KeralaNEWS

പമ്പയിൽ നിന്ന് മാലിന്യങ്ങൾ നീക്കി, പക്ഷേ പ്രതിപക്ഷ നേതാവിൻ്റെ മനസിലെ മാലിന്യങ്ങൾ ബാക്കി

  സുധീർ ഇബ്രാഹിം

സമൂഹ്യ വിമർശകനും സോഷ്യൽ മീഡിയയിലെ സജീവ സാന്നിദ്ധ്യവുമായ സുധീർ ഇബ്രാഹിം എഴുതുന്നു:

  കേരളത്തിന്റെ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ ഒരു നുണയനാണ്‌..! പെരും നുണ ഉളുപ്പില്ലാതെ പറയുന്നതിൽ സൈബർ കൊങ്കികളുടെ അപ്പനായിട്ട്‌ വരും അദ്ദേഹം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌ 2018 ലെ പ്രളയത്തിന്‌ ശേഷം ഡാമുകളിലേയും പുഴകളിലെയും ചെളി നീക്കാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ല എന്നാണ്‌. ‘മാപ്രകൾ’ തിരിച്ച്‌ ചോദിക്കില്ല എന്ന് ഉറപ്പുള്ളിടത്ത്‌ എന്ത്‌ നുണയും പറയാം, ആരെങ്കിലും ചോദിച്ചാൽ, ‘നിങ്ങൾ കൈരളിയല്ലേ’ എന്ന് തിരികെ ചോദിച്ച്‌ മുഖം തിരിക്കാം. ഇതാണ്‌ കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ പുതിയ ശൈലി…!

എന്താണ്‌ യാഥാർത്ഥ്യം…!

1. പമ്പാ തീരത്ത്‌, 2018 ആദ്യ പ്രളയശേഷം അടിഞ്ഞ്‌ കൂടിയ 9000 ഘനമീറ്റർ ചെളിയും മണലും സൗജന്യമായി നിക്കാൻ പൊതുമേഖല സ്ഥാപനമായ കേരള ക്ലൈയിസ്‌ ആൻഡ്‌ സിറാമിക്‌ പ്രോഡക്ട്‌ എന്ന കമ്പനിക്ക്‌ സർക്കാർ അനുമതി നൽകി. പക്ഷേ ഇത്‌ മണൽ കൊള്ള നടത്താനാണെന്ന് പറഞ്ഞ്‌ അന്നത്തെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല വിജിലൻസിന്‌ പരാതി നൽകി. മണലും ചെളിയും നീക്കുന്നത്‌ വൻ കൊള്ളയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ സർക്കാർ ആരോപണങ്ങൾ മുഖവിലയ്ക്ക്‌ എടുത്തില്ല. ജില്ലാ ഭരണകൂടം നേരിട്ട്‌ പുഴയിലെ ചെളിനീക്കി.

ആദ്യഘട്ടമായി അന്നത്തെ ജില്ലാ കളക്ടർ നൂഹിന്റെ നേത്യത്വത്തിൽ 29 ടിപ്പര്‍, 7 ജെസിബി, 3 ഹിറ്റാച്ചി എന്നിവ ഉപയോഗിച്ച് 125 ലോഡുകളായി 500 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങളാണ് നീക്കം ചെയ്തത്. തുടർ പ്രവർത്തനങ്ങളുടെ ഫലമായി 2018 ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണൽ സർക്കാർ പൂർണമായും നീക്കംചെയ്തതു. 75,000 ക്യുബിക് മീറ്റർ മണലും മാലിന്യങ്ങളുമാണ്‌ പമ്പയിൽനിന്ന് മാത്രം നീക്കംചെയ്തത്. ഇതേതുടർന്ന് പമ്പ- ത്രിവേണി ഭാഗത്തെ 2.2 കിലോമീറ്റർ ദൂരം സുഗമമായ ഒഴുക്കിന്‌ കാരണമായി. പമ്പയിലെ മാലിന്യം നീക്കലിനുപുറമേ പമ്പ ഉൾപ്പെടെയുള്ള മൂന്ന് പ്രധാന നദികളിലെ 44 കടവുകളിലെ മാലിന്യങ്ങളും നീക്കി.
അതോടെ പമ്പ തടസ്സങ്ങളില്ലാതെ ഒഴുകി, രണ്ടാം പ്രളയത്തിലും ഇപ്പോഴത്തെ അതിതീവ്ര മഴയിലും…!

കേരളത്തിന്റെ പ്രതിപക്ഷവും മനോരമയും ഏഷ്യാനെറ്റും അടങ്ങുന്ന മാധ്യമങ്ങൾ അന്ന് നടത്തിയ ചർച്ചകൾ വാരിയെടുത്താൽ പമ്പയിൽ അടിഞ്ഞ്‌ കൂടിയ മാലിന്യത്തെക്കാൾ അധികം വരുമായിരുന്നു…!

2. പമ്പയിലെ മാത്രം മാലിന്യമാണോ നീക്കം ചെയ്തത്‌. അല്ല, സംസ്ഥാനമൊട്ടാകെ 2018 മുതൽ 2020 വരെ നീക്കം ചെയ്തത്‌ 26,656,485 മെട്രിക്‌ ടൺ മാലിന്യമാണ്‌. തോട്ടപ്പള്ളി സ്പിൽ വേയിലെ ചെളിയും മണലും നീക്കി ആഴവും വീതിയും വർദ്ധിപ്പിക്കുമ്പോൾ പോലും പ്രതിപക്ഷവും മാധ്യമങ്ങളും നടത്തിയ അപവാദ പ്രചരണങ്ങളും സമരാഭാസങ്ങളും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്‌..!

3. പുഴകളിലെ മാലിന്യം മാത്രമാണോ നീക്കം ചെയ്തത്‌..? അല്ല, 412 കിലോ മീറ്റർ പുഴകൾ,45,736 കിലോ മീറ്റർ തോടുകൾ,നീർച്ചാലുകൾ എന്നിവ പുനുരുജ്ജീവിപ്പിച്ചു. 26,256 കുളങ്ങളുടെ നവീകരണം, 20,990 കുളങ്ങളുടെ നിർമ്മാണം തുടങ്ങി അനുബന്ധ പദ്ധതികൾ 2018 ന്‌ ശേഷം നടപ്പിലാക്കി.

4. ജലസ്രോതസ്സുകളുടെ പുനർജീവനം ലക്ഷ്യമിട്ട്‌ ഹരിത കേരളം മിഷന്റെ നേത്യത്വത്തിൽ ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിക്ക്‌ തുടക്കം കുറിച്ചു. വരട്ടാർ നദി, മീനച്ചിലാർ, മീനന്തലയാർ, കിള്ളിയാർ, കോലറയാർ, വടക്കേപുഴ തുടങ്ങി അമ്പതോളം മലിനമായി കിടന്ന ജലസ്രോതസ്സുകൾ പുനുരുജ്ജീവിപ്പിച്ചു. നൂറുകണക്കിന്‌ തോടുകളും കനാലുകളും ചളിയും എക്കലും നീക്കി വ്യത്തിയാക്കി, ജലം സുഗമമായി ഒഴുകാനുള്ള വഴിയൊരുക്കി..!

എഴുതിയാൽ തീരത്ത അത്രയും പ്രവർത്തനങ്ങളാണ്‌ ആദ്യ പ്രളയത്തിന്‌ ശേഷം സർക്കാർ നടത്തിയത്‌. അതിന്റെ ഫലമാണ്‌ ഈ മഴയിൽ പോലും കനത്ത നാശനഷ്ടമോ വലിയ ദുരിതങ്ങളോ ഇല്ലാതെ ഈ നാട്‌ നില നിന്നത്‌.

കേരളത്തിലെ കപട പരിസ്ഥിതി വാദികൾ ചെയ്ത ദ്രോഹങ്ങളിൽ ഒന്നാണ്‌ പുഴയിലെ മാലിന്യവും മണലും നിക്കുന്നത്‌ കോടികളുടെ വെട്ടിപ്പിനാണെന്നും പുഴയുടെ ആവസാവ്യവസ്ഥ തകരും എന്ന നുണ, ആ നുണകളാണ്‌ മാലിന്യം നിക്കുന്നത്‌ മണൽ കൊള്ളയ്ക്കാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാനും കാരണം..!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: