Month: August 2022
-
NEWS
റാന്നിയിൽ നിന്നും കാണാതായ ആളുടെ മൃതദേഹം ആറൻമുളയിൽ കണ്ടെത്തി
റാന്നി : റാന്നിയിൽ നിന്നും കാണാതായ ബിൽഡിംഗ് കോൺട്രാക്ടറുടെ മൃതദേഹം ആറന്മുളയിൽ കണ്ടെത്തി. ബിൽഡിംഗ് കോൺട്രാക്ടർ മന്ദമരുതി നീരേറ്റുകാവ് തേക്കടയിൽ വീട്ടിൽ ശ്രീകുമാർ ടി.പി (42)യുടെ മൃതദേഹമാണ് ആറന്മുള കച്ചേരിപ്പടിക്ക് സമീപം പമ്പാനദിയിലെ മാലേത്ത് കടവിൽ നിന്നും കണ്ടെത്തിയത്.റാന്നിയിൽ നിന്നും ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ആറന്മുള പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.ഭാര്യയും ഒരു മകളുമുണ്ട്.സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ആഗസ്റ്റ് 06 മുതലാണ് ഇദ്ദേഹത്തെ റാന്നിയിൽ നിന്നും കാണാതായത്. രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയ ശ്രീകുമാർ ഉച്ചക്ക് 12 മണിയോടെ റാന്നി പാലത്തിനു സമീപം കാർ പാർക്ക് ചെയ്തശേഷമാണ് അപ്രത്യക്ഷമായത്.കാറിൽ മൊബൈൽ ഫോണും പേഴ്സും വെച്ചിരുന്നു. റാന്നി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
Read More » -
Business
ഓഹരി സൂചികകള്‍ കരുത്താര്‍ജിച്ചു; നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടം കൈവരിച്ചു മുന്നേറി. വ്യാപാരത്തിനിടെ ഒരുവേള 500 പോയന്റിലേറെ കുതിച്ച സെന്‍സെക്സ് 465 പോയിന്റ് നേട്ടത്തില്‍ 58,853ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 128 പോയിന്റ് ഉയര്‍ന്ന് 17,525ലെത്തി. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കര്‍ശന പണനയവുമായി ഫെഡറല്‍ റിസര്‍വ് മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പിനൊപ്പം യുഎസിലെ തൊഴില്‍ നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയത് ഏഷ്യന്‍ വിപണികളില്‍ സമ്മിശ്രമായാണ് പ്രതിഫലിച്ചത്. ജപ്പാന്റെ നിക്കി നാലുമാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം ഹാങ്സെക് സൂചിക നഷ്ടംനേരിട്ടു. ഷാങ് ഹായ് കോമ്പോസിറ്റാകട്ടെ 0.31ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ രൂപ കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ 19 പൈസ ഇടിഞ്ഞ് 79.65 എന്ന നിലയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 79.24 ആയിരുന്നു വെള്ളിയാഴ്ച ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക്. വെള്ളിയാഴ്ച റിപ്പോ നിരക്ക് ആര്‍ബിഐ വര്‍ധിപ്പിച്ചിരുന്നു. 50 ബേസിസ് പോയിന്റ് വര്‍ധനവാണ് ആര്‍ബിഐ വരുത്തിയത് കോള്‍ ഇന്ത്യ,…
Read More » -
Kerala
ആലുവ മണപ്പുറത്തെ ബലിത്തറകള്‍ ലേലം ചെയ്യാം, യാതൊരു നിയമവിരുദ്ധയും ആചാരവിരുദ്ധതയും ഇല്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ആലുവ ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ലേലം ചെയ്യാമെന്ന് സുപ്രീം കോടതി. ബലിത്തറകള്‍ ലേലം ചെയ്യുന്നത് ദേവസ്വം ബോര്‍ഡുകള്‍ക്ക് വരുമാനം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം കൂടിയാണെന്നും കോടതി. കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നേരത്തെ ആലുവ ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ലേലം ചെയ്ത് കൈമാറാമെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ആര്‍ച്ചക് പുരോഹിത് സഭയുടെ ആലുവ മണ്ഡലം സെക്രട്ടറി രാധാകൃഷ്ണ വാധ്യാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആലുവ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട പൗരാണികവും, ആചാരപരവുമായതാണ് ബലിയര്‍പ്പിക്കലെന്നും ലേലത്തിന് പകരം നറുക്കെടുപ്പിലൂടെ ബലിത്തറ ശാന്തിമാര്‍ക്കും, പുരോഹിതന്മാര്‍ക്കും കൈമാറണമെന്നുമായിരുന്നു സഭയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് തയ്യാറായില്ല. ബലിത്തറകള്‍ ലേലം ചെയ്യുന്നതില്‍ ഒരു നിയമവിരുദ്ധതയും ആചാര വിരുദ്ധതയുമില്ലെന്ന നിരീക്ഷണത്തോടെ സുപ്രീം കോടതി…
Read More » -
NEWS
പാക് താലിബാന്റെ മൂന്ന് ഉന്നത കമാന്‍ഡര്‍മാര്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
കാബൂള്‍: തെഹ്രിക്-ഇ-താലിബാന്‍ പാക്കിസ്ഥാന്റെ (പാകിസ്ഥാന്‍ താലിബാന്‍ – ടിടിപി) മൂന്ന് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ തെക്ക്-കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഒമര്‍ ഖാലിദ് ഖൊറാസാനി എന്ന അബ്ദുള്‍ വാലി, ഹാഫിസ് ദൗലത്ത്, മുഫ്തി ഹസന്‍ എന്നിവരാണ് ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒമര്‍ ഖാലിദ് ഖൊറാസാനിയെ പാക് താലിബാനിലെ ഏറ്റവും സ്വാധീനമുള്ളതും ക്രൂരനുമായ ടിടിപി നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. അഫ്ഗാന്‍ പ്രവിശ്യയായ പക്തികയിലെ ബിര്‍മല്‍ ജില്ലയില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ വൈകീട്ടോടെ റോഡില്‍ സ്ഥാപിച്ച ഒരു മൈനില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പേരു വെളിപ്പെടുത്താതെ സംസാരിച്ച ഒരാള്‍ അറിയിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരില്‍ നിന്നോ തഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ എന്നറിയപ്പെടുന്ന പാക്- താലിബാനില്‍ നിന്നോ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. കൊല്ലപ്പെട്ട മൂന്ന് കമാന്‍ഡര്‍മാരും അഫ്ഗാനിസ്ഥാനിലെ കുനാര്‍, നംഗര്‍ഹാര്‍ പ്രവിശ്യകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ ബിര്‍മലിന്‍ മേഖലയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം.…
Read More » -
Kerala
”കലക്ടര്‍മാര്‍ എന്തുചെയ്യുകയാണ്, 90 കി.മീ സ്പീഡുള്ള റോഡില്‍ ഇങ്ങനെ കുഴിയുണ്ടായാല്‍ എന്താണവസ്ഥ, മരിച്ചവരുടെ കുടുംബങ്ങളോട് ആരു സമാധാനം പറയും”; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി, ഒരാഴ്ചയ്ക്കകം പണി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
കൊച്ചി: റോഡുകളിലെ കുഴികളില്‍ വീണ് ജീവനുകള്‍ പൊലിയുന്ന സംഭവത്തില്‍ കലക്ടര്‍മാര്‍ക്ക് നേരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദേശീയപാതാ അതോറിറ്റിയുടെ കീഴിലുളള റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ എന്‍എച്ച്എഐയോട് കോടതി നിര്‍ദേശിച്ചു. 21നാണ് ടെന്‍ഡര്‍ നടപടികള്‍ എന്ന് എന്‍എച്ച്എഐ അറിയിച്ചു. അതിനു മുന്‍പ് തന്നെ താല്‍കാലിക പണികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. വിഷയം പരിഗണിച്ച കോടതി ഇന്ന് കലക്ടര്‍മാര്‍ക്കുനേരേയും എന്‍എച്ച്എഐക്കും കരാറുകാര്‍ക്കും എതിരേ അതിരൂക്ഷ വിമര്‍ശനമാണ് നടത്തിയത്. നാലുവരി പാതയുള്ള റോഡില്‍ 90കി.മീ. ആണ് സ്പീഡ്. അതില്‍ ഇങ്ങനെ കുഴികള്‍ ഉണ്ടായാല്‍ എന്താണ് അവസ്ഥ എന്ന് ആലോചിക്കാവുന്നതാണെന്ന് കോതി പറഞ്ഞു. ജില്ലാ കലക്ടര്‍മാര്‍ എന്ത് ചെയ്യുകയാണ്, മരിച്ചു കഴിഞ്ഞിട്ടാണോ അവര്‍ നടപടിയെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി അവര്‍ അല്ലേ. കലക്ടര്‍മാര്‍ എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല. മരിച്ചവരുടെ കുടുംബങ്ങളോട് ആരു സമാധാനം പറയുമെന്നും കോടതി ചോദിച്ചു. ജില്ലാ കലക്ടര്‍മാര്‍ കാഴചക്കാരാകരുത്. എല്ലാ ജില്ലാ കലക്ടര്‍മാരും പ്രോ ആക്ടീവായി ആയി…
Read More » -
NEWS
കോട്ടയത്ത് അയൽവാസിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
കോട്ടയം: ഭാര്യ അയൽവാസിയുടെ വീട്ടിൽ ഉണ്ടെന്നു കരുതി അയാളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കൂരോപ്പട പുളിയുറുമ്പ് ഭാഗത്തിൽ ചീരംപറമ്പിൽ വീട്ടിൽ ഐസക്ക് മകൻ വിൽസൺ ഐസക്ക് (45) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ തന്റെ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അയാളെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നു. അയൽവാസിയുമായുള്ള ബന്ധത്തെ ചൊല്ലി വിൽസനും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു.ഇന്ന് വിൽസൺ വീട്ടിൽ വന്ന സമയത്ത് ഭാര്യയെ കാണാതിരിക്കുകയും തുടർന്ന് ഭാര്യ അയൽവാസിയുടെ വീട്ടിൽ ഉണ്ട് എന്ന സംശയത്താൽ അയാളുടെ വീട്ടിൽ കയറി വെട്ടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാമ്പാടി സ്റ്റേഷൻ എസ്.ഐ മാരായ ലെബി മോൻ, തോമസ് എം. ജോർജ്, എ.എസ്.ഐ രമേഷ് കുമാർ, സിവിൽ പോലീസ് ഓഫീസറായ ദയാലു എന്നിവരാണ് അന്വേഷണ…
Read More » -
NEWS
തിരുവനന്തപുരം-ഭുവനേശ്വർ-കത്തിഹാർ സ്പെഷൽ ട്രെയിൻ
തിരുവനന്തപുരത്തു നിന്ന് ഭുവനേശ്വർ വഴി കിഴക്കന്‍ ബീഹാറിലെ കാത്തിഹാറിലേക്ക് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ ട്രെയിന്‍(05795/05796) സര്‍വീസ് ആരംഭിച്ചു. വെള്ളിയാഴ്ചകളില്‍ വൈകിട്ട് 7.40ന് തിരുവനന്തപുരത്തു നിന്നും ചൊവ്വാഴ്ചകളില്‍ വൈകിട്ട് 5ന് കാത്തിഹാറില്‍ നിന്നും സര്‍വീസ് ആരംഭിക്കും. കൊല്ലം,ചെങ്ങന്നൂർ,കോട്ടയം, എറണാകുളം,ആലുവ, തൃശൂർ, പാലക്കാട്, കോയമ്ബത്തൂര്‍,കാട്പാടി,റെനിഗുണ്ട, വിജയവാഡ, വിശാഖപട്ടണം,കുർധ റോഡ്, ഭുവനേശ്വര്‍, കട്ടക്ക്,ബലാസോർ,ബർധമാൻ,രാംപൂർഹട്ട്,മാൾഡ ടൗൺ വഴിയാണ് സര്‍വീസ്. കേരളത്തില്‍ കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം,ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. കോട്ടയത്ത് രാത്രി 10-നും പാലക്കാട് പുലർച്ചെ 2:30-നും എത്തും.രണ്ടാം ദിവസം രാവിലെ 6:25-ന് ഭുവനേശ്വറിലും രാത്രി 10:30-ന് കത്തിഹാറിലും എത്തിച്ചേരും. കത്തിഹാറിൽ നിന്നും തിരികെയുള്ള വണ്ടി എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 5-ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 8:55-ന് ഭുവനേശ്വറിലും രണ്ടാം ദിവസം രാവിലെ 11:50- ന് പാലക്കാട്ടും ഉച്ചയ്ക്ക് ശേഷം 4:10-ന് കോട്ടയത്തും വൈകിട്ട് 7:25 ന് തിരുവനന്തപുരത്തും എത്തിച്ചേരും.
Read More » -
NEWS
തലച്ചോറിന്റെ ഓരോ കളികളേ…!!
പനി വരുന്നത് എങ്ങനെയാണ്? ശരീര ഊഷ്മാവ് കൂടുമ്പോള്‍ ചൂടിന് പകരം തണപ്പു അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് ? തണുപ്പും വിറയലും ഉണ്ടാകുന്നത് എന്തുകൊണ്ട്? ചോദിച്ചാല്‍ നമുക്കെല്ലാം എന്തെങ്കിലുമൊക്കെ മറുപടി ഉണ്ടാകും.എന്നാൽ എല്ലാം തലച്ചോറിന്റെ കളികളാണ് എന്നതാണ് വാസ്തവം. പനി ഒരു രോഗമല്ലാ, അതൊരു രോഗലക്ഷണം മാത്രമാണ്.ഒരുപാട് രോഗങ്ങളുടെ പല ലക്ഷണങ്ങളില്‍ ഒന്ന് മാത്രം.ഒരു രോഗാണുവോ മറ്റോ ശരീരത്തില്‍ പ്രവേശിച്ചാലുടന്‍ രക്തത്തിലെ പോലീസുകാരായ ശ്വേതരക്താണുക്കളുടെ നേതൃത്വത്തില്‍ നമ്മുടെ പ്രതിരോധസംവിധാനം അവയെ ആക്രമിക്കും. തുടര്‍ന്ന് ശരീരം യുദ്ധ ശരീരം ആകും. അവര്‍ പോരാളികളുമായി മാറും. യുദ്ധത്തിനുള്ള ആയുധങ്ങള്‍ പക്ഷെ അമ്പും വില്ലുമൊന്നുമല്ല, രാസസംയുക്തങ്ങള്‍ ആയിരിക്കും. ശരിക്കുമൊരു രാസയുദ്ധം (Chemical Warfare). പനിക്ക് കാരണമാകുന്നത് പലപ്പോഴും വൈറസില്‍ നിന്നോ ബാക്റ്റീരിയയില്‍ നിന്നോ നമ്മുടെ ശരീരകോശങ്ങളില്‍ നിന്നോ രക്തത്തില്‍ കലരുന്ന ഇത്തരം രാസവസ്തുക്കളാണ്.പനികാരികളായ ഇത്തരം സംയുക്തങ്ങളെ പൊതുവേ ”പൈറോജനുകള്‍” എന്നാണ് പറയുന്നത്. അവയില്‍ ഏറ്റവും പ്രധാനം IL-1, IL-6, TNF-alpha, INTERFERON എന്നൊക്കെ പറയുന്നവയാണ്. ഈ പൈറോജനുകള്‍ ശരീരത്തില്‍…
Read More » -
NEWS
തിരുവനന്തപുരത്തെ കൊലപാതകം;ബംഗാൾ സ്വദേശിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
തിരുവനന്തപുരം: കേശവദാസപുരത്ത് 61കാരിയെ കൊന്ന് കിണറ്റിലിട്ട അന്തര്‍ സംസ്ഥാന തൊഴിലാളിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ബംഗാള്‍ സ്വദേശിയായ 21കാരന്‍ ആദം അലിയ്ക്കായാണ് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത്.കഴുത്ത് ഞെരിച്ച് കൊന്നതിനെ ശേഷം പ്രതി വയോധികയെ കിണറ്റിലേക്കിട്ടതെന്നാണ് പൊലീസ് നിഗമനം.ഇവരുടെ വീട്ടിൽ നിന്നും 60,000 രൂപയും മോഷണം പോയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേശവദാസപുരം രക്ഷാപുരി റോഡ് മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്‍റെ ഭാര്യ മനോരമയെ കാണാതായത്. തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്. കാലുകള്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച മനോരമയുടെ വീടിനു സമീപത്തെ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരാളെ സംഭവം നടന്ന സമയം മുതല്‍ കാണാതായതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിൽ ഇയാളുടെ പങ്കിനെപ്പറ്റിയുള്ള വിവരം ലഭിക്കുന്നത്. മനോരമയും ഭർത്താവ് ദിനരാജും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരാണ്.സംഭവദിവസം ദിനരാജ് വർക്കലയിലുള്ള…
Read More » -
NEWS
തിരുവല്ലയിൽ വയോധികൻ ട്രെയിനിന് മുമ്പിൽ ചാടി മരിച്ചു
തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ അജ്ഞാതനായ വയോധികൻ ട്രെയിനിന് മുമ്പിൽ ചാടി മരിച്ചു.രണ്ടാം പ്ലാറ്റ്ഫോമിന്റെ തുടക്ക ഭാഗത്തായി ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോയ പരശുറാം എക്സ്പ്രസിന് മുമ്പിൽ ചാടിയാണ് ഇയാൾ മരിച്ചത്.ട്രെയിൻ പ്ലാറ്റ്ഫോംവിട്ട ശേഷമാണ് മൃതദേഹം കണ്ടത്. തിരുവല്ല പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read More »