്ന് വന്ന കാറും എതിരെ വന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.വ്യാഴാഴ്ച മൂന്നു മണിയോടെയാണ് സംഭവം.

മരിച്ച സുഹൈബ് ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്നതാണ്.സുറുമിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.പിക്കപ്പ് വാന്‍ ഡ്രൈവര്‍ കാടാമ്ബുഴ കാരേക്കാട് താണിക്കല്‍ മുഹമ്മദ് മകന്‍ സൈത്(64), കാര്‍ യാത്രക്കാരിയും മരിച്ച സുറുമിയുടെ പിതൃസഹോദരന്‍ കരിങ്കല്ലത്താണി കുളക്കാടന്‍ വീട്ടില്‍ ഹനീഫ മകള്‍ ഹന്ന (18) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ വട്ടമ്ബലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: