KeralaNEWS

അടിമാലി-കുമളി ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു; നടപടി സംരക്ഷണഭിത്തിയടക്കം റോഡിന്റെ ഭാഗങ്ങള്‍ ഒഴുകിപ്പോയതിനെത്തുടര്‍ന്ന് 

കുമളി: അടിമാലി-കുമളി ദേശീയപാതയില്‍ ജില്ലാ കല്കടര്‍ ഗതാഗതം നിരോധിച്ചു. കനത്ത ഒഴുക്കില്‍ സംരക്ഷണഭിത്തിയടക്കം റോഡിന്റെ ഭാഗങ്ങള്‍ ഒഴുകിപ്പോയതിനെത്തുടര്‍ന്നാണ് നടപടി.

അടിമാലി-കുമളി ദേശീയപാതയില്‍ കല്ലാര്‍ക്കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ വെള്ളകുത്തിന് സമീപമാണ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത്. അപകടാവസ്ഥ കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിക്കുകയായിരുന്നു.

Signature-ad

ജില്ലയില്‍ മഴ ശക്തമായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കല്ലാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് തുടര്‍ച്ചയായി അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണി മുതല്‍ കല്ലാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 10 ക്യൂമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

കല്ലാര്‍ ചിന്നാര്‍ പുഴകളുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Back to top button
error: