KeralaNEWS

പുന്നല ശ്രീകുമാര്‍ നവോത്ഥാന സംരക്ഷണ സമിതി കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു; പി. രാമഭദ്രന്‍ പുതിയ കണ്‍വീനര്‍

തിരുവനന്തപുരം: കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ നവോത്ഥാന സംരക്ഷണ സമിതി കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. പി രാമഭദ്രനാണ് പുതിയ കണ്‍വീനര്‍. തിരക്കുകള്‍ കാരണം പദവി ഒഴിയുന്നു എന്നാണ് ശ്രീകുമാറിന്റെ ഔദ്യോഗിക വിശദീകരണമെങ്കിലും സര്‍ക്കാരിന്റെ നയങ്ങളോടുള്ള അതൃപ്തിയാണ് രാജിക്കുപിന്നിലെന്നാണ് വിലയിരുത്തല്‍.

സമിതി സജീവമാക്കാനുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കങ്ങള്‍ക്കിടെയാണ് കണ്‍വീനര്‍ സ്ഥാനം പുന്നല ശ്രീകുമാര്‍ ഒഴിഞ്ഞിരിക്കുന്നത്.  ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ വന്‍ എതിര്‍പ്പുകളെ നേരിടാനായിരുന്നു സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് സമിതി ഉണ്ടാക്കിയത്. വനിതാമതിലടക്കം തീര്‍ത്ത് മുന്നോട്ട് പോയ സമിതി പിന്നെ നിര്‍ജ്ജീവമായി.

Signature-ad

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമായാണ് വീണ്ടും സമിതിയോഗം വിളിച്ചത്. നിയമാവലി അംഗീകരിച്ച് സമിതി സ്ഥിരം സംവിധാനമാക്കുകയാണ്. വര്‍ഗ്ഗീയ ശക്തികളെ നേരിടാനാണ് നീക്കമെന്നാണ് വിശദീകരണം.

Back to top button
error: