
കാവാലം: മദ്യലഹരിയില്‍ അജ്ഞാതര്‍ യുവാവിന്റെ സ്‌കൂട്ടര്‍ ആറ്റിലെറിഞ്ഞതായി പരാതി. കാവാലം മുപ്പതില്‍ റനില്‍കുമാറിന്റെ സ്‌കൂട്ടര്‍ ആണ് സാമൂഹിക വിരുദ്ധര്‍ ആറ്റിലെറിഞ്ഞത്.
ഇന്നലെ മത്സ്യതൊഴിലാളികളാണ് ഇതു കണ്ടെടുത്തത്. തുടര്‍ന്ന് റെനില്‍ കുമാര്‍ കൈനടി പോലീസില്‍ പരാതി നല്‍കി. ലിസ്യൂകേന്ദ്രീകരിച്ച് രാത്രിയില്‍ സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് പരാതി ഉയരുന്നുണ്ട്. ലിസ്യൂ പള്ളിക്ക് സമീപമുള്ള കടയിലെ ഡസ്‌ക്, ബഞ്ച് എന്നിവ കഴിഞ്ഞ ദിവസം കാണാതായി.
കാവാലം നോര്‍ത്ത് മുപ്പതില്‍ചിറ അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള കടയിലെ സാധനങ്ങളാണ് കാണാതായത്. സാമൂഹിക വിരുദ്ധരുടെ ശല്യം പ്രദേശത്ത് അതിരുവിടുന്നതായും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.