NEWS

പതിനാല് മാസം പ്രായമുള്ള മകളെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം നദിയില്‍ ചാടിയ മലയാളി വീട്ടമ്മയെ തൊഴിലാളികൾ രക്ഷിച്ചു; സംഭവം ഗോവയിൽ

പനജി : പതിനാല് മാസം പ്രായമുള്ള മകളെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം നദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച മലയാളി വീട്ടമ്മയെ സ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവര്‍ ഗോവ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വര്‍ഷങ്ങളായി വാസ്‌കോയില്‍ താമസിക്കുന്ന മലയാളിയായ നിമിഷ വത്സന്‍ (36) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറോടെ മഡ്ഗാവ്-പനജി ദേശീയപാതയിലെ സുവാരി പാലത്തില്‍നിന്ന് നദിയിലേക്ക് ചാടുകയായിരുന്നു. പുതിയ പാലം പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്.

Signature-ad

 

രണ്ടുവര്‍ഷം മുന്‍പാണ് നിമിഷ വിവാഹിതയായത്. ജര്‍മനിയില്‍ ജോലിയുള്ള നീലേഷ് ഗോണേയാണ് ഭര്‍ത്താവ്. രണ്ടുപേരും ജര്‍മനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഒന്നരമാസം മുന്‍പാണ് നിമിഷ കുഞ്ഞുമായി ഗോവയിലെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ നിമിഷയും അച്ഛനും ഇവരുടെ ഒരു ബന്ധുവും വര്‍ത്തമാനം പറഞ്ഞിരുന്നു. ആറുമണിയോടുകൂടി നിമിഷ അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള പാലത്തിലേക്ക് കാര്‍ ഓടിച്ചുപോയി. കാര്‍ പാലത്തില്‍ നിര്‍ത്തി കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നദിയിലേക്ക് ചാടുകയായിരുന്നു.

Back to top button
error: