Month: August 2022
-
NEWS
യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
അബുദാബി: യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. രണ്ടര വര്‍ഷം മുമ്പ് രാജ്യത്ത് ആദ്യ കൊവിഡ് കേസ് സ്ഥിരീകരിക്കപ്പെട്ടതു മുതല്‍ ഇപ്പോള്‍ വരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ കണക്കാണിത്. രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം പേര്‍ക്ക് കഴിഞ്ഞ 30 മാസത്തിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഒന്നിലധികം തവണ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ നിരക്ക് ഇതിലും കുറയും. ലോകത്തു തന്നെ സമാന ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയിലെ കൊവിഡ് വ്യാപന നിരക്ക് വളരെ കുറവാണെന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച 919 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 10,00,556 ആയി. ഇവരില്‍ 9,79,362 പേരും ഇതിനോടകം തന്നെ രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » -
Crime
പണം നഷ്ടപ്പെട്ടു, വീട്ടിലെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥന; മനസലിവ് തോന്നി 200 രൂപ നല്‍കിയ യാത്രക്കാരന്റെ മൊബൈല്‍ അടിച്ചുമാറ്റി ഓടിയ യുവാവ് അറസ്റ്റില്‍
പത്തനാപുരം: വീട്ടിലെത്താന്‍ മാര്‍ഗമില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചെത്തിയ യുവാവ് യാത്രക്കാരന്റെ മൊബൈല്‍ അടിച്ചുമാറ്റി മുങ്ങി. ഏനാദിമംഗലം കുറുമ്പകര ബിനുഭവനില്‍ ബിനു(20)വാണ് യാത്രക്കാരനെ തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങിയശേഷം മൊബൈല്‍ ഫോണുമായി കടന്നത്. ഇയാളെ പിന്നീട് പത്തനാപുരം പോലീസ് പിടികൂടി. പുനലൂര്‍ സ്വദേശി അയ്യപ്പന്റെ മൊബൈല്‍ ആണ് ഇയാള്‍ അടിച്ചുമാറ്റിയത്. പത്തനാപുരം മഞ്ചള്ളൂര്‍ ജങ്ഷനില്‍ ബസ് കാത്തുനിന്ന അയ്യപ്പന്റെ സമീപം എത്തിയ യുവാവ് പഴ്‌സ് നഷ്ടപ്പെട്ടെന്നും വീട്ടില്‍പ്പോകാന്‍ സഹായിക്കണം എന്നും അഭ്യര്‍ഥിച്ചു. യുവാവിന്റെ ദൈന്യതകണ്ടു മനസ്സലിഞ്ഞ അയ്യപ്പന്‍ ഇരുനൂറു രൂപ നല്‍കി. അപ്പോള്‍ വീട്ടിലേക്ക് വിളിക്കാന്‍ ഫോണ്‍ വേണമെന്നായി യുവാവിന്റെ അഭ്യര്‍ഥന. തുടര്‍ന്ന് ഇയാള്‍ക്ക് ഫോണും നല്‍കി. വീട്ടിലേക്ക് സംസാരിക്കുന്നു എന്ന വ്യാജേന അല്‍പ്പം അകന്നു നിന്ന ശേഷം ബിനു ഫോണുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അയ്യപ്പന്‍ പത്തനാപുരം പോലീസില്‍ വിവരമറിയിച്ചു. ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ നിറവും ആളുടെ രൂപവും അയ്യപ്പന്‍ പോലീസിനെ ധരിപ്പിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് ബിനു കുടുങ്ങിയത്. സംഭവം…
Read More » -
Kerala
ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണം, സര്‍വകലാശാലകള്‍ക്കു വെവ്വേറെ ചാന്‍സലറെ നിയമിക്കണം, മുഖ്യമന്ത്രിയെ വിസിറ്ററാക്കണം: നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് കമ്മിഷന്‍
തിരുവനന്തപുരം: സര്‍വ്വകലാശാലകളുടെ ഭരണപരവും നിയമപരവുമായ അധികാരം നല്‍കുന്ന വിസിറ്ററായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തണമെന്നും ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്നും ഉള്‍പ്പെടെയുള്ള നിര്‍ണായക ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെ, സര്‍വ്വകലാശാലകളിലെ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്നതടക്കം വിവാദമാകാന്‍ സാധ്യതയുള്ള ഒരുപറ്റം ശുപാര്‍ശകളാണ് കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്ളടങ്ങിയിരിക്കുന്നത്. ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകളിലൊന്ന്. സര്‍വ്വകലാശാലകളുടെ അധികാരങ്ങള്‍ ഗവര്‍ണറില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണം. ഗവര്‍ണര്‍ എല്ലാ സര്‍വ്വകലാശാലകളുടേയും ചാന്‍സലറാകുന്ന നിലവിലെ രീതിയ്ക്ക് പകരം ഓരോ സര്‍വ്വകലാശാലകള്‍ക്കും പ്രത്യേക ചാന്‍സലര്‍ വേണം. വൈസ് ചാന്‍സറുടെ കാലാവധി അഞ്ചുവര്‍ഷം വരെയാകും. 70 വയസുവരെ രണ്ടാം ടേമിനും പരിഗണിക്കാം. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന മൂന്നുപേരില്‍ നിന്ന് വൈസ് ചാന്‍സലറേയും തെരഞ്ഞെടുക്കാം എന്നിവയാണ് അംബേദ്കര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം ബി മേനോന്‍ അധ്യക്ഷനായ കമ്മിഷന്റെ പ്രധാന ശുപാര്‍ശകള്‍. സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കായി ബില്ല് കൊണ്ടുവരണം.…
Read More » -
India
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് പുതിയ കമ്മിഷനെ നിയമിക്കില്ല; ക്ഷാമബത്ത വര്‍ധിപ്പിക്കുമെന്ന് കേന്ദ്രം
ദില്ലി: എട്ടാം ശമ്പളക്കമ്മിഷനെ ഉടന്‍ നിയമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2026 ജനുവരി ഒന്നിന് പരിഷ്‌കരിച്ച ശമ്പളം നല്‍കണമെങ്കില്‍ ഇപ്പോള്‍ ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിക്കണം. എന്നാല്‍ എട്ടാം കേന്ദ്ര ശമ്പളകമ്മിഷന്‍ രൂപീകരിക്കുന്നതിനായി ഒരു നീക്കവും സര്‍ക്കാര്‍ പരിഗണനയിലില്ല എന്ന് പങ്കജ് ചൗധരി വ്യക്തമാക്കി. അതേസമയം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ഉണ്ടാകുന്ന മൂല്യച്യുതി പരിഹരിക്കാന്‍ ക്ഷാമബത്ത ഉയര്‍ത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ആറു മാസത്തിലും രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം അടിസ്ഥാനമാക്കി ക്ഷാമബത്ത ഉയര്‍ത്തുമെന്നാണ് ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ഘടനയില്‍ മാറ്റം വരുത്താന്‍ ശുപാര്‍ശ ചെയ്യുന്നതിനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന ബോഡിയാണ് ശമ്പള കമ്മിഷന്‍. 1946 ജനുവരിയില്‍ ആണ് ആദ്യ ശമ്പളക്കമ്മിഷന്‍ രൂപീകരിച്ചത്. ശ്രീനിവാസ വരദാചാര്യരുടെ അധ്യക്ഷതയിലുള്ള കമ്മിഷന്‍ 1947 മേയില്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.…
Read More » -
NEWS
മത്സ്യബന്ധനത്തെക്കുറിച്ച് പ്രോഗ്രാം ചെയ്യന്ന മലയാളി വ്ളോഗർ കാനഡയില്‍ വെള്ളത്തിൽ വീണു മരിച്ചു വ്ളോഗർ
മലയാളി വ്ളോഗർ കാനഡയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് കാളിയാമ്പുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകന്‍ രാജേഷ് ജോണ്‍ (35) ആണ് മരിച്ചത്. മീന്‍പിടിത്തത്തെ കേന്ദ്രീകരിച്ചാണ് രാജേഷ് വ്ളോഗ് ചെയ്തിരുന്നത്. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ വീട്ടില്‍ നിന്നും പോയ രാജേഷ് രാവിലെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് രാജേഷ് ജോണിനെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ ഭാര്യ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. കയ്യില്‍ നിന്നും പോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നി വീഴുകയായിരുന്നു എന്നാണ് നിഗമനം. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: വത്സമ്മ. ഭാര്യ: അനു. മകന്‍: ഏദന്‍.
Read More » -
Pravasi
അവിവാഹിതര്‍ വഴിയാധാരമാകും; പരാതികള്‍ കൂടുന്നു; കുവൈത്തില്‍ 53 കെട്ടിടങ്ങളില്‍നിന്ന് അവിവാഹിതരെ പുറത്താക്കി
കുവൈത്ത് സിറ്റി: കുവൈത്തില്‍ അവിവാഹിതര്‍ക്ക് കഷ്ടകാലം. പരാതികള്‍ ഏറിയതോടെ 53 കെട്ടിടങ്ങളില്‍നിന്ന് അവിവാഹിതരായ താമസക്കാരെ പുറത്താക്കിയതായി അധികൃതര്‍. കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളിലെ പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ താമസിച്ചിരുന്ന അവിവാഹിതരായ പുരുഷന്മാരെപ്പറ്റി കഴിഞ്ഞ വര്‍ഷം 200 പരാതികളാണ് ലഭിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഫര്‍വാനിയ, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റുകളിലെ മുനിസിപ്പല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അമ്മാര്‍ അല്‍ അമ്മാറാണ് ഇക്കാര്യം അറിയിച്ചത്. അല്‍ ആസിമ, ഹവല്ലി, ഫര്‍വാനിയ, ജഹ്‌റ ഗവര്‍ണറേറ്റുകളിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 41 നിയമ ലംഘന റിപ്പോര്‍ട്ടുകള്‍ അയച്ചതായും ഇവിടങ്ങളില്‍ അവിവാഹിതര്‍ താമസിച്ചിരുന്ന 53 കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചതായും മുനിസിപ്പാലിറ്റി മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുനിസിപ്പല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, ജല – വൈദ്യുത മന്ത്രാലയം എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് രാജ്യത്തെ പ്രൈവറ്റ്, മോഡല്‍ ഹൗസിങ് ഏരിയകളില്‍ നിന്നുള്ള അവിവാഹിതരുടെ ഒഴിപ്പിക്കല്‍ നടപടികള്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതെന്നും ഫോളോ…
Read More » -
India
യോഗിയെ ബോംബെറിഞ്ഞ് വധിക്കുമെന്ന് വാട്സ്ആപ്പ് സന്ദേശം; വധഭീഷണി ലഭിച്ചത് പൊലീസിന്റെ ടെക്സ്റ്റ് ഹെല്‍പ്പ് ലൈനില്‍
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വാട്‌സ് ആപ്പില്‍ വധഭീഷണി. പൊലീസിന്റെ ടെക്സ്റ്റ് ഹെല്‍പ്പ് ലൈനിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. അന്വേഷണത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തതായി ലഖ്നൗ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡയല്‍-112 ഹെല്‍പ്പ് ലൈനിലെ വാട്ട്സ്ആപ്പ് നമ്പറില്‍ ഷാഹിദ് എന്ന വ്യക്തിയാണ് സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരെ ബോംബെറിയുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായി പിടിഐയോട് പൊലീസ് പറഞ്ഞു. ഗോള്‍ഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഹെഡ്ക്വാര്‍ട്ടേഴ്സ് സ്റ്റേഷന്‍ കമാന്‍ഡര്‍ സുഭാഷ് കുമാര്‍ പറഞ്ഞു. പ്രതികളെ പിടികൂടാന്‍ നിരവധി സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും സൈബര്‍ സെല്ലും നിരീക്ഷണ സംഘങ്ങളും ഇതിനായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി.
Read More » -
Crime
ഗർഭിണിയാകാത്തതിന് പരിഹാരം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; വിവാദ സന്ന്യാസി വൈരാഗ്യ നന്ദഗിരി എന്ന മിർച്ചി ബാബ അറസ്റ്റിൽ
ഗ്വാളിയോർ: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വിവാദ സന്ന്യാസി വൈരാഗ്യ നന്ദഗിരി എന്ന മിർച്ചി ബാബ അറസ്റ്റിൽ. തിങ്കളാഴ്ച ഗ്വാളിയോർ നഗരത്തിലെ ഹോട്ടലിൽ നിന്നാണ് മിർച്ചി ബാബയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ഭോപ്പാലിലേക്ക് കൊണ്ടുപോയതായി ഗ്വാളിയോർ പൊലീസ് സൂപ്രണ്ട് അമിത് സംഘി മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ നിന്നുള്ള സ്ത്രിയാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിവാഹം കഴിഞ്ഞ് നാല് വർഷമായിട്ടും ഗർഭം ധരിക്കാൻ കഴിയാത്തതിന് പരിഹാരം തേടിയാണ് യുവതി മിർച്ചി ബാബയുടെ അടുത്തെത്തിയത്. ആശ്രമത്തിൽവെച്ച് മിർച്ചി ബാബ നൽകിയ ഭക്ഷണം കഴിച്ചതോടെ ബോധരഹിതയാകുകയായിരുന്നെന്നും അബോധാവസ്ഥയിൽ ഇയാൾ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി പരാതിയിൽ പറഞ്ഞു. മധ്യപ്രദേശിലെ രാഷ്ട്രീയക്കാരുമായി ഏറെ അടുപ്പമുള്ളയാളായിരുന്നു മിർച്ചി ബാബ. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരസ്യമായി പിന്തുണച്ചു. തുടർന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയത്തിനായി കോൺഗ്രസിന്റെ പിന്തുണയോടെ അഞ്ച് ക്വിന്റൽ മുളക് ഉപയോഗിച്ച് യജ്ഞം നടത്തി. ദിഗ്‌വിജയ…
Read More » -
Crime
രാത്രി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ല, രാത്രിയിലെ കരച്ചില്‍ കാരണം ഉറങ്ങാന്‍ കഴിയുന്നില്ല; നാല് വയസ്സുകാരനെ മടലുകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ കുന്നംകുളത്ത് നാല് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു. രാത്രി കുട്ടി കരയുന്നതിനാല്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ മടലുകൊണ്ട് കുട്ടിയെ മര്‍ദ്ദിച്ചത്. മുഖത്തും ശരീരത്തിലും അടിയേറ്റ കുട്ടി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുന്നംകുളം തുവാനൂരില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. രാത്രി ഉറങ്ങുന്ന സമയത്ത് കുഞ്ഞ് കരയുന്നെന്ന് പറഞ്ഞാണ് രണ്ടാനച്ഛന്‍ പ്രസാദ് കുട്ടിയെ മര്‍ദ്ദിച്ചത്. തെങ്ങിന്റെ മടല് കൊണ്ടാണ് പ്രതി കുട്ടിയുടെ മുഖത്തും ശരീരത്തും അടിച്ചത്. എടുത്ത് എറിയുകയും, കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഡോക്ടറുടെ നിര്‍ദേശത്തില്‍ കുട്ടിയെ വിദഗ്ധ ചികിത്സക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തില്‍ പഴക്കമുള്ള മുറിവുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മുമ്പും പ്രസാദ് കുട്ടിയെ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ്…
Read More »
