NEWS

നഷ്ടപ്പെട്ട ആൽത്തറകളും ആൾക്കൂട്ട സന്ധ്യകളും

ണ്ടുകാലത്ത് വൈകുന്നേരങ്ങളിൽ പ്രായഭേദമന്യേ സമയം ചിലവഴിക്കാൻ ആളുകൾ ഒത്തുചേർന്നിരുന്നത് ആൽത്തറകളിലും ആലിൻചുവടുകളിലുമായിരുന്നു.ഗ്രാമത്തിന്റെ വിശുദ്ധിയുടെ അടയാളമായി എല്ലാ നാട്ടിലും കാണുമായിരുന്നു അന്നൊക്കെ ഓരോ ആൽത്തറകളെങ്കിലും.
 ഗ്രാമശുദ്ധിയുടെ പ്രതീകമായിരുന്ന വയലുകളെല്ലാം ഇന്ന് നികത്തപ്പെട്ടിരിക്കുന്നു.ആൽത്തറയോ, ആൽമരത്തിന്റെ ശീതളച്ഛായയോ എങ്ങും കണികാണാൻ പോലുമില്ല.കൊയ്ത്തൊഴിഞ്ഞ പാടങ്ങൾ കാൽപ്പന്തുകളിയുടെ ആരവമില്ലാതെ ഒഴിഞ്ഞുകിടക്കുന്നു.
ജാതിമതഭേദമന്യേയുള്ള കൂട്ടംചേരലുകളായിരുന്നു അന്നത്തെ അൽത്തറകളിലേത്.രാഷ്ട്രീയമോ ജാതിയോ മതമോ ഗ്രാമവാസികൾ തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നില്ല.വിഭിന്നമായ പാരമ്പര്യങ്ങളെ തനിമവിടാതെ ചേർത്തുപിടിക്കുമ്പോഴും കാലാതിവർത്തിയായ പാരസ്പര്യം കൊണ്ട് ജാതിമതദേശഭേദമില്ലാതെ കേരളീയമെന്ന ഒറ്റവികാരത്തിൽ ഒരുമിപ്പിക്കുന്നതായിരുന്നു ഈ കൂട്ടം ചേരലുകൾ.
ഇത്തരം കൂട്ടായ്മകൾ എന്നും ആദരിക്കപ്പെടേണ്ടതാണ്.ജാതിക്കും മതത്തിനും വെറുപ്പിന്റെ വിതരണത്തിനും വേണ്ടിയുള്ള സൈബറിടങ്ങളിലെ കൂട്ടംകൂടലുകൾ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും പാരസ്പര്യത്തിനും വൻതോതിൽ വെല്ലുവിളി ഉയർത്തുന്ന സമകാലിക സന്ദർഭത്തിൽ പ്രത്യേകിച്ചും.

Back to top button
error: