IndiaNEWS

സഹപ്രവര്‍ത്തകന്‍ തുരുതുരാ വെടിയുതിര്‍ത്തു; സി.ആര്‍.പി.എഫ്. ജവാന് ദാരുണാന്ത്യം

കൊല്‍ക്കത്ത: കൊല്‍ക്കത്ത മ്യൂസിയത്തിനോടുള്ള ചേര്‍ന്നുള്ള സി.ആര്‍.പി.എഫ് ബാരക്കിലുണ്ടായ വെടിവയ്പില്‍ ജവാന് ദാരുണാന്ത്യം. സഹപ്രവര്‍ത്തകന്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ത്തതോടെ സി.ആര്‍.പി.എഫ്. ജവാന് വെടിയേറ്റത്.

ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. സര്‍വീസ് തോക്ക് ഉപയോഗിച്ചാണ് കോണ്‍സ്റ്റബിള്‍ വെടിയുതിര്‍ത്തത്. ഇന്നലെ െവെകുന്നേരം ആറരയ്ക്കാണ് സംഭവം. പ്രകോപനകാരണം വ്യക്തമല്ല. വെടിയേറ്റ ജവാന്‍മാരില്‍ ഒരാളുടെ നില ഗുരുതരമാണ്. പ്രതിയെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തു.

പോലീസിന്റെ കാറിനു നേര്‍ക്കും സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ വെടിയുതിര്‍ത്തതായി പോലീസ് കമ്മിഷണര്‍ അറിയിച്ചു. ഡ്രൈവര്‍ക്കു പരുക്കേറ്റു.കൊല്‍ക്കത്ത മ്യൂസിയത്തിന്റെ സംരക്ഷണച്ചുമതല 2019 ഡിസംബറിലാണ് സി.ആര്‍.പി.എഫ് ഏറ്റെടുത്തത്. കേന്ദ്ര സംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള സ്വയംകല്‍പ്പിത മ്യൂസിയമാണിത്.

Back to top button
error: