CrimeNEWS

കറിയില്‍ ഉപ്പുകൂടിയതില്‍ തര്‍ക്കം; കട്ടയും കത്തിയുമായി ഏറ്റുമുട്ടി അഥിതിതൊഴിലാളികള്‍; കുത്തേറ്റയാള്‍ ആശുപത്രിയില്‍, സുഹൃത്ത് അറസ്റ്റില്‍

റാന്നി: കറിയില്‍ ഉപ്പ് കൂടിയതുമായി ബന്ധപ്പെട്ട് അഥിതി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്. സുഹൃത്ത് അറസ്റ്റില്‍. അസം സ്വദേശിയായ ധനഞ്ജയ് ബര്‍മന്‍ എന്ന തൊഴിലാളിക്കാണ് കുത്തേറ്റത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തും സഹതാമസക്കാരനുമായ ഷിബാര്‍ജുന്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു.

വടശേരിക്കര-ഒളികല്ല് റോഡരികിലെ കട്ട നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളായ ഇരുവരും ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടിയത്. അസാം സ്വദേശികളായ ആറു തൊഴിലാളികളാണ് താമസ സ്ഥലത്ത് ഉണ്ടായിരുന്നത്. രാവിലെ ഉണ്ടാക്കിയ കറിയില്‍ ഉപ്പു കൂടിയത് ചോദ്യം ചെയ്തുണ്ടായ തര്‍ക്കത്തിനിടയില്‍ ധനഞ്ജയ് ബര്‍മന്‍ കട്ട കൊണ്ട് ഷിബാര്‍ജുന്‍ ദാസിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ ഷിബാര്‍ജുന്‍ കറിക്കത്തി കൊണ്ട് ധനഞ്ജയിനെ വെട്ടുകയായിരുന്നു.

Signature-ad

അമിത അളവില്‍ രക്തം വാര്‍ന്നു പോകുന്നതു കണ്ട് ഭയന്ന പ്രതി സംഭവസ്ഥലത്തുനിന്നു രക്ഷപെട്ടു. നാടുവിടാനുള്ള ശ്രമത്തിനിടെ റെയില്‍വേ സ്‌റ്റേഷനിലെത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പെരുനാട് പോലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. െകെയ്ക്കു സാരമായി മുറിവേറ്റ ധനഞ്ജയ് ദാസ് കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.

 

Back to top button
error: