തിരുവനന്തപുരം: സെര്‍വര്‍ അപ്ഗ്രഡേഷന് ജോലികള്‍ നടക്കുന്നതിനാല്‍ പിഎസ്സി ഔദ്യോഗിക വെബ്സൈറ്റില്‍ സേവനങ്ങള്‍ 3 ദിവസത്തേക്ക് ലഭ്യമാകില്ലെന്ന് പിഎസ്സി അറിയിച്ചു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പുള്ളത്.
സെര്‍വറുകളുടെ അപ്ഗ്രഡേഷന് ജോലികള്‍ ഓഗസ്റ്റ് 7,8,9 തീയതികളില്‍ നടക്കുന്നതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഒറ്റത്തവണ രജിസ്ട്രേഷന് (തുളസി), ഡിപ്പാര്ട്ടെമന്റല് ടെസ്റ്റ് രജിസ്ട്രേഷന് തുടങ്ങിയ സേവനങ്ങള്‍ ഉദ്യോഗാര്‍ത്തികള്‍ക്ക് ലഭ്യമാകുന്നതല്ല എന്ന് അറിയിക്കുന്നു. ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.