KeralaNEWS

പൊട്ടിപ്പൊളിഞ്ഞ റോഡിന് ടോള്‍ കൊടുക്കേണ്ടെന്ന് റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

കൊച്ചി: പൊട്ടിപ്പൊളിഞ്ഞ റോഡിന് ടോള്‍ കൊടുക്കേണ്ടെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി. ഇളങ്കോവന്‍. അറ്റകുറ്റപ്പണികള്‍ കൃത്യമായി ചെയ്തിട്ടില്ലെങ്കില്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് ദേശീയ പാത അതോറിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ടി ഇളങ്കോവന്‍ വ്യക്തമാക്കി. റോഡ് അപകടത്തിനെതിരെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നടത്തും. ബോധവത്ക്കരണം വിഷയമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ദേശീയ പാതയിലെ കുഴികള്‍ വീണ്ടും ചര്‍ച്ചയായതിനു പിന്നാലെയാണ് റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പ്രതികരണം. കോടികള്‍ പിരിച്ചെടുത്തിട്ടും റോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കരാര്‍ കമ്പനികള്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

കഴിഞ്ഞ ദിവസം റോഡിലെ കുഴിമൂലം കൊല്ലപ്പെട്ട ഹാഷിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും കഴിഞ്ഞ ദിവസം പാലിയേക്കര ടോള്‍ പ്ലാസ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. പൊലീസ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് പാലിയേക്കര മുതല്‍ ഇടപ്പള്ളി വരെയുളള കുഴികള്‍ പെട്ടന്ന് അടയ്കമെന്ന ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

അതിനിടെ പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളില്‍ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കി. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്നും ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് പരിഗണിക്കാമെന്നുമാണ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്.

Back to top button
error: