Month: August 2022
-
India
രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി നിതീഷ്: ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കി ആര്‍ജെഡിയും കോണ്‍ഗ്രസും; കാത്തിരിക്കാന്‍ എം.എല്‍.എമാര്‍ക്ക് നിര്‍ദേശം നല്‍കി ബിജെപി
പട്‌ന: എന്‍.ഡി.എ. സഖ്യം വിട്ട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. ഏര്‍െനാളായി പുകഞ്ഞുകൊണ്ടിരുന്ന ജെഡിയു – ബിജെപി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സ്വന്തം സര്‍ക്കാരിനെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുന്നത്. അതേസമയം നിതീഷിന് പിന്തുണ അറിയിച്ച് ആര്‍ജെഡിയും കോണ്‍ഗ്രസും രംഗത്തെത്തി. ഇതു സംബന്ധിച്ച കത്ത് ഇരു കക്ഷികളും നിതീഷിന് കൈമാറിയിട്ടുണ്ട്. ഇതോടെ ബിജെപിയെ ഒഴിവാക്കി പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നിതീഷിന് നിഷ്പ്രയാസം കഴിയും. ഇനി ബി.ജെ.പിയുടെ നീക്കം എന്താകും എന്ന ആകാംക്ഷയിലാണ് രാജ്യമാകെയുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തുടര്‍നിര്‍ദേശത്തിനായി കാത്തിരിക്കാനാണ് തങ്ങളുടെ എംഎല്‍എമാരോട് ബിജെപി നിര്‍ദേശിച്ചിരിക്കുന്നത്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം മത്സരിച്ച ജെഡിയുവിന് 45 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപി 77 സീറ്റുകള്‍ നേടിയെങ്കിലും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു, മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡിക്ക് 80, കോണ്‍ഗ്രസിന് 19 എംഎല്‍എമാരും ആണുള്ളത്. എന്നാല്‍ ഭരണം ആരംഭിച്ച് ഏതാനും നാളുകള്‍ക്കുള്ളില്‍ത്തന്നെ അസ്വാരസ്യങ്ങളും ആരംഭിക്കുകയായിരുന്നു.…
Read More » -
India
അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലി : വനിതകൾക്കും അപേക്ഷിക്കാം
അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബംഗളുരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെൻ്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വനിതകൾക്ക് പങ്കെടുക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് തിരഞ്ഞെടുക്കപ്പടുന്നത്. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മറ്റ് വിശദ വിവരങ്ങൾ എന്നിവ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ള വനിതകൾക്ക് ഈ വെബ്സൈറ്റിലൂടെ *ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 7 വരെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം.* വിജയകരമായി റജിസ്ട്രേഷൻ പൂർത്തിയാക്കുന്ന പരീക്ഷാർഥികൾക്ക് 2022 ഒക്ടോബർ 12 മുതൽ 31 വരെയുള്ള കാലയളവിൽ അഡ്മിറ്റ് കാർഡ് അയ്ക്കുന്നതാണ്
Read More » -
Tech
സന്ദേശം ലഭിച്ചയാള്‍ പുതിയ അപ്‌ഡേഷന്‍ നടത്തിയിട്ടുണ്ടെങ്കിലേ വാട്‌സപ്പ് മെസേജ് ഡിലീറ്റ് ചെയ്യാന്‍ രണ്ടു ദിവസം ലഭിക്കൂ; പുതിയ അപ്‌ഡേഷന്‍ വിശേഷങ്ങള്‍…
വാട്സാപ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയം രണ്ടുദിവസാമായി നീട്ടി പുതിയ വാട്‌സപ്പ് അപ്‌ഡേഷന്‍ നിലവില്‍ വന്നു. ഇതുവരെ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് നേരം മാത്രമേ അയച്ച സന്ദേശം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ഈ സമയ പരിധിയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഇനി രണ്ട് ദിവസത്തിലേറെ സമയം ലഭിക്കും. പുതിയ അപ്ഡേറ്റ് പ്രകാരം വാട്സാപ്പ് ഉപഭോക്താവിന് താന്‍ അയച്ച സന്ദേശം പിന്‍വലിക്കാനും നീക്കം ചെയ്യാനും രണ്ട് ദിവസവും 12 മണിക്കൂറും സമയം ലഭിക്കും. അതേസമയം, പുതിയ മാറ്റം എല്ലാ ഉപഭോക്താക്കളിലേക്കും ഇതിനകം എത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഈ അപ്ഡേറ്റ് ബീറ്റാ അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാല്‍, നിങ്ങള്‍ അയച്ച സന്ദേശം ലഭിച്ചയാള്‍ തന്റെ വാട്സാപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ സന്ദേശം നീക്കം ചെയ്യാന്‍ 24 മണിക്കൂര്‍ നേരം സമയം നിങ്ങള്‍ക്ക് ലഭിക്കൂ. അല്ലാത്തപക്ഷം നിലവിലുള്ള ഒരു മണിക്കൂര്‍…
Read More » -
Kerala
പൊട്ടിപ്പൊളിഞ്ഞ റോഡിന് ടോള്‍ കൊടുക്കേണ്ടെന്ന് റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
കൊച്ചി: പൊട്ടിപ്പൊളിഞ്ഞ റോഡിന് ടോള്‍ കൊടുക്കേണ്ടെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി. ഇളങ്കോവന്‍. അറ്റകുറ്റപ്പണികള്‍ കൃത്യമായി ചെയ്തിട്ടില്ലെങ്കില്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് ദേശീയ പാത അതോറിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ടി ഇളങ്കോവന്‍ വ്യക്തമാക്കി. റോഡ് അപകടത്തിനെതിരെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നടത്തും. ബോധവത്ക്കരണം വിഷയമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ദേശീയ പാതയിലെ കുഴികള്‍ വീണ്ടും ചര്‍ച്ചയായതിനു പിന്നാലെയാണ് റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പ്രതികരണം. കോടികള്‍ പിരിച്ചെടുത്തിട്ടും റോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കരാര്‍ കമ്പനികള്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം റോഡിലെ കുഴിമൂലം കൊല്ലപ്പെട്ട ഹാഷിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും കഴിഞ്ഞ ദിവസം പാലിയേക്കര ടോള്‍ പ്ലാസ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. പൊലീസ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് പാലിയേക്കര മുതല്‍ ഇടപ്പള്ളി വരെയുളള കുഴികള്‍ പെട്ടന്ന് അടയ്കമെന്ന ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. അതിനിടെ…
Read More » -
Kerala
സ്ഥലംമാറ്റം അംഗീകരിക്കാതെ നേരത്തെയെത്തി കസേരപിടിച്ച് പഴയ എ.ഇ.ഒ; തൊട്ടപ്പുറത്ത് പുതിയ കസേരയിട്ട് പുതിയ എ.ഇ.ഒ.; ഡി.ഇ.ഒ. ഇടപെട്ടിട്ടും രക്ഷയില്ല…
തളിപ്പറമ്പ്: വിദ്യാഭ്യാസ വകുപ്പിന് നാണക്കേടായി കണ്ണൂരില്‍ എ.ഇ.ഒമാരുടെ കസേരകളി. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫിലെ എ.ഇ.ഒ. സ്ഥലംമാറ്റം ലഭിച്ചിട്ടും സ്ഥാനം ഒഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫിലെ എ.ഇ.ഒ. കെ.ഡി. വിജയനെ കുറുമാത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു. പകരം കുറമാത്തൂല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെതന്നെ പ്രഥമാധ്യാപകന്‍ വി.വി. ജയരാജനെ പുതിയ എ.ഇ.ഒ ആയി നിയമിക്കുകയും ചെയ്തു. എന്നാല്‍ ജയരാജന്‍ സ്ഥാനം ഏല്‍ക്കാന്‍ എത്തിയിട്ടും ഒഴിയാന്‍ വിജയന്‍ തയാറായില്ല. ഇതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ഓഗസ്റ്റ് ഒന്നിനാണ് വിജയനെ കുറുമാത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രഥമാധ്യാപകനായി നിയമിച്ച് ഉത്തരവിറങ്ങിയത്. ഭരണപരമായ സൗകര്യത്തിനാണ് മാറ്റമെന്നാണ് പറയുന്നത്. എന്നാല്‍, ഇതംഗീകരിക്കാന്‍ വിജയന്‍ തയ്യാറാകുന്നില്ല. നേരത്തെ ഓഫീസിലെത്തുന്ന കെ.ഡി. വിജയന്‍ എ.ഇ.ഒ. കസേരയില്‍ ഇടം പിടിച്ച് കൃത്യനിര്‍വഹണം ആരംഭിക്കും. പകരക്കാരനായെത്തിയ ജയരാജനാകട്ടെ സമീപത്തുതന്നെ മറ്റൊരു കസേരയിട്ടിരുന്ന് കൃത്യനിര്‍വഹണം നടത്തും. രണ്ടു ദിവസമായി ഇങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്.…
Read More » -
India
എട്ട് ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
ദില്ലി: ആര്‍ബിഐ നിയമങ്ങള്‍ പാലിക്കാത്ത എട്ട് ബാങ്കുകള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപ വരെ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഛത്തീസ്ഗഡ് രാജ്യ സഹകാരി ബാങ്ക്, ഗോവ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗര്‍ഹ സഹകരണ ബാങ്ക്, യവത്മാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ജില സഹകാരി കേന്ദ്രീയ ബാങ്ക്, വാരൂദ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഇന്ദാപൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് , കൂടാതെ ദി മെഹ്സാന അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകള്‍ക്കാണ് പിഴ ചുമത്തിയത്. കെവൈസി പുതുക്കുന്നത് അടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്തതിലാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസവും വിവിധ ബാങ്കുകള്‍ക്ക് ആര്‍ബിഐ പിഴ ചുമത്തിയിരുന്നു. ഇന്‍ഷുറന്‍സ് ബ്രോക്കിംഗ്/കോര്‍പ്പറേറ്റ് ഏജന്‍സി സേവനങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ഫെഡറല്‍ ബാങ്കിന് 5.72 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇന്‍ഷുറന്‍സ് ഏജന്‍സി സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് പണമായോ അല്ലാതെയോ ഇന്‍ഷുറന്‍സ് കമ്പനി ഒരു പ്രോത്സാഹനവും നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ ബാങ്ക്…
Read More » -
Kerala
വഴിവിട്ട സഹായം അന്വേഷിച്ചിട്ടും തീര്‍ന്നില്ല; ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ വീണ്ടും മൂന്ന് മാസത്തേക്ക് നീട്ടി
തിരുവനന്തപുരം: 9 മാസത്തിലേറെയായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐജി ജി. ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ കാലാവധി 90 ദിവസത്തേക്കുകൂടി നീട്ടി സര്‍ക്കാര്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഈ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രി ഉത്തരവിറക്കുകയായിരുന്നു. പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നും വഴിവിട്ട് സഹായിച്ചെന്നുമുള്ള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഐജി ഗുഗുലോത്ത് ലക്ഷ്മണയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടാന്‍ ഉന്നതാധികാര സമിതി യോഗം തീരുമാനിക്കുകയായിരുന്നു. നവംബര്‍ പത്തിനാണ് ലക്ഷ്മണയെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ വീണ്ടും അവലോകന സമിതി ചേര്‍ന്ന് സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസം കൂടി നീട്ടുകയായിരുന്നു. തട്ടിപ്പ് കേസില്‍ ഉന്നത ഉദ്യോഗസ്ഥന് മോന്‍സനുമായി ഇത്രയും അടുത്ത ബന്ധം കണ്ടെത്തുമ്പോഴും എന്ത് കൊണ്ട് പ്രതി ചേര്‍ത്തില്ലെന്ന് ഹൈക്കോടതി നേരത്തെ…
Read More » -
Crime
ഒന്നിലധികം പേരുമായി അടുപ്പം; ഇഷ്ടമുള്ള ഒരാളെ വിവാഹംകഴിക്കുകയോ വീടുവിട്ട് ഇറങ്ങുകയോ വേണമെന്ന് ആവശ്യപ്പെട്ട സഹോദരനെ ക്വട്ടേഷന്‍ നല്‍കി കൊന്നുതള്ളി സഹോദരിമാര്‍
ബംഗളൂരു: ആണ്‍ സുഹൃത്തുക്കളുടെ സഹായത്താല്‍ സഹോദരനെ ക്വട്ടേഷന്‍ നല്‍കി കൊന്ന് റോഡില്‍ തള്ളിയ സംഭവത്തില്‍ സഹോദരിമാര്‍ അറസ്റ്റില്‍. കലബുറഗി ഗാജിപുര്‍ സ്വദേശികളായ അനിത (36), മീനാക്ഷി (39) എന്നിവരാണ് പിടിയിലായത്. ഇവരുടെ സഹോദരന്‍ നാഗരാജ് മാതമാരി (29) ആണ് കൊല്ലപ്പെട്ടത്. ജൂലായ് 29-നാണ് പ്രദേശത്തെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ നാഗരാജിനെ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വാടകക്കൊലയാളികളെ പിടികൂടിയതോടെയാണ് പിന്നില്‍ സഹോദരിമാരായിരുന്നെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മീനാക്ഷിയും അനിതയും വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം നാഗരാജിനും അമ്മയ്ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ പ്രദേശത്തെ ഒന്നിലധികം പേരുമായി ഇരുവരും അടുപ്പത്തിലായി. ഈ ബന്ധങ്ങളെ നാഗരാജ് എതിര്‍ക്കുകയും ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരന്തരം വഴക്കുണ്ടാകുകയും ചെയ്തിരുന്നു. ഒടുവില്‍ ഇഷ്ടമുള്ള ഒരാളെ വിവാഹംകഴിക്കുകയോ അല്ലെങ്കില്‍ വീടുവിട്ട് ഇറങ്ങുകയോ വേണമെന്ന് നാഗരാജ് ആവശ്യപ്പെട്ടു. ഇതോടെ സഹോദരനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇതിനായി ആണ്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വാടകക്കൊലയാളികളെയും ഏര്‍പ്പെടുത്തി. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാഗരാജിനെ വാടകക്കൊലയാളികള്‍…
Read More » -
India
മന്ത്രിമാരില്ലാത്ത മഹാരാഷ്ട്ര മന്ത്രിസഭയിലേക്ക് പുതിയ 18 മന്ത്രിമാര്‍; ഇടം കിട്ടാത്തതില്‍ വിമര്‍ശനവുമായി ഷിന്‍ഡെ-ബിജെപി ക്യാമ്പുകളിലെ അതൃപ്തര്‍
മുംബൈ: മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അധികാരമേറ്റ് 40 ദിവസമായിട്ടും മറ്റു മന്ത്രിമാരില്ലാതിരുന്ന മഹാരാഷ്ട്ര മന്ത്രി സഭയിലേക്ക് 18 പുതിയ മന്ത്രിമാര്‍ എത്തി. ബിജെപിയുടേയും ശിവസേനയുടേയും (ഷിന്‍ഡേ വിഭാഗം) ഒമ്പത് എംഎല്‍എമാര്‍ വീതം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വകുപ്പുകള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന് ആഭ്യന്തര വകുപ്പിന്റെ ചുമതല ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്. ഇതുവരെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായിരുന്നു ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. മന്ത്രിസഭാ വികസനത്തിന് പിന്നാലെ ബുധനാഴ്ച മുതല്‍ മഹാരാഷ്ട്ര നിയമസഭയുടെ വര്‍ഷകാലസമ്മേളനം ആരംഭിക്കും. 18-വരെയാണ് സമ്മേളനം. ബി.ജെ.പി.യില്‍നിന്ന് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, സുധീര്‍ മുങ്കത്തിവാര്‍, ഗിരീഷ് മഹാജന്‍, സുരേഷ് ഖാദേ, രാധാകൃഷ്ണ വിഖേ പാട്ടീല്‍, രവീന്ദ്ര ചവാന്‍, മംഗള്‍ പ്രഭാത് ലോധ, വിജയകുമാര്‍ ഘവിത്, അതുല്‍ സാവേ എന്നിവരും ശിവസേനയില്‍നിന്ന് ദാദാ ഭുസെ, ഉദയ് സാമന്ത്, ഗുലാബ്‌റാവു പാട്ടീല്‍, ശംഭുരാജേ ദേശായ്, സന്ദീപന്‍ ഭുംറെ, സഞ്ജയ് റാത്തോഡ്, തനാജി സാവന്ത്, ദീപക് കേരസര്‍കര്‍, അബ്ദുള്‍സത്താര്‍ എന്നിവരുമാണ്…
Read More » -
Kerala
കുഴിയടയ്ക്കല്‍ വഴിപാട് ആക്കുന്നത് തടയാന്‍ ഇടപെട്ട് ഹൈക്കോടതി; കലക്ടര്‍മാരുടെ കര്‍ശന മേല്‍നോട്ടത്തിന് അടിയന്തര നിര്‍ദേശം
കൊച്ചി: ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ ശരിയായ വിധത്തിലാണെന്ന് ഉറപ്പുവരുത്താന്‍ കല്ടര്‍മാര്‍ക്ക് ഹൈക്കോടതിയുടെ അടിയന്തര നിര്‍ദേശം. ഇതിനായി കലക്ടര്‍മാരോ കലക്ടര്‍ നിര്‍ദേശിക്കുന്ന ഉത്തരവാദപ്പെട്ടവരോ നേരിട്ട് പണി വിലയിരുത്തണമെന്നും കോടതി. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി സംബന്ധിച്ച് തൃശൂര്‍- എറണാകുളം കലക്ടര്‍മാര്‍ക്കാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയത്. നെടുമ്പാശേരിയില്‍ ദേശീയ പാതയിലെ കുഴിയില്‍വീണ് ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം ഉണ്ടായ പശ്ചാത്തലത്തില്‍ ഇന്നലെ വിഷയം പരിഗണിച്ച കോടതി കലക്ടര്‍മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കകം നടത്താനും ഇന്നലെ കോടതി നിര്‍ദേശിച്ചിരുന്നു. ജില്ലാ കലക്ടര്‍മാര്‍ വെറും കാഴ്ചക്കാരായി മാറരുതെന്നും മനുഷ്യനിര്‍മിത ദുരന്തങ്ങളാണ് നമ്മുടെ റോഡുകളില്‍ നടക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. റോഡ് മോശമായതിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ എന്ത് നടപടിയെടുത്തു? ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടാന്‍ കഴിയില്ല. മരിച്ചുകഴിഞ്ഞിട്ടാണോ ഇവര്‍ നടപടിയെടുക്കുന്നത്? മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയും? സുപ്രധാന ചുമതല വഹിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ വെറും കാഴ്ചക്കാരായി മാറരുത് എന്നും…
Read More »