Month: August 2022

  • Crime

    വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പിതൃസഹോദരനും ബന്ധുവും അറസ്റ്റില്‍

    എടവണ്ണ: വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍റെ സഹോദരനും ബന്ധുവും അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ പിതൃസഹോദരനെയും ബന്ധുവിനേയുമാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. 2015, 201616 കാലഘട്ടത്തിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് ബന്ധുക്കളായ കേസിലെ പ്രതികള്‍ വീട്ടിലെത്തി കുട്ടിയെ പലതവണ പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് എടവണ്ണ പോലീസ് കേസ് എടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കഴിഞ്ഞ ശനിയാഴ്ച പിടിയിലായത്. പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ബന്ധുക്കളായ മറ്റ് രണ്ടു പ്രതികള്‍ കൂടിയുണ്ടെന്ന് എടവണ്ണ പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിട്ടുണ്ട്. ഈ രണ്ട് പ്രതികളും വിദേശത്താണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എടവണ്ണ പൊലീസ് പറഞ്ഞു.…

    Read More »
  • Kerala

    സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്ത് ബെവ്കോ മദ്യവിൽപനശാലകൾക്ക് അവധി

    തിരുവനന്തപുരം: സ്വാതന്ത്രദിനം പ്രമാണിച്ച് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറഷന് കീഴിൽ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ചില്ലറ വിൽപ്പനശാലകൾക്കും ആഗസ്റ്റ് 15 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ബെവ്കോ എംഡി ഉത്തരവിറക്കി.

    Read More »
  • Kerala

    22 മുതല്‍ സെപ്റ്റംബര്‍ 2 വരെ നിയമ നിര്‍മാണത്തിന് മാത്രമായി നിയമസഭ ചേരും; ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു

    തിരുവനന്തപുരം: ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ നിയമ നിര്‍മാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചു നല്‍കി. ബില്‍ തയാറാക്കാനാണ് ഓര്‍ഡിനന്‍സുകള്‍ മടക്കി നല്‍കിയത്. ഗവര്‍ണറുടെ കടുംപിടുത്തത്തെ തുടര്‍ന്ന് അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ ഇന്ന് രാവിലെ തീരുമാനിച്ചിരുന്നു. രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉടന്‍ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സര്‍ക്കാര്‍ സമ്മേളനം വിളിക്കാന്‍ നീക്കം തുടങ്ങിയത്. ഓര്‍ഡിനന്‍സ് ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല രാജ്ഭവന്‍ സര്‍ക്കാറിലേക്ക് തിരിച്ചയച്ചിട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബില്‍ കൊണ്ടുവരാന്‍ സഭ ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭാ യോഗ തീരുമാനമാണ്…

    Read More »
  • Pravasi

    ഇനി വിമാന കമ്പനികള്‍ തീരുമാനിക്കും; ആഭ്യന്തര വിമാന യാത്രാനിരക്ക് നിശ്ചയിക്കുന്നതിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഒഴിവാക്കും

    ഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് ഇനി വിമാന കമ്പനികള്‍ നിശ്ചയിക്കും. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഓഗസ്റ്റ് 31 ഓടെ ഒഴിവാക്കും. വിമാന കമ്പനികളുടെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ഇതോടെ ആഭ്യന്തര സര്‍വീസുകളില്‍ ഒരോ റൂട്ടിലെയും കുറഞ്ഞതും കൂടിയതുമായ നിരക്ക് വിമാന കമ്പനികള്‍ തന്നെ നിശ്ചയിക്കും. The decision to remove air fare caps has been taken after careful analysis of daily demand and prices of air turbine fuel. Stabilisation has set in & we are certain that the sector is poised for growth in domestic traffic in the near future. https://t.co/qxinNNxYyu — Jyotiraditya M. Scindia (@JM_Scindia) August 10, 2022 കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതില്‍ ഇടപെട്ട് തുടങ്ങിയത്. യാത്ര ചെയ്യുന്ന…

    Read More »
  • India

    ദേശീയപതാക വാങ്ങിയില്ലെങ്കില്‍ റേഷനില്ല; പാവപ്പെട്ടവന്റെ ഹൃദയത്തിലുള്ള ത്രിവര്‍ണ പതാക പണം നല്‍കി വാങ്ങാന്‍ നിര്‍ബന്ധിപ്പിക്കുന്നത് ലജ്ജാകരം: ബിജെപി എംപി വരുണ്‍ ഗാന്ധി

    ഡല്‍ഹി: റേഷന്‍കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തുന്ന പാവങ്ങളോട് ദേശീപതാക വാങ്ങാന്‍ നിര്‍ബന്ധിച്ച സംഭവം നാണക്കേടാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. പതാക വാങ്ങാത്തവര്‍ക്ക് റേഷന്‍ നല്‍കുന്നില്ലെന്നും സംഭവം വലിയ നാണക്കേടാണെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തായിരുന്നു വരുണ്‍ ഗാന്ധിയുടെ ആരോപണം. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം പാവങ്ങള്‍ക്ക് ഭാരമാവുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വരുണ്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു. വരുണ്‍ ഗാന്ധി പങ്കുവെച്ച വീഡിയോയില്‍, റേഷന്‍ നല്‍കണമെങ്കില്‍ 20 രൂപ മുടക്കി പതാക വാങ്ങണമെന്ന് കടക്കാര്‍ നിര്‍ബന്ധിക്കുന്നതായി ചിലര്‍ പറയുന്നു. മുകളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് റേഷന്‍ വാങ്ങാനെത്തുന്നവരെ പണം കൊടുത്ത് പതാക വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നും റേഷന്‍ വിതരണരക്കാര്‍ വിശദീകരിച്ചു. റേഷന്‍ കാര്‍ഡ് ഉടമകള്‍ ദേശീയ പതാക വാങ്ങിയില്ലെങ്കില്‍ അര്‍ഹമായ ധാന്യം നിഷേധിക്കുന്നുവെന്നും പാവപ്പെട്ടവന്റെ ഹൃദയത്തിലുള്ള ത്രിവര്‍ണ പതാക പണം നല്‍കി വാങ്ങിപ്പിക്കുന്നത് ലജ്ജാകരമാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. ഹരിയാനയിലെ കര്‍ണാലിലെ വാര്‍ത്താ ചാനലാണ് വീഡിയോ ചിത്രീകരിച്ചത്. आजादी की 75वीं वर्षगाँठ…

    Read More »
  • Kerala

    ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന് ‘; ഹൈബിക്ക് മറുപടിയായുള്ള മഹാരാജാസ് എസ്.എഫ്.ഐയുടെ പോസ്റ്റര്‍ വൈറല്‍

    കൊച്ചി: എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെ പ്രതിഷേധവുമായി മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കോളജ് കവാടത്തില്‍ ഉയര്‍ത്തിയ പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്നെഴുതിയ ബാനര്‍ ആണ് ഇടത് അണികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എസ്എഫ്‌ഐയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയുള്ള രൂക്ഷ മറുപടിയെന്നോണമാണ് ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന് ‘ എന്ന പരിഹാസ രൂപേണയുള്ള ബാനര്‍ കോളജ് കവാടത്തില്‍ ഉയര്‍ന്നത്. ഹൈബിയുടെ നടപടിക്കെതിരേ ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തുവന്നിരുന്നു. ഹൈബിയുടെ മണ്ഡലത്തില്‍പ്പെടുന്ന മഹാരാജാസ് കോളജിലും ഹൈബിക്കെതിരേ ശക്തമായ പ്രതിഷേധമാണുള്ളത്. ഇതിന്റെ ഭാഗമായാണ് കോളജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കവാടത്തില്‍ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തിക്കെട്ടിയത്. തിരുവനന്തപുരം ലോ കോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ഹൈബി ഈഡന്‍ പാര്‍ലമെന്റിലെ ശൂന്യവേളയില്‍ എസ്എഫ്‌ഐയെ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. കേന്ദ്ര നിയമമന്ത്രി…

    Read More »
  • Pravasi

    യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സോ ബാങ്ക് ഗ്യാരന്റിയോ നല്‍കണം

    ദുബൈ: യുഎഇയിലെ തൊഴിലാളികള്‍ക്ക് കമ്പനികള്‍ ഇന്‍ഷുറന്‍സോ ബാങ്ക് ഗ്യാരന്റിയോ നല്‍കണമെന്ന് വ്യവസ്ഥ. ഇത് സംബന്ധിച്ചുള്ള പുതിയ അറിയിപ്പ് ചൊവ്വാഴ്ച മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കി. പുതിയ നിര്‍ദേശ പ്രകാരം കമ്പനികള്‍ക്ക് ഓരോ തൊഴിലാളിയുടെയും പേരില്‍ ബാങ്ക് ഗ്യാരന്റിയോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സോ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാം. ബ്യാങ്ക് ഗ്യാരന്റിയാണ് നല്‍കുന്നതെങ്കില്‍ ഓരോ തൊഴിലാളിക്കും 3000 ദിര്‍ഹത്തില്‍ കുറയാത്ത ഗ്യാരന്റിയാണ് വേണ്ടത്. ഇത് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് വഴിയായിരിക്കണം നല്‍കേണ്ടത്. ഒരു വര്‍ഷത്തേക്ക് നല്‍കുന്ന ബാങ്ക് ഗ്യാരന്റി പിന്നീട് സ്വമേധയാ പുതുക്കപ്പെടും. രണ്ടാമത്തെ ഓപ്ഷനായ ഇന്‍ഷുറന്‍സില്‍ 30 മാസത്തേക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയാണ് ഓരോ തൊഴിലാളിയുടെയും പേരിലുണ്ടാവേണ്ടത്. വിദഗ്ധ തൊഴിലാളികള്‍ക്ക് 137.50 ദിര്‍ഹവും അവിദഗ്ധ തൊഴിലാളിക്ക് 180 ദിര്‍ഹവും അത്യാഹിത – സാധ്യതയുള്ളതും വേജ് പ്രൊട്ടക്ഷന്‍ സ്‍കീമില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടില്ലാത്തതുമായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് 250 ദിര്‍ഹവും മൂല്യമുള്ള ഇന്‍ഷുറന്‍സ് പോളിസി വേണം. 20,000 ദിര്‍ഹം വരെ കവറേജ് ലഭിക്കുന്ന…

    Read More »
  • Kerala

    തിരുവോണം ബമ്പര്‍: കച്ചവടം പൊടിപൊടിക്കുന്നു; നറുക്കെടുപ്പ് അടുത്തമാസം

    കണ്ണൂര്‍: തിരുവോണം ബമ്പര്‍ ലോട്ടറിയിൽ റെക്കോഡ് വിൽപ്പന. മൂന്നാഴ്ചകൊണ്ട് 65250 ടിക്കറ്റുകളാണ് കണ്ണൂര് വിറ്റഴിച്ചത്. ആദ്യ ഘട്ടത്തിൽ 85,000 ടിക്കറ്റുകളാണ് ജില്ലയിൽ എത്തിച്ചിട്ടുള്ളത്. നറുക്കെടുപ്പിന്റെ അവസാന നാളുകളിലാണ് ബമ്പര്‍ ടിക്കറ്റുകളുടെ വിൽപ്പന പൊതുവെ സജീവമാകാറ്. എന്നാൽ പതിവിന് വിപരീതമായി ഇത്തവണ ആദ്യ ആഴ്ചകളിൽ തന്നെ വിൽപ്പന ചൂടുപിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കച്ചവടം വേഗത്തിൽ നടക്കുന്നതായി പല ഏജന്റുമാരും അറിയിച്ചതായി കണ്ണൂര്‍ ജില്ലാ ലോട്ടറി ഓഫീസർ കെ ഹരീഷ്  പറഞ്ഞു. 500 രൂപയുടെ ടിക്കറ്റ് വിറ്റാൽ ഏജന്റിന് 95 രൂപ കമ്മീഷനായി ലഭിക്കും. അതിനാൽ വിൽപ്പനക്കാരും ഉത്സാഹത്തിലാണ്. മൂന്ന് ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ വിതരണത്തിനായി ആവശ്യപ്പെട്ടത്. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ ലോട്ടറി വകുപ്പിന് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തെ പ്രസിലാണ് ലോട്ടറി അച്ചടി നടക്കുന്നത്. സമ്മാനത്തുക കൂടുതലായതിനാൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് ടിക്കറ്റിന്റെ നിർമാണം. അച്ചടിക്ക് കൂടുതൽ സമയം ആവശ്യമായതിനാൽ വിവിധ ഘട്ടങ്ങളിലായാണ് ടിക്കറ്റുകൾ ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്.  വിറ്റു തീരുന്നതിന് അനുസരിച്ച് പുതിയത്…

    Read More »
  • Kerala

    ഭൂമി ഇടപാട് കേസ്: കക്ഷി ചേരണമെന്ന ആവശ്യവുമായി പരാതിക്കാരനും സുപ്രീം കോടതിയില്‍

    കൊച്ചി: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെട്ട സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസിൽ കക്ഷി ചേരണം എന്ന ആവശ്യവുമായി പരാതിക്കാരനും സുപ്രീം കോടതിയെ സമീപിച്ചു. ഭൂമി ഇടപാടില്‍ കര്‍ദിനാളിന് എതിരെ പരാതി നല്‍കിയ ഷൈന്‍ വര്‍ഗീസാണ് കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയത്. കേസിൽ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർദ്ദിനാൾ ആലഞ്ചേരിയാണ് കോടതിയെ സമീപിച്ചത്. കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസന്വേഷണത്തിന്‍റെ ഭാ​ഗമായി ഇടനിലക്കാർക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്‍റെ അന്വേഷണവും നടക്കുന്നുണ്ട്. ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം. തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേടിൽ സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ…

    Read More »
  • Kerala

    പോസ്റ്റ് ഓഫീസ് പാഴ്സല്‍ പായ്ക്കിങ്ങിന് ഇനി കുടുംബശ്രീ പ്രവര്‍ത്തകര്‍; പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എജന്റായും പ്രവര്‍ത്തിക്കാം

    തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് മുഖേന പാഴ്‌സൽ അയക്കുന്ന ഉരുപ്പടികൾ പായ്ക്ക് ചെയ്യാൻ ഇനി കുടുംബശ്രീ പ്രവർത്തകർ. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എജന്റ്  ആയും കുടുബശ്രീ അംഗങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. ഇതിന്റെ വിജയ സാധ്യതകൾ എത്രത്തോളമെന്ന് പരിശോധിച്ച ശേഷം മാത്രമായിരിക്കും മറ്റു ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുക. പോസ്റ്റ് ഓഫീസും കുടുംബശ്രീയും തമ്മിലുള്ള ഇത് സംബന്ധിച്ച ധാരണ പത്രം മന്ത്രി എം വി ഗോവിന്ദൻ പോസ്റ്റ് ആൻഡ് ടെലഗ്രാഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ എന്നിവരുടെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹജാഫർ മാലിക്, പോസ്റ്റൽ സർവീസ് ഹെഡ് ക്വാർട്ടർ ഡയറക്ടർ കെ കെ ഡേവിസ് എന്നിവർ സംയുക്തമായി ഒപ്പ് വയ്ക്കും. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എജന്റ് ആയി കുടുംബശ്രീ വനിതകൾക്ക് പ്രവർത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. രാജ്യത്ത് പൊതുമേഖലാ, സ്വകാര്യ കമ്പനികള്‍ പല തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. സര്‍ക്കാര്‍…

    Read More »
Back to top button
error: