വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിമാചൽ പ്രദേശിൽ ആംആദ്മി പാർട്ടിയുടെ ശൈലി അനുകരിച്ച് കോൺഗ്രസ്. അധികാരത്തിലെത്തിയാൽ സൗജന്യ വൈദ്യുതിയും 18 വയസിനും 60 നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ധനസഹായവും നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. എഎപിയുടെ ശൈലി ദേശീയതലത്തിൽ വലിയ ചർച്ചയാവുന്നതിനിടയിലാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ പ്രഖ്യാപനം.
ഡല്‍ഹിയില്‍ നടപ്പിലാക്കിയ സൗജന്യ വൈദ്യുതിക്കും വെള്ളത്തിനും പുറമെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വന്‍ മുന്നേറ്റം എഎപി വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും ജോലി, തൊഴില്‍ രഹിത വേതനം തുടങ്ങിയ വാഗ്ദാനവുമായി എഎപി രംഗത്തെത്തിയിരുന്നു.