IndiaNEWS

‘എൻ്റെ റേഷൻ-എൻ്റെ അവകാശം’; റേഷൻ കാർഡ് രജിസ്ട്രേഷൻ ആരംഭിച്ച് കേന്ദ്രം, കേരളത്തിലേക്ക് ഇപ്പോഴില്ല

ദില്ലി: റേഷൻ കാർഡിന് പൊതു രജിസ്‌ട്രേഷൻ ആരംഭിച്ച് കേന്ദ്ര സർക്കാർ. ഭവനരഹിതർ, നിരാലംബർ, കുടിയേറ്റക്കാർ, മറ്റ് അർഹരായ ഗുണഭോക്താക്കൾ എന്നിവർക്ക് റേഷൻ കാർഡിന് അപേക്ഷിക്കുന്നതിനായാണ് വെബ് അധിഷ്ഠിത രജിസ്ട്രേഷൻ സൗകര്യം ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായിരിയ്ക്കും ഈ സൗകര്യം ലഭ്യമാകുക. തുടക്കത്തിൽ ഈ സംവിധാനം കേരളത്തിലേക്കില്ല.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമ അടിസ്ഥാനമാക്കി ഏകദേശം 81.35 കോടി ആളുകൾക്ക് സർക്കാർ പരിരക്ഷ നൽകുന്നുണ്ട്.  നിലവിൽ, ഏകദേശം 79.77 കോടി ആളുകൾക്ക് ഈ നിയമപ്രകാരം ഉയർന്ന സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ നൽകുന്നുണ്ട്.  1.58 കോടി ഗുണഭോക്താക്കളെ കൂടി കൂട്ടിച്ചേർക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Signature-ad

അർഹരായ ഗുണഭോക്താക്കളെ വേഗത്തിൽ കണ്ടെത്തുന്നതിനും അത്തരക്കാർക്ക് റേഷൻ കാർഡ് വിതരണം ചെയ്യുന്നതിനും സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘പൊതു രജിസ്ട്രേഷൻ സൗകര്യം’ (എന്റെ റേഷൻ-എന്റെ അവകാശം) ആരംഭിച്ചതെന്ന് ഭക്ഷ്യ സെക്രട്ടറി സുധാംശു പാണ്ഡെ പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ 4.7 കോടി റേഷൻ കാർഡുകൾ വിവിധ കാരണങ്ങളാൽ റദ്ദാക്കിയതായും സെക്രട്ടറി അറിയിച്ചു. അർഹരായ ഗുണഭോക്താക്കൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്ഥിരമായി പുതിയ കാർഡുകൾ നൽകുന്നു.

തുടക്കത്തിൽ, പുതിയ വെബ് അധിഷ്ഠിത സൗകര്യം 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാകും. ഈ മാസം അവസാനത്തോടെ 36 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഈ സൗകര്യത്തിന് കീഴിലാകും. അസം, ഗോവ, ലക്ഷദ്വീപ്, മഹാരാഷ്ട്ര, മേഘാലയ, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, ത്രിപുര, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവയാണ് 11 സംസ്ഥാനങ്ങ.

Back to top button
error: