Month: August 2022
-
NEWS
യുഎഇയില്‍ കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് അധികൃതര്‍
അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ ഒരു കുട്ടിയെ കാണാതായെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അജ്‍മാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. 13 വയസുകാരനായ ആണ്‍കുട്ടിയെ കാണാനില്ലെന്ന തരത്തിലുള്ള സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ വീട്ടിലുണ്ടായ ചില പ്രശ്നങ്ങള്‍ കാരണം വീടുവിട്ടിറങ്ങിയ കുട്ടിയെ മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് കണ്ടെത്തി തിരികെ എത്തിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെ ചില പ്രശ്നങ്ങള്‍ കാരണം മകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് കാണിച്ച് കുട്ടിയുടെ പിതാന് പരാതി നല്‍കിയിരുന്നുവെന്ന് അല്‍ നുഐമിയ കോംപ്രഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ മേധാവ് ലെഫ്. കേണല്‍ മുഹമ്മദ് അബ്‍ദുല്ല അബു ശെഹാബ് അറിയിച്ചു. കുട്ടിയെ കണ്ടെത്താന്‍ പിതാവ് പൊലീസിന്റെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തെരച്ചില്‍ നടത്തുകയും 14 മണിക്കൂറിനകം കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയും ചെയ്‍തു. شرطة عجمان تنفي إشاعة فقدان طفل في امارة عجمان pic.twitter.com/4uqeBE8h0p — ajmanpoliceghq (@ajmanpoliceghq) August 5, 2022…
Read More » -
India
ജഗ്ദീപ് ധന്‍കര്‍ ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതി
ദില്ലി : ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധൻകര്‍ ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15 വോട്ടുകൾ അസാധുവായി. 200 വോട്ടുകൾ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് എന്നാൽ അതുപോലും നേടാനായില്ല. 780 എംപിമാരിൽ 725 പേരാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്തു. അസുഖബാധിതർ ആയതിനാൽ രണ്ട് ബിജെപി എംപിമാർ വോട്ട് ചെയ്തില്ല. സണ്ണി ഡിയോൾ, സഞ്ജയ് ദോത്രെ എന്നിവരാണ് വോട്ട് ചെയ്യാതിരുന്ന ബിജെപി എംപിമാര്‍. 36 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍മാത്രമാണ് വോട്ട് ചെയ്തത്. 34 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വിമത എംപിമാരായ ശിശിർ അധികാരി, ദിബേന്ദു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്. അടുത്ത വ്യാഴാഴ്ചയാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക. അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയിൽ പ്രവര്‍ത്തിച്ചയാളാണ് ജഗ്ദീപ്…
Read More » -
Kerala
പ്രവാസികള്‍ക്ക് പുനരധിവാസ പാക്കേജിനായി പ്രത്യേകം സഹായം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ
പ്രവാസികള്‍ക്ക് പുനരധിവാസ പാക്കേജിനായി പ്രത്യേകം സഹായം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം. കേരള സര്‍ക്കാര്‍ 2000 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ജോണ്‍ ബ്രിട്ടാസ് എം.പിക്ക് വിദേശകാര്യ മന്ത്രാലയം രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് സാഹചര്യത്തിലടക്കം മറ്റ് രാജ്യങ്ങളില്‍ നിന്നും ജോലി നഷ്ടമായി തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാനം സഹായം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രവാസികളുടെ പ്രശ്നങ്ങളെ തഴയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. പ്രവാസികളുടെ പുനരധിവാസത്തിന് 2000 കോടിയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍ സമ്മതിച്ചു. എന്നാല്‍ പാക്കേജ് അനുവദിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രനിലപാട്.15ാം ധനകാര്യകമ്മീഷന്റെ കണക്ക് പ്രകാരം 2021 മുതല്‍ 2026 വരെ സംസ്ഥാനത്തിന് നല്‍കേണ്ട 37,814 കോടിയാണെന്നും ഇതില്‍ 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കേണ്ട 19,891 കോടി നല്‍കിയെന്നും കൂടാതെ 2022-23…
Read More » -
Crime
ബഹ്‌റൈനില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ കോടതിയില്‍ നടപടി തുടങ്ങി
മനാമ: ബഹ്റൈനില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ കോടതിയില്‍ നടപടി തുടങ്ങി. മനാമയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. 36ഉം 44ഉം 47ഉം വയസ് പ്രായമുള്ള സ്ത്രീകളാണ് വിചാരണ നേരിടുന്നത്. ഇവരില്‍ രണ്ട് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഒളിവിലുള്ള ഒരു പ്രതിയുടെ അസാന്നിദ്ധ്യത്തിലാണ് വിചാരണ തുടങ്ങിയത്. 24 വയസുകാരിയായ ഒരു യുവതിയെ തട്ടിക്കൊണ്ട് പോയതിനും അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. ഇരകളാക്കപ്പെടുന്ന യുവതികളെ ഉപയോഗിച്ച് അനധികൃതമായി പ്രതികള്‍ പണം സമ്പാദിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്‍താണ് ഇവര്‍ 24 വയസുകാരിയെ സ്വന്തം നാട്ടില്‍ നിന്ന് ബഹ്റൈനില്‍ എത്തിച്ചതെന്ന് ഇവര്‍ പ്രോസിക്യൂഷനോട് പറഞ്ഞു. വിമാനത്താവളത്തിലെത്തിയപ്പോള്‍ സംഘത്തിലെ ഒരാള്‍ ടാക്സി അയച്ച് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെവെച്ചാണ് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചത്. യുവതി വിസമ്മതിച്ചപ്പോള്‍ 900 ദിനാര്‍ (1.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നല്‍കിയാല്‍ മോചിപ്പിക്കാമെന്നായിരുന്നു മറുപടി. പിന്നീട് ഇവര്‍ യുവതിയെ…
Read More » -
Tech
നിങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്‌തോ? എങ്കില്‍ ഓണ്‍ലൈനായി സ്റ്റാറ്റ്സ് പരിശോധിക്കാം
ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31 ആയിരുന്നു. സമയം നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇനി അപേക്ഷിക്കുന്നവർക്ക് പിഴയൊടു കൂടി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. അതേസമയം ഐടിആർ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകരുടെ അവസാന തീയതി ഒക്ടോബർ 31 ആണ്. 021-22 സാമ്പത്തിക വർഷത്തിൽ അടച്ച അധിക നികുതി തുക ഇനിയും ലഭിച്ചിട്ടില്ലെങ്കിൽ നികുതിദായകർക്ക് അവരുടെ ആദായ നികുതി റീഫണ്ട് അപേക്ഷയുടെ ഇപ്പോഴത്തെ നില ഓൺലൈനായി പരിശോധിക്കാം. തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് ഐടിആർ റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനിൽ എങ്ങനെ പരിശോധിക്കാം നികുതിദായകർക്ക് ഐടിആർ ഫയൽ ചെയ്ത് 10 ദിവസത്തിന് ശേഷം ഐടിആർ റീഫണ്ട് നില പരിശോധിക്കാൻ സാധിക്കും. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് ഒരാളുടെ ഐടിആർ റീഫണ്ട് നില ഓൺലൈനായി പരിശോധിക്കാം. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ അക്‌നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം എന്നറിയാം. 1] ആദായ…
Read More » -
India
യുവാവിനെ വടിവാളുകൊണ്ട് ആക്രമിച്ചു, ഗുരുതര പരിക്ക്; നൂപുർ ശർമയെ പിന്തുണച്ചതിനാലെന്ന് പരാതി
അഹമദ്നഗർ(മഹാരാഷ്ട്ര): പ്രവാചകൻ മുഹമ്മദിനെതിരെയുള്ള പരാമർശത്തിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചതിന് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ 23കാരനെ ആൾക്കൂട്ടം ആക്രമിച്ചെന്ന് പരാതി. മൂർച്ചയുള്ള ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചതിനാൽ ഗുരുതര പരിക്കേറ്റ യുവാവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പ്രധാന പ്രതികൾ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു. സണ്ണി രാജേന്ദ്ര പവാർ (പ്രതീക്) എന്ന യുവാവിനാണ് മർദ്ദനമേറ്റത്. തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റതിനാൽ ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് പറഞ്ഞു. അഹമ്മദ്‌നഗർ ജില്ലാ ആസ്ഥാനത്ത് നിന്ന് 222 കിലോമീറ്റർ അകലെ കർജാത്ത് പട്ടണത്തിലെ അക്കാബായ് ചൗക്കിലാണ് ആക്രമണം നടന്നത്. സംഘടിച്ചെത്തിയ 14 പേർ വാൾ, വടി, ഹോക്കി സ്റ്റിക്കുകൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കേസിലെ പരാതിക്കാരനായ പവാറും സുഹൃത്തും മെഡിക്കൽ ഷോപ്പിന് സമീപം സുഹൃത്തിനെ കാത്തുനിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. യുവാവ് നൂപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ്…
Read More » -
Kerala
കരിപ്പൂരിൽ 50 ലക്ഷം രൂപയുടെ ആശുപത്രി കെട്ടിടം, വിമാനാപകടത്തിന് രക്ഷകരായെത്തിയ തദ്ദേശിയർക്കുള്ള കാരുണ്യോപഹാരം
കരിപ്പൂർ വിമാനാപകടത്തിന് രണ്ടുവർഷം തികയുന്ന വേളയിൽ ആ നാട്ടുകാരുടെ ത്യാഗത്തിനുള്ള ഉപഹാരവുമായി വിമാനത്തിലെ യാത്രക്കാർ. കോവിഡ് ഭീതിയുടെ കാലത്ത്, കോരിച്ചൊരിയുന്ന മഴയിൽ വിമാനാപകടത്തിൽപ്പെട്ടവരുടെ ജീവൻരക്ഷിക്കാൻ എല്ലാംമറന്ന് മുന്നിട്ടിറങ്ങിയ നാട്ടുകാർക്കായി വിമാനത്തിലെ യാത്രക്കാരുടെ കൂട്ടായ്മ ആശുപത്രി കെട്ടിടം നിർമിച്ചുനൽകുന്നു. കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ ചിറയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ് 50 ലക്ഷം രൂപ മുടക്കി കെട്ടിടം നിർമിച്ചുനൽകുന്നത്. ഓഗസ്റ്റ് ഏഴാം തീയതി കരിപ്പൂരിലെ അപകടസ്ഥലത്തിന് സമീപം നടക്കുന്ന ചടങ്ങിൽ ഇതുസംബന്ധിച്ച ധാരണപത്രം കൈമാറുമെന്ന് എം.ഡി.എഫ്. കരിപ്പൂർ ഫ്ളൈറ്റ് ക്രാഷ് ആക്ഷൻ കൗൺസിൽ ലീഗൽ കൺവീനർ സജ്ജാദ് ഹുസൈൻ അറിയിച്ചു. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുമാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ. കരിപ്പൂരിലെ ദുരന്തത്തിൽ പ്രദേശവാസികളുടെ കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കോവിഡ് ഭീതി കാരണം ആളുകൾ പുറത്തിറങ്ങാൻപോലും മടിക്കുന്ന കാലത്താണ് കരിപ്പൂരിലും പരിസരപ്രദേശത്തുള്ളവർ ദുരന്തസ്ഥലത്തേക്ക് ഓടിയെത്തിയത്. വിമാനത്തിലെ അവസാന ആളെ വരെ പുറത്തെടുത്ത് എല്ലാ ചികിത്സാസഹായവും ഉറപ്പുവരുത്തി മണിക്കൂറുകൾക്ക്…
Read More » -
Kerala
വിലക്കിയത് ഞാനാണ്, എന്റെ വിലക്ക് നാളെ തീരില്ല; യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന നിലപാടിലുറച്ച് ഇ.പി. ജയരാജന്‍
തിരുവനന്തപുരം: യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന നിലപാടിലുറച്ച് ഇ.പി. ജയരാജന്‍. വിലക്കിയത് ഞാനാണ്, എന്റെ വിലക്ക് നാളെ തീരില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോയുടെ വിലക്ക് തീരാനാരിക്കെയാണ് ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ജയരാജന് മൂന്ന് ആഴ്ചത്തേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തിലാണ് ഇന്‍ഡിഗോയുടെ നടപടി. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അവരെ തള്ളി വീഴ്ത്തിയ ജയരാജന്റെയും മൊഴി കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന വാദമാണ് ജയരാജന്‍ ഉന്നയിച്ചത്. എന്നാല്‍ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ വാദം. ഇരുകൂട്ടരുടെയും…
Read More » -
India
ക്രെഡിറ്റ് സ്‌കോറിൽ സംശയങ്ങളുണ്ടോ? പരാതികൾ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ നേരിട്ട് ആർബിഐയെ സമീപിക്കാം
ദില്ലി: ക്രെഡിറ്റ് സ്‌കോറുകളെ കുറിച്ചും മറ്റ് അനുബന്ധ വിഷയങ്ങളെ കുറിച്ചുമുള്ള പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ഉപഭോക്താക്കൾക്ക് ഇനി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിക്കാം. ക്രെഡിറ്റ് ബ്യൂറോകൾ എന്നറിയപ്പെടുന്ന ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളെ സെൻട്രൽ ബാങ്കിന്റെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീമിന് കീഴിൽ ഉൾപ്പെടുത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ധനനയ അവലോകന ഫലം പ്രഖ്യാപിക്കവെയാണ് ക്രെഡിറ്റ് ബ്യൂറോകൾക്കെതിരായ പരാതിളെ കുറിച്ച് ഗവർണർ വ്യക്തമാക്കിയത്. ക്രെഡിറ്റ് ബ്യൂറോകൾക്കെതിരായ പരാതികൾ പരിഹരിക്കാൻ ഉപഭോക്താക്കൾക്ക് ചെലവ് രഹിത ബദൽ പരിഹാര സംവിധാനം നൽകും എന്നും ആർബിഐ ഗവർണർ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ നാല് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ഉണ്ട്. ഇക്വിഫാക്സ്, എക്സ്പീരിയൻ, ട്രാൻസ് യൂണിയൻ സിബിൽ, സിആർഐഎഫ് ഹൈമാർക്ക് എന്നിവയാണ് അവ. ക്രെഡിറ്റ് സ്‌കോറുകൾ കുറയുന്നതിലും കൂടുന്നതിലുമെല്ലാം വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പരാതികൾ ഉയരാറുണ്ട്. ഈ പരാതികൾ തൃപ്തികരമായോ സമയോചിതമായോ പരിഹരിച്ചില്ലെങ്കിൽ, അവരുടെ സേവനങ്ങളിലെ കുറവുകൾ ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കെതിരെ പരാതികൾ ഫയൽ…
Read More » -
NEWS
ഹരിപ്പാട് 48 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഹരിപ്പാട് : മണ്ണാറശാലയിൽ 48 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുലാംപ്പറമ്ബ് വടക്ക് പഴഞ്ചത്തില്‍ വീട്ടില്‍ ശ്യാമകുമാറിന്റെ മകള്‍ ദൃശ്യയാണ് മരിച്ചത്. കുളിപ്പിക്കവേ കിണറ്റില്‍ വീണതെന്നാണ് കുട്ടിയുടെ അമ്മ ദീപ്തിയുടെ മൊഴി. ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് വിവരം.പോലീസ് അന്വേഷണം ആരംഭിച്ചു.
Read More »