NEWS

വരുന്നു,റിലയൻസിന്റെ 12000 രൂപയിൽ താഴെ വില വരുന്ന 5G ഫോണുകൾ; ചൈനീസ് ഫോണുകൾക്ക് നിരോധനം

ന്യൂഡൽഹി:12000 രൂപയിൽ താഴെ വില വരുന്ന 5G ഫോണുകൾ വരുന്നു.റിലയൻസിന്റേതാണ് ഫോണുകൾ.12000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ ഇന്ത്യ നിരോധിക്കാനൊരുങ്ങുന്നു എന്ന വാർത്തകൾക്കു പിന്നാലെയാണ് റിലയൻസിന്റെ ഈ വെളിപ്പെടുത്തൽ.
12,000 രൂപയില്‍ താഴെ വിലയുള്ള ചൈനീസ് സ്മാര്‍ട് ഫോണുകള്‍ കേന്ദ്ര സർക്കാർ നിരോധിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്.ജനപ്രിയ ബ്രാന്‍ഡുകളായ ഷാവോമി ഉള്‍പ്പെടെയുള്ള ഫോണുകൾക്ക് കനത്ത തിരിച്ചടിയാവും ഇതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റിയല്‍മി, ട്രാന്‍ഷന്‍ പോലുള്ള കംപനികള്‍ ‘പ്രാദേശിക’ ഫോണ്‍ നിര്‍മാതാക്കളെ ‘ദുര്‍ബലപ്പെടുത്തുന്നതായി’ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്ത്യയിൽ വിറ്റഴിക്കുന്ന ഫോണുകളില്‍ മൂന്നിലൊന്ന് 12,000 രൂപയില്‍ താഴെ വിലയുള്ള വിഭാഗത്തില്‍ പെട്ടവയാണ്. അക്കൂട്ടത്തില്‍ 80 ശതമാനവും ചൈനീസ് കംപനികളുടെ ഫോണുകളാണ്.ചൈനീസ് കംപനികളുടെ ഈ ആധിപത്യം സ്വതന്ത്രവും മാന്യവുമായ വിപണി മത്സരത്തിന് നല്ലതല്ലെന്നാണ് ഇന്ത്യയുടെ ‘വിലയിരുത്തല്‍’!!
വാൽക്കഷണം:12000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങി ഇന്ത്യ.കാരണം റിലയൻസിന്റെ 12000 രൂപയിൽ താഴെ വില വരുന്ന 5G ഫോണുകൾ വരുന്നു.എന്താല്ലേ അംബാനിയുടെ ഇന്ത്യ !!

Back to top button
error: