Month: August 2022

  • Local

    സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനം നാളെ തുടങ്ങും, മൂന്ന് ദിവസത്തെ സമ്മേളനമാമാങ്കം പ്രളയവും പെരുമഴയും പ്രമാണിച്ച് ഒരു ദിവസമാക്കണമെന്ന് ആവശ്യം; സി.കെ ശശിധരൻ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയും

    പ്രളയത്തിനും പെരുമഴയ്ക്കും ഇടയിൽ സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് നാളെ കൊടി ഉയരുകയാണ്. മൂന്ന് വർഷം കൂടുമ്പോഴാണ് സാധാരണ പാർട്ടി ഘടകങ്ങളുടെ സമ്മേളനങ്ങൾ നടക്കുന്നത്. എന്നാൽ 2018 ലെയും ’19ലെയും പ്രളയവും തുടർന്നു വന്ന കോവിഡ് മഹാമാരിയും മൂലം സമ്മേളനം യഥാസമയം നടന്നില്ല. അങ്ങനെ നീണ്ട ഒരിടഇടവേളയ്ക്കു ശേഷമാണ് സി.പി.ഐ ജില്ലാ സമ്മേളനം നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്നത്. മൂന്ന് ദിവസങ്ങളിലെ സമ്മേളനമാമാങ്കം ഒരു ദിവസമായി ചുരുക്കണമെന്നാണ് പാർട്ടിയിൽ ചിലരുടെ അഭിപ്രായം. കാരണം പ്രളയവും ഉരുൾപൊട്ടലും മൂലം ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ജില്ലാ സമ്മേളനത്തിനായി സ്വരൂപിച്ച പണം ദുരിതാശ്വാസത്തിനായി ചെലവഴിക്കണമെന്നും പാർട്ടി പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരാകണമെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഈ സമ്മേളനത്തോടെ പാർട്ടി ജില്ലാ നേതൃത്വത്തിലേയ്ക്ക് പുതിയ ഭാരവാഹികൾ കടന്നു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. 2008 മുതൽ കഴിഞ്ഞ 14 വർഷമായി ജില്ലാ സെക്രട്ടറിയായി തുടരുകയാണ് നിലവിലുള്ള ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ. സംസ്ഥാന സെക്രട്ടറി…

    Read More »
  • Kerala

    തിരിമറി ഭയക്കേണ്ട, പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളെയും ആഭരണങ്ങളെയും സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും തങ്ങളുടെ പക്കല്‍ സുരക്ഷിതമെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളെയും ആഭരണങ്ങളെയും സംബന്ധിച്ച മുഴുവന്‍ രേഖകളും സുപ്രീം കോടതിയില്‍ ഭദ്രമായിരിക്കുമെന്നും രേഖകളില്‍ തിരിമറി നടക്കുമെന്ന ആശങ്ക വേണ്ടെന്നും ജസ്റ്റിസ് എം.ആര്‍. ഷാ. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നടത്തിയ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് കേസിലെ വിവിധ കക്ഷികളുടെ അഭിഭാഷകരെ കാണിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. പുരാവസ്തുക്കളും ആഭരണങ്ങളും സംബന്ധിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടത്തിയ കണക്കെടുപ്പുമായി ബന്ധപ്പെട്ട് കൊച്ചിന്‍ രാജകുടുംബ പ്രതിനിധികളുടെ ഹര്‍ജി പരിഗണിക്കവേയാന് കോടതിയുടെ പ്രതികരണം.പുരാവസ്തുക്കളും ആഭരണങ്ങളും സംബന്ധിച്ച് നേരത്തെ നടത്തിയ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. കോടതി നിര്‍ദേശപ്രകാരം, രേഖകള്‍ ഒരു പെട്ടിയിലാക്കിയാണ് ദേവസ്വം ബോര്‍ഡ് കൈമാറിയത്. എന്നാല്‍ രേഖകള്‍ പലതും മലയാളത്തില്‍ ആയതിനാല്‍ കോടതിക്ക് ഇത് മനസിലാക്കാന്‍ ബുദ്ധിമുട്ട് ആകുമെന്ന് കൊച്ചിന്‍ രാജകുടുംബ പ്രതിനിധിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ഇത് ശരിവച്ച കോടതി, എന്നാല്‍ രേഖകള്‍ എല്ലാം കോടതിയുടെ പരിഗണനയില്‍…

    Read More »
  • Kerala

    രാത്രിയില്‍ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കണം, മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണം; തമിഴ്‌നാടിന് കേരളത്തിന്റെ കത്ത്

    തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് പരമാവധി കുറച്ചു നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ അതിതീവ്ര മഴയാണ് കാലാവസ്ഥ പ്രവചിച്ചിരിക്കുന്നത്. ജലനിരപ്പ് നിലവിൽ 136 അടിയിലേക്ക് എത്തുകയും ചെയ്തു. ഇതേ തുടർന്ന് ജനങ്ങൾ ആശങ്കയിലാണ്. രാത്രിയില്‍ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്താല്‍ ഡാം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാന്‍ ഡാമിലെ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കണം. അണക്കെട്ട് തുറക്കും മുന്‍പ് ജനങ്ങള്‍ക്ക് മതിയായ മുന്നറിയിപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും മുന്‍ കാലങ്ങളിലെ പോലെ രാത്രിയില്‍ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കത്തില്‍ ആവശ്യപ്പെട്ടു.

    Read More »
  • Kerala

    വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍…

    തിരുവനന്തപുരം: കനത്തമഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, ആലപ്പുഴ, പാലക്കാട്, കോട്ടയം, പത്തനംതിട്ട , ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ അവധി പ്രഖ്യാപിച്ചത്. നാളെയും ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.  പത്തനംതിട്ട അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുകയും ശക്തമായ മഴ പെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് അഞ്ചിന് (5/08/22) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.  ആലപ്പുഴ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസറ്റ് 5 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച…

    Read More »
  • Kerala

    കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു

    തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു. വീട്ടിലെ ശുചിമുറിയില്‍ കാല്‍വഴുതിവീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷച്ചിരിക്കുകയാണ്. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ പ്രതാപവര്‍മ്മ തമ്പാന്‍ കുണ്ടറ പേരൂര്‍ സ്വദേശിയാണ്. പി. ഗോപാല പണിക്കരുടെയും കെ. ഭാരതിയുടെയും മകനായി 1959 സെപ്റ്റംബര്‍ 20ന് കൊല്ലത്തു ജനിച്ചു. കെ.എസ്.യുവിലൂടെയാണ് രാഷ്ടീയ രംഗത്തേയ്ക്കു പ്രവേശിച്ചത്. കൊല്ലം എസ്.എന്‍ കോളജിലായിരുന്നു വിദ്യാഭ്യാസം. 12 വര്‍ഷക്കാലം തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെഎസ്‌യുവിന്റെ ഏക ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, കെപിസിസി നിര്‍വാഹക സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 മുതല്‍ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ച ജി. പ്രതാപവര്‍മ്മ തമ്പാന്‍ മുന്‍ ചാത്തന്നൂര്‍ എംഎല്‍എയാണ്. ഭാര്യ ദീപ തമ്പാന്‍. ഒരു മകനും മകളുമുണ്ട്.

    Read More »
  • NEWS

    മുഹറം അവധി ഓ​ഗസ്റ്റ് ഒന്‍പതിലേക്ക് പുനര്‍ നിശ്ചയിച്ച്‌ സര്‍ക്കാർ

    തിരുവനന്തപുരം: മുഹറം അവധി ഓ​ഗസ്റ്റ് ഒന്‍പതിന് പുനര്‍ നിശ്ചയിച്ച്‌ സര്‍ക്കാര്‍. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍ നിശ്ചയിച്ചത്. നേരത്തെ ഓഗസ്റ്റ് എട്ട് തിങ്കളാഴ്ചയാണ് അവധി. പുനര്‍ നിശ്ചയിച്ചതിലൂടെ എട്ടാം തീയതി പ്രവൃത്തി ദിനമായിരിക്കും.     സ്‌കൂളുകള്‍ക്ക് പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയ്ക്കടക്കം ഒന്‍പതിന് അവധിയായിരിക്കും.

    Read More »
  • Kerala

    തെന്മല പരപ്പാര്‍ അണക്കെട്ടിലെ ഷട്ടര്‍ നാളെ ഉയര്‍ത്തും; കല്ലടയാറ്റില്‍ ജലനിരപ്പുയരും

    തെന്മല: പരപ്പാര്‍ അണക്കെട്ടിലെ ഷട്ടര്‍ നാളെ ഉയര്‍ത്തും. രാവിലെ 11-ന് മൂന്ന് ഷട്ടറുകളും ഘട്ടംഘട്ടമായി 50 സെ.മീറ്റര്‍ വീതമാണ് ഉയര്‍ത്തുക. ഷട്ടറുയര്‍ത്തുന്നതോടെ നിറഞ്ഞുകിടക്കുന്ന കല്ലടയാറ്റിലേക്ക് കൂടുതല്‍ വെള്ളമെത്തും. ഇതോടെ 90 സെ.മീറ്റര്‍വരെ ജലനിരപ്പുയരും. അതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കേണ്ടതുണ്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ് 109.69 മീറ്ററാണ്. മഴ കുറവാണെങ്കിലും വെള്ളം ഒഴുകിയെത്തുന്നതില്‍ കുറവുണ്ടായിട്ടില്ല. 115.82 മീറ്റര്‍ സംഭരണശേഷിയുള്ള പരപ്പാര്‍ അണക്കെട്ടിലെ ജലനിരപ്പ് 109 മീറ്ററിനു മുകളിലേക്കുയര്‍ന്നതോടെയാണ് ഷട്ടറുകള്‍ നാളെ ഉയര്‍ത്തുന്നത്. നിലവില്‍ ഡാമില്‍ നിലനിര്‍ത്തേണ്ട വെള്ളത്തിന്റെ അളവ് 107.56 മീറ്ററാണ്. ഉള്‍ക്കൊള്ളുന്നതിന്റെ 71 ശതമാനം ജലമാണ് സംഭരണിയിലുള്ളത്. ഒരു ജനറേറ്റര്‍ വഴി മാത്രമാണ് വൈദ്യുതോത്പാദനം നടക്കുന്നത്. ഷട്ടറുയര്‍ത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഡാമിന്റെ ചരിത്രത്തിലാദ്യമായി ജൂണ്‍ മാസത്തില്‍ ഷട്ടര്‍ ഉയര്‍ത്തേണ്ടിവന്നിരുന്നു. അടിയന്തര ആവശ്യങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പരുകള്‍: കൊല്ലം-0474 2794002,0474 2742116, കരുനാഗപ്പള്ളി-0476 2620223, കുന്നത്തൂര്‍-0476 2830345, കൊട്ടാരക്കര-0474 2454623, പുനലൂര്‍-0475 2222605, പത്തനാപുരം-0475 2350090.  

    Read More »
  • Crime

    സീതത്തോടിലൂടെ ഒഴുകിയെത്തിയ കാട്ടുതടി പിടിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ

    പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് കരകവിഞ്ഞ കാട്ടുതടി പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടമൺപാറ സ്വദേശികളായ രാഹുൽ, വിപിൻ, നിഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സീതത്തോടിൽ മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഈ യുവാക്കൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഉച്ചയോടെയാണ് ഇവരുടെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇവരെ മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കോട്ടമൻപാറ സ്വദേശികളായ രാഹുൽ സന്തോഷ്‌, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തും അറസ്റ്റ് ചെയ്തതും. കനത്ത മഴ കാരണം തിങ്കളാഴ്ച ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ കനത്ത മഴ പെയ്തത്തിന് പിന്നാലെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ഇതിനിടെയാണ് സീതത്തോടിൽ കുത്തിയൊലിച്ചു വന്ന മലവെള്ളത്തിലേക്ക് ചാടിയിറങ്ങി ഇവര്‍ വനത്തിൽ നിന്നും ഒഴുകി വന്ന കാട്ടുതടിക്ക് മേലെ നീന്തി…

    Read More »
  • India

    ഇഡി രാജ്യത്തെ സൂപ്പർ പട്ടാളമായി മാറിയിരിക്കുന്നു; ഇഡിക്കെതിരെ കെ.സി. വേണുഗോപാൽ

    ദില്ലി: നാഷണല്‍ ഹെറാള്‍ഡ് മന്ദിരത്തിലെ യങ് ഇന്ത്യൻ ഓഫീസ് ഇഡി മുദ്രവെച്ചതിനെതിരെ കെ സി വേണുഗോപാല്‍. ഇഡി രാജ്യത്തെ സൂപ്പർ പട്ടാളമായി മാറിയിരിക്കുകയാണെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സഭ നടക്കുമ്പോള്‍ സമൻസ് അയച്ച് രാജ്യസഭ പ്രതിപക്ഷ നേതാവിനെ ഇഡി വിളിപ്പിക്കുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത നടപടിയാണ്. സഭയിലെ മര്യാദകൾക്ക് വിരുദ്ധമാണിത്. ഇഡി നടപടിയെ നിയമപരമായി നേരിടാന്‍ ഭയമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിഷയത്തില്‍ നാളെയും പ്രതിഷേധിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അടക്കം മാര്‍ച്ച് നടത്തും. പ്രതിഷേധിക്കാന്‍ പാടില്ലെന്ന ദില്ലി പൊലീസ് നോട്ടീസ് കിട്ടിയെന്നും വേണുഗോപാല്‍ പറഞ്ഞു. ദില്ലി പൊലീസ് ഭയപ്പെടുത്താൻ നോക്കണ്ട. പൊലീസ് നടപടി ഉണ്ടായാൽ നേരിടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്തെ യങ് ഇന്ത്യൻ കമ്പനി ഓഫീസ് ഇഡി മുദ്രവെച്ചതിനെതിരെ രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു . മുദ്രാവാക്യം വിളികളുമായി ബഹളം തുടർന്ന സാഹചര്യത്തില്‍…

    Read More »
  • Kerala

    ”നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ… പ്രിയപ്പെട്ട കളക്ടര്‍ മാമന്‍”; ആലപ്പുഴയിലെ അവധിപ്രഖ്യാപനം രണ്ടാം ദിനവും സൂപ്പര്‍ഹിറ്റ്!

    ആലപ്പുഴ: അവധിക്കായി മറ്റു ജില്ലകളിലെ കലക്ടര്‍മാരുടെ പേജുകളില്‍ ട്രോളും കമന്റുമായി വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്ന കാഴ്ചകള്‍ക്കിടെ ആലപ്പുഴ കലക്ടറെ പ്രശംസകൊണ്ട് മൂടുകയാണ് വിദ്യാര്‍ഥികള്‍. വിവാദങ്ങള്‍ക്കിടെ ആലപ്പുഴ കലക്ടറായി ചുമതലയേറ്റ കൃഷ്ണ തേജയാണ് വിദ്യാര്‍ഥികളെ കയ്യിലെടുത്ത് വീണ്ടും ജില്ലയുടെ സ്റ്റാറായി മാറിയിരിക്കുന്നത്. അപ്രതീക്ഷിതമായി ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തെത്തിയ കൃഷ്ണ തേജ സ്ഥാനം ഏറ്റെടുത്ത് ആദ്യം ഒപ്പിട്ട ഉത്തരവ് വിദ്യാര്‍ഥികള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതായിരുന്നു. ഇത് ഇന്നലെ വൈറലായതിനു പിന്നാലെ കലക്ടറുടെ ഇന്നത്തെ അവധിയും ഹിറ്റായിക്കഴിഞ്ഞു. ”പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ… മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുന്‍പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്‌നേഹത്തോടെ പറയണം. നല്ല ശീലങ്ങള്‍ പാലിക്കണം. മിടുക്കരാകണം. ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ…

    Read More »
Back to top button
error: