CrimeNEWS

മാവേലിസ്റ്റോറില്‍ വന്ന സ്ത്രീയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ച കേസില്‍ ഒന്നാം പ്രതിയുടെ പെണ്‍സുഹൃത്ത് അറസ്റ്റില്‍

കായംകുളം: മാവേലിസ്റ്റോറില്‍ വന്ന സ്ത്രീയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. കളര്‍കോട് റിലയന്‍സ് മാളിന് പടിഞ്ഞാറ് വശം ഗുരുപുരം ഭാഗത്ത് അമ്പലപ്പറമ്പില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജാസ്മിനാ(46)ണ് അറസ്റ്റിലായത്.

മെയ് ഏഴിന് ഉച്ചയ്ക്ക് കാപ്പില്‍ മാവേലി സ്റ്റോറിന് മുന്നില്‍ വച്ച് സ്ത്രീയുടെ മൂന്നരപ്പവന്‍ മാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ കേസിലാണ് അറസ്റ്റ്. സ്‌കൂട്ടറിലെത്തി മാല പൊട്ടിച്ചെടുത്ത ഒന്നാം പ്രതി ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി തോമസ് കുര്യാക്കോസ്(പാപ്പന്‍), രണ്ടാം പ്രതി കൊല്ലം ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് മുറിയില്‍ പ്ലാവിളയില്‍ വീട്ടില്‍ വിഷ്ണുചന്ദ്രന്‍(29) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

രണ്ടാം പ്രതിയായ വിഷ്ണുചന്ദ്രനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മാല ഒന്നാം പ്രതിയായ തോമസ് കുര്യാക്കോസിന്റെ പെണ്‍സുഹൃത്തായ ജാസ്മിനെ ഏല്‍പിച്ചതായി അറിഞ്ഞത്. തുടര്‍ന്ന് ജാസ്മിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ മോഷണ മുതലായ മാല ആലപ്പുഴയിലെ ജുവലറിയില്‍ വിറ്റതായി സമ്മതിക്കുകയും ജുവലറിയില്‍ നിന്നും മോഷണമുതല്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി ജെ. ജയ്ദേവിന്റെ നിര്‍ദേശപ്രകാരം ഡി.െവെ.എസ്.പി: അലക്സ്ബേബിയുടെ നേതൃത്വത്തില്‍ സി.ഐ: മുഹമ്മദ്ഷാഫി, എസ്.ഐ: ശ്രീകുമാര്‍, ജൂനിയര്‍ എസ്.ഐ: ഷാഹിന, സി.പി.ഒമാരായ ദീപക്, അനീഷ്, ഷാജഹാന്‍, വിഷ്ണു, ശ്രീനാഥ്, ജയലക്ഷ്മി, അനൂപി എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

 

Back to top button
error: