Month: August 2022
-
NEWS
കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് വെട്ടേറ്റു
കൊല്ലം : പെരിനാട് ഇടവട്ടത്ത് രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പൂജപ്പുര യൂണിറ്റ് സെക്രട്ടറി അഭിലാഷ് (26-ചന്തു), യൂണിറ്റ് കമ്മിറ്റി അംഗം യദുകൃഷ്ണ(22) എന്നിവര്‍ക്കുനേരെയായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി ഒമ്ബതോടെയാണ് സംഭവം.യുവമോര്‍ച്ച മണ്ഡലം ഭാരവാഹി ആദര്‍ശിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിൽ വയറിന് കുത്തേറ്റ അഭിലാഷിന്റെ പരിക്ക് ഗുരുതരമാണ്. അഭിലാഷിന്റെ നേതൃ-ത്വത്തില്‍ അടുത്തിടെ നിരവധിപേരാണ് ബിജെപി വിട്ട് സിപിഐ എമ്മിനൊപ്പമെത്തിയത്. ഇതിന്റെ വൈരാഗ്യമാണെന്നാണ് സൂചന. ആദര്‍ശ്, വിപിന്‍, വിശാഖ്, രാജേന്ദ്രന്‍പിള്ള തുടങ്ങി എട്ടോളം പേർ അടങ്ങിയ ആര്‍എസ്‌എസ് സംഘമാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
Read More » -
NEWS
വൻതോതിൽ ഡോളര്‍ വിറ്റൊഴിച്ച് റിസർവ് ബാങ്ക്
ന്യൂഡൽഹി : പണപ്പെരുപ്പം തുടർച്ചയായ ആറാം മാസവും ഉയർന്നതോടെ കരുതൽ ശേഖരത്തിൽ നിന്നും വൻതോതിൽ ഡോളർ വിറ്റൊഴിച്ച് റിസർവ് ബാങ്ക്. രൂപയുടെ തളര്‍ച്ചയുടെ ആഘാതം കുറയ്ക്കാനാണ് നിലവിലെ കരുതല്‍ ശേഖരത്തില്‍ നിന്നും വന്‍ തോതിലാണ് ആര്‍ബിഐയ്ക്ക് ഡോളര്‍ വിറ്റഴിക്കേണ്ടി വന്നത്.കൂടാതെ, ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്കും ഉയരുകയാണ്. വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
Read More » -
Crime
പട്ടാപകൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ താഴ്ത്തി, കൊലപാതകം മോഷണ ശ്രമത്തിനിടയിൽ എന്ന് പൊലീസ്
സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥയായ വീട്ടമ്മയെ പട്ടാപ്പകല്‍ കൊലപ്പെടുത്തി കിണറ്റില്‍ കെട്ടിത്താഴ്ത്തി. തലസ്ഥാന നഗരത്തിലെ കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ (68)യാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് അറുപതിനായിരം രൂപയും നഷ്ടമായിട്ടുണ്ട്. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്. മനോരമയെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്നലെ രാത്രി പതിനൊന്നര മണിയോടെ സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളിയതാകാനാണു സാധ്യതയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിന്നു. തുടർന്നു ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്നു മൃതദേഹം കിട്ടിയത്. മനോരമയുടെ വീടിന് സമീപം നിര്‍മ്മാണം നടക്കുന്ന വീടിന്റെ പണിക്കായി എത്തിയ ബംഗാള്‍ സ്വദേശി ആദം അലിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് …
Read More » -
Kerala
പമ്പയിൽ നിന്ന് മാലിന്യങ്ങൾ നീക്കി, പക്ഷേ പ്രതിപക്ഷ നേതാവിൻ്റെ മനസിലെ മാലിന്യങ്ങൾ ബാക്കി
സുധീർ ഇബ്രാഹിം സമൂഹ്യ വിമർശകനും സോഷ്യൽ മീഡിയയിലെ സജീവ സാന്നിദ്ധ്യവുമായ സുധീർ ഇബ്രാഹിം എഴുതുന്നു: കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഒരു നുണയനാണ്..! പെരും നുണ ഉളുപ്പില്ലാതെ പറയുന്നതിൽ സൈബർ കൊങ്കികളുടെ അപ്പനായിട്ട് വരും അദ്ദേഹം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത് 2018 ലെ പ്രളയത്തിന് ശേഷം ഡാമുകളിലേയും പുഴകളിലെയും ചെളി നീക്കാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ല എന്നാണ്. ‘മാപ്രകൾ’ തിരിച്ച് ചോദിക്കില്ല എന്ന് ഉറപ്പുള്ളിടത്ത് എന്ത് നുണയും പറയാം, ആരെങ്കിലും ചോദിച്ചാൽ, ‘നിങ്ങൾ കൈരളിയല്ലേ’ എന്ന് തിരികെ ചോദിച്ച് മുഖം തിരിക്കാം. ഇതാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ പുതിയ ശൈലി…! എന്താണ് യാഥാർത്ഥ്യം…! 1. പമ്പാ തീരത്ത്, 2018 ആദ്യ പ്രളയശേഷം അടിഞ്ഞ് കൂടിയ 9000 ഘനമീറ്റർ ചെളിയും മണലും സൗജന്യമായി നിക്കാൻ പൊതുമേഖല സ്ഥാപനമായ കേരള ക്ലൈയിസ് ആൻഡ് സിറാമിക് പ്രോഡക്ട് എന്ന കമ്പനിക്ക് സർക്കാർ അനുമതി നൽകി. പക്ഷേ ഇത്…
Read More » -
India
ചൈനാ അതിര്‍ത്തിയിലടക്കം നിരീക്ഷണം നടത്താന്‍ അത്യാധുനിക എ.ഐ. ഡ്രോണ്‍ ദൗത്യവുമായി എച്ച്.എ.എല്‍.
ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലെ പര്‍വതമേഖലകളിലുള്‍പ്പെടെ നിരീക്ഷണത്തിന് ഉതകുന്ന വിവിധോദ്ദേശ്യ എ.ഐ.(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഡ്രോണ്‍ വികസിപ്പിക്കാനൊരുങ്ങി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്(എച്ച്.എ.എല്‍). മിസൈലുകളും സെന്‍സറുകളുമടക്കം 40 കിലോവരെ വഹിക്കാന്‍ കഴിയുന്ന ഡ്രോണാണ് വികസിപ്പിക്കുക. ചൈന അതിര്‍ത്തിയിലടക്കം സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്ന ഇടങ്ങളില്‍ നിരീക്ഷണത്തിനു പറ്റിയ നിര്‍മിതബുദ്ധിയുള്ള അത്യാധുനിക ഡ്രോണ്‍ ആണ് വികസിപ്പിക്കുന്നത്. ആയുധങ്ങളുള്‍പ്പെടെ വഹിക്കാന്‍ ശേഷിയുള്ള ഈ ആളില്ലാ ഡ്രോണിന്റെ ആദ്യ പരീക്ഷണദൗത്യം അടുത്ത വര്‍ഷം ആദ്യത്തോടെ നടത്താനാണ് എച്ച്.എ.എല്‍. പദ്ധതി. ആദ്യഘട്ടത്തില്‍ ഇത്തരം 60 ഡ്രോണുകളാകും വികസിപ്പിക്കുക. ഇതിനൊപ്പം ഇസ്രയേലി ഹെറോണ്‍ ടി.പി. മാതൃകയില്‍ ഡ്രോണുകള്‍ വികസിപ്പിക്കുന്നതും എച്ച്.എ.എല്‍. ആലോചനയിലുണ്ട്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗെനെസേഷനുമായി (ഡി.ആര്‍.ഡി.ഒ) കൈകോര്‍ത്താണ് രണ്ട് ഡ്രോണ്‍ പ്രോജക്ടുകളുമായി എച്ച്.എ.എല്‍ മുന്നോട്ടുനീങ്ങുന്നത്. 35,000 അടി ഉയരത്തില്‍ 45 മണിക്കൂര്‍വരെ ഓപ്പറേറ്റ് ചെയ്യാവുന്നതാണ് ഹെറോണ്‍. സൈനിക ആവശ്യത്തിനും കയറ്റുമതി ലക്ഷ്യത്തോടെയും ഇവ വികസിപ്പിക്കാനാണ് നീക്കം. ഹെറോണ്‍ ടി.പി ഡ്രോണുകളില്‍ ഓട്ടോമാറ്റിക് ടാക്സി- ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (എ.ടി.ഒ.എല്‍), സാറ്റെലെറ്റ് കമ്മ്യൂണിക്കേഷന്‍…
Read More » -
Crime
നവജാതശിശുവിനെ കൊന്ന സംഭവം: കരച്ചില്‍ അലോസരം ഉണ്ടാക്കിയതോടെ കുട്ടിയെ കിണറ്റില്‍ എറിയുകയായിരുന്നെന്നു പോലീസ്; യുവതി പ്രസവാനന്തര മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചിരുന്നതായും വിവരം
ഹരിപ്പാട്: മണ്ണാറശാലയില്‍ 46 ദിവസം പ്രായമുള്ള കുട്ടി മരിച്ചത് അമ്മ കിണറ്റില്‍ എറിഞ്ഞതു മൂലമെന്ന് പോലീസ്. കുട്ടിയുടെ അമ്മയായ യുവതി പ്രസവത്തിനു ശേഷം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. ഇടയ്ക്ക് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ യുവതിക്ക് അലോസരമുളവാക്കിയെന്നും തുടര്‍ന്ന് കുട്ടിയെ കിണറ്റില്‍ എറിയുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് യുവതി കുട്ടിയെ കിണറ്റിലെറിഞ്ഞത്. സംഭവസമയം യുവതിയുടെ അമ്മയും സഹോദരനും ക്ഷേത്രദര്‍ശനത്തിനു പോയിരിക്കുകയായിരുന്നു. അച്ഛന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇദ്ദേഹം ഉറങ്ങുന്ന സമയത്താണ് സംഭവം നടന്നത്. ഉണര്‍ന്നപ്പോള്‍ കുട്ടിയെ കാണാഞ്ഞ് അച്ഛന്‍ ഭാര്യയെയും മകനെയും വിളിച്ചുവരുത്തി. പിന്നീടു നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ വീടിനു സമീപത്തെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മുങ്ങിമരിച്ചതായുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിയെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു. തുടര്‍ന്ന് പോലീസിന്റെ നിരീക്ഷണത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Crime
മാവേലിസ്റ്റോറില്‍ വന്ന സ്ത്രീയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ച കേസില്‍ ഒന്നാം പ്രതിയുടെ പെണ്‍സുഹൃത്ത് അറസ്റ്റില്‍
കായംകുളം: മാവേലിസ്റ്റോറില്‍ വന്ന സ്ത്രീയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. കളര്‍കോട് റിലയന്‍സ് മാളിന് പടിഞ്ഞാറ് വശം ഗുരുപുരം ഭാഗത്ത് അമ്പലപ്പറമ്പില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജാസ്മിനാ(46)ണ് അറസ്റ്റിലായത്. മെയ് ഏഴിന് ഉച്ചയ്ക്ക് കാപ്പില്‍ മാവേലി സ്റ്റോറിന് മുന്നില്‍ വച്ച് സ്ത്രീയുടെ മൂന്നരപ്പവന്‍ മാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ കേസിലാണ് അറസ്റ്റ്. സ്‌കൂട്ടറിലെത്തി മാല പൊട്ടിച്ചെടുത്ത ഒന്നാം പ്രതി ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി തോമസ് കുര്യാക്കോസ്(പാപ്പന്‍), രണ്ടാം പ്രതി കൊല്ലം ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് മുറിയില്‍ പ്ലാവിളയില്‍ വീട്ടില്‍ വിഷ്ണുചന്ദ്രന്‍(29) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടാം പ്രതിയായ വിഷ്ണുചന്ദ്രനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മാല ഒന്നാം പ്രതിയായ തോമസ് കുര്യാക്കോസിന്റെ പെണ്‍സുഹൃത്തായ ജാസ്മിനെ ഏല്‍പിച്ചതായി അറിഞ്ഞത്. തുടര്‍ന്ന് ജാസ്മിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ മോഷണ മുതലായ മാല ആലപ്പുഴയിലെ ജുവലറിയില്‍ വിറ്റതായി സമ്മതിക്കുകയും ജുവലറിയില്‍ നിന്നും മോഷണമുതല്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ജെ. ജയ്ദേവിന്റെ…
Read More » -
Crime
ബീച്ചിലെത്തിയ തമിഴ്സംഘത്തിലെ യുവാവ് മദ്യലഹരിയില്‍ ഒപ്പമുള്ളവരുമായി വഴക്കിട്ട് കടലില്‍ചാടി
ആലപ്പുഴ: തമിഴ്നാട്ടില്‍ നിന്ന് ആലപ്പുഴ ബീച്ചിലെത്തിയ വിനോദസഞ്ചാര സംഘത്തിലെ യുവാവ് മദ്യലഹരിയില്‍ കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. തമിഴ്‌നാട് സ്വദേശിയായ ജയകുമാര്‍ എന്ന ഇരുപത്തിനാലുകാരന്‍ ആണ് കടലില്‍ ചാടിയത്. ലൈഫ് ഗാര്‍ഡിന്റെ ഇടപെടലില്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.30ന് ആലപ്പുഴ ബീച്ചിലെ കാറ്റാടി ഭാഗത്തായിരുന്നു സംഭവം. തമിഴ്നാട് ആണ്ടകുളത്തുനിന്ന് വിനോദസഞ്ചാരത്തിന് എത്തിയ എട്ടംഗ സംഘത്തില്‍പ്പെട്ടയാളായിരുന്നു ജയകുമാര്‍. മദ്യലഹരിയില്‍ വഴക്കിട്ടശേഷം ഇയാള്‍ ആത്മഹത്യാശ്രമം നടത്തുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. ഈസമയം സമീപത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് സന്തോഷ് കടലില്‍ ചാടിയാണ് ഇയാളെ രക്ഷിച്ചത്. സംഭവമറിഞ്ഞ് പട്രോളിങ് നടത്തിയിരുന്ന ടൂറിസം പോലീസ് എസ്.ഐ. പി.ജയറാം, സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.എ. വിനു, അബീഷ്, കോസ്റ്റല്‍ വാര്‍ഡന്‍ റോബിന്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രഥമ ശുശ്രൂഷ നല്‍കി. ശേഷം കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പം വിട്ടയച്ചു.
Read More » -
Crime
യുവാവിന്റെ സ്‌കൂട്ടര്‍ ആറ്റിലെറിഞ്ഞു
കാവാലം: മദ്യലഹരിയില്‍ അജ്ഞാതര്‍ യുവാവിന്റെ സ്‌കൂട്ടര്‍ ആറ്റിലെറിഞ്ഞതായി പരാതി. കാവാലം മുപ്പതില്‍ റനില്‍കുമാറിന്റെ സ്‌കൂട്ടര്‍ ആണ് സാമൂഹിക വിരുദ്ധര്‍ ആറ്റിലെറിഞ്ഞത്. ഇന്നലെ മത്സ്യതൊഴിലാളികളാണ് ഇതു കണ്ടെടുത്തത്. തുടര്‍ന്ന് റെനില്‍ കുമാര്‍ കൈനടി പോലീസില്‍ പരാതി നല്‍കി. ലിസ്യൂകേന്ദ്രീകരിച്ച് രാത്രിയില്‍ സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് പരാതി ഉയരുന്നുണ്ട്. ലിസ്യൂ പള്ളിക്ക് സമീപമുള്ള കടയിലെ ഡസ്‌ക്, ബഞ്ച് എന്നിവ കഴിഞ്ഞ ദിവസം കാണാതായി. കാവാലം നോര്‍ത്ത് മുപ്പതില്‍ചിറ അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള കടയിലെ സാധനങ്ങളാണ് കാണാതായത്. സാമൂഹിക വിരുദ്ധരുടെ ശല്യം പ്രദേശത്ത് അതിരുവിടുന്നതായും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
Read More » -
Crime
കരിങ്കല്ലുപയോഗിച്ച് അടുക്കളവാതില്‍ തകര്‍ത്ത് പണവും സ്വര്‍ണവും വീട്ടുപകരണങ്ങളും കവര്‍ന്നു
ചേര്‍ത്തല: അടച്ചിട്ടിരുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് പണവും സ്വര്‍ണവും വീട്ടുപകരണങ്ങളും കവര്‍ന്നു. മരുത്തോര്‍വട്ടം ജ്യോതിഭവനില്‍ സജിയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സജി ഒന്നിടവിട്ട ദിവസങ്ങളിലാണ് വീട്ടിലെത്തുന്നത്. കഴിഞ്ഞ ദിവസം വീട് തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.അടുക്കള വാതില്‍ കരിങ്കല്ല് ഉപയോഗിച്ച് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരിയില്‍ സൂക്ഷിച്ചിരുന്ന 13 ഗ്രാം സ്വര്‍ണവും 67,000 രൂപയും വീട്ടുപകരണങ്ങളും അപഹരിച്ചു. മോഷണത്തിനു പുറമെ വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാര്‍ഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read More »