CrimeNEWS

പത്തും നാലും വയസുള്ള കുട്ടികളെ തനിച്ചാക്കി വീട്ടുകാര്‍ പള്ളിയില്‍പ്പോയി; കത്തിയുമായി മുഖംമൂടിധാരികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കുട്ടികള്‍, രക്ഷപ്പെട്ടത് അയല്‍വീട്ടില്‍ ഓടിക്കയറി

വടശേരിക്കര: പത്തും നാലും വയസുള്ള കുട്ടികളെ വീട്ടുകാരില്ലാത്ത തക്കം നോക്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. പത്തും നാലും വയസുള്ള കുട്ടികളെ വീട്ടിലാക്കിയ ശേഷം വീട്ടുകാര്‍ പള്ളിയില്‍ പോയി. ഈ സമയത്താണ് മുഖം മൂടിധാരി കയ്യില്‍ കത്തിയുമായി ആക്രമിക്കാനെത്തിയതെന്നാണ് കുട്ടികള്‍ പറയുന്നത്.

അത്തിക്കയം കണ്ണമ്പള്ളിയില്‍ ആണ് സംഭവം. ആളില്ലാത്ത സമയം നോക്കി എത്തിയ മുഖംമൂടി ധാരികള്‍ കത്തികാട്ടി കുട്ടികളെ ഭീക്ഷണിപ്പെടുത്തകയും ചെയ്തു. അലറി വിളിച്ച കുട്ടികള്‍ സമീപവാസിയും പൊതുപ്രവര്‍ത്തകനുമായ ജോണ്‍മാത്യു ചക്കിട്ടയിലിന്റെ വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത് എന്നാണ് പറയുന്നത്.

Signature-ad

ഈ സമയം മുഖംമൂടിധാരി വാഹനത്തില്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുനാട് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കറുത്ത വസ്ത്രമണിഞ്ഞെത്തിയ അക്രമി മുഖംമൂടിയും െകെയുറയും ധരിക്കുകയും െകെയില്‍ കത്തി കരുതിയിരുന്നുവെന്നും കുട്ടികള്‍ പറയുന്നു. സംഭവം നിമിഷങ്ങള്‍ക്കകം നാട്ടില്‍ പരന്നതോടെ ജനങ്ങള്‍ കനത്ത ജാഗ്രതയിലാണ്.

 

Back to top button
error: