CrimeNEWS

അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നാളം പിലാമിറ്റത്ത് വീട്ടില്‍ ബൈജുവിനെ (32) അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതുകണ്ടപ്പോള്‍ കുട്ടിയുടെ അമ്മ ബഹളം വെച്ചു.

തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ മൊഴിപ്രകാരം പോലീസ് ബൈജുവിനെതിരേ കേസെടുത്തു. ബൈജുവിനെ അടൂര്‍ ബൈപ്പാസിന് സമീപത്തുനിന്ന് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ ടി.ഡി.പ്രജീഷ്, സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, അമല്‍, പ്രവീണ്‍, നിസ്സാര്‍, അരുണ്‍, സതീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.

 

Back to top button
error: